Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Saturday, August 13, 2011

(റിപ്പോർട്ട് 13-08-2011)


ഹരിശ്രീ- വിദ്യാഭ്യാസ പദ്ധതി

ജില്ലാ പഞ്ചായത്ത്- പാലക്കാട്
(റിപ്പോർട്ട് 13-08-2011)


ഹരിശ്രീയുടെ ആരംഭം:

 ത്രിതലപഞ്ചായത്തുകൾക്ക് വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായി ഇടപെടാൻ ലഭിച്ച സാമൂഹ്യ സാഹചര്യം
1996 ൽ ആരംഭിച്ച പാഠ്യപദ്ധതി നവീകരണം
അധ്യാപകപ്രസ്ഥാനങ്ങൾ അക്കാദമിക്ക് രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ
പൊതുപരീക്ഷകളിൽ (വിജയ ശതമാനത്തിൽ )നമ്മുടെ ജില്ലയുടെ പിന്നാക്കാവസ്ഥ മറികടക്കാനുള്ള വിവിധ ശ്രമങ്ങൾ
പ്രമുഖ പത്രമാധ്യമങ്ങൾ വിജയശതമാനം വർദ്ധിപ്പിക്കുന്നതിന്നായി നടത്തിയ ശ്രമങ്ങൾ
ജില്ലാപഞ്ചായത്തിന്റെ സവിശേഷമായ വിദ്യാഭ്യാസതാൽപ്പര്യവും രാഷ്ട്രീയമായ ഇഛാശക്തിയും


പദ്ധതി

 1. തദ്ദേശ സ്വയംഭരണ സ്ഥാ‍പനങ്ങൾ , വിദ്യാഭ്യാസ വകുപ്പ് , DIET , സര്‍വശിക്ഷഅഭിയാൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാഭ്യാസ ഗുണനിലവാര പദ്ധതികൾ
 2. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണാത്മകമായ പ്രോജക്ടുകൾ
 3. മികച്ച വിദ്യാര്‍ത്ഥികള്‍ക്കും മികച്ച സ്കൂളുകള്‍ക്കും ജില്ലാതലത്തിൽ പ്രോത്സാഹനം
 4. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിഭവ നിര്‍മ്മാണം
 5. പത്താം ക്ലാസ് വിജയശതമാനം മെച്ചപ്പെടുത്തുന്നതിനുള്ള വിജയശ്രീ പദ്ധതി
 6. ഇംഗ്ലീഷ്‌ പഠന മികവിനായുള്ള REAP പദ്ധതി
 7. പഠനത്തിൽ വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിനായി E-Learning പദ്ധതി
 8. എല്ലാ സ്കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഹരിശ്രീ വെബ്‌ സൈറ്റ്
 9. കുട്ടികളുടെ സര്‍ഗാത്മകതക്ക് പ്രോത്സാഹനമായി 'എഴുത്തുകൂട്ടം'
 10. ഭാഷയുടെ മികവിനായി ' ഭാഷയും താളവും '
 11. കല രംഗത്തെ മികവിനായി കലാമുന്നേറ്റംപരിപാടി
 12. കായിക രംഗത്തെ മുന്നേറ്റത്തിനു കായികമുന്നേറ്റം പദ്ധതി
 13. DIET നേതൃത്വം നല്‍കുന്ന Pedagogy Lab
 14. അറിവരങ്ങ്

വിജയശ്രീ പദ്ധതി

·         അധ്യാപകർക്കുള്ള പരിശീലനപരിപാടികൾ- വിഷയാടിസ്ഥാനത്തിൽ
·         ഗ്രാമപഞ്ചായത്ത് തല അധ്യാപക സംഗമങ്ങൾ
·         സ്കൂൾതല വാർഷികാസൂത്രണം ശക്തിപ്പെടുത്തൽ
·         -ലേണിങ്ങ് മെറ്റീരിയത്സ് ഹരിശ്രീ വെബ്സൈറ്റിൽ
·         ഹരിശ്രീ വെബ്സൈറ്റ് ഉപയോഗിച്ച് കുട്ടികൾക്കും അധ്യാപകർക്കും ഉടനുടൻ വിവരങ്ങൽ കൈമാറൽ
·         രക്ഷാകർത്തൃശാക്തീകരണ പരിപാടികൾ
·         മയക്കുമരുന്നിനെതിരെയുള്ള ശക്തമായ ബോധവത്ക്കരണം
·         വിദഗ്ദ്ധരെ പ്രയോജനപ്പെടുത്തിയുള്ള സ്കൂൾ തല കൌൺസിലിങ്ങുകൾ
·         പരീക്ഷകൾ, വിശകലനങ്ങൾ, പരിഹാരബോധന സഹായികൾ
·         ഒരുക്കംതുടങ്ങിയ പഠനോപകരണങ്ങൾ
·         മെച്ചപ്പെട്ട ഗണിത പഠനത്തിന്നായുള്ള സഹായസാമഗ്രികൾ
·         സ്കൂളുകൾക്ക് പഠനപ്രവർത്തനങ്ങൾക്കും അടിസ്ഥാനവികസനത്തിന്നുമായി ധനസഹായം
·         എസ്.എസ്.എൽ.സി കുട്ടികൾക്കായുള്ള പ്രഭാത-സായാഹ്ന ഭക്ഷണപരിപാടികൾ
·         ഹയർ സെക്കണ്ടറി കുട്ടികളുടെ മികവിന്നായുള്ള ഓറിയന്റേഷൻ പരിപാടികൾ
·         സഹപഠനകേന്ദ്രങ്ങളും പ്രാദേശികപഠനകേന്ദ്രങ്ങളും എല്ലാ സ്കൂളുകൾക്കും
·         ഓരോ സ്കൂളിന്നും റിസൽട്ട് മെച്ചപ്പെടുത്താനുള്ള പദ്ധതികൾ- അതിനെല്ലാം ധനസഹായം
·         നിരന്തര മോണിറ്ററിങ്ങ്, തത്സമയ സഹായം, നവീനമായ മോണിറ്ററിങ്ങ് രീതികളും സോഫ്റ്റ്വെയറും, ഫീഡ്ബാക്കുകളും
·         സബ്ജില്ലാതലത്തിൽ വിവിധ വിഷയങ്ങളിൽ അതിപ്രഗത്ഭമായ വിവരസമാഹരണവും പ്രോസസ്സിങ്ങും അതെല്ലാ സ്കൂളുകൾക്കും ലഭ്യമാക്കലും

നേട്ടങ്ങൾ

·         50 ശതമാനത്തിൽ താഴെയായിരുന്ന എസ്.എസ്.എൽ.സി വിജയം 93 % വരെ ഉയർത്താനായി
·         എന്നും പതിന്നാലാം സ്ഥാനത്തുള്ള നിൽ‌പ്പ് ഇനിയില്ല
·         ഹരിശ്രീയും ഹരിശ്രീ വെബ്സൈറ്റും സംസ്ഥാനത്തുടനീളം ശ്രദ്ധപിടിച്ചുപറ്റി
·         സ്കൂൾ സംവിധാനം ത്രിതലപഞ്ചായത്തുകൾ, സന്നദ്ധസംഘടനകൾ എന്നിവയുടെയൊക്കെ ഇടപെടലുകൾ സ്വീകരിക്കയും കുറേകൂടി ജനകീയമായി വളരുകയും ചെയ്തു
·         ക്ലാസ്തലപ്രവർത്തനങ്ങളിൽ കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ സവിശേഷമായും എല്ലാ വിഷയങ്ങളിലും പൊതുവേയും മികച്ച മാതൃകകൾ നമ്മുടെ സ്കൂളുകളിൽ സൃഷ്ടിക്കാനായി
·         തത്സയ സഹായം, മോണിറ്ററിങ്ങ് സംവിധാനങ്ങൾ എന്നിവയിൽ മികച്ച നിലവാരം കണ്ടെത്തി
·         സ്കൂളുകളിൽ നിന്ന് പുതുപുത്തൻ ഉണർവുകൾ ഉണ്ടാക്കൻ സാധിച്ചു. കലാരംഗത്തും കായികരംഗത്തും സാഹിത്യരംഗത്തും എല്ലാം ഇതിന്റെ അലയൊലി ഉണ്ടായി
·         ആസൂത്രണം, നിർവഹണം, മോണിറ്ററിങ്ങ് വിഷയങ്ങളിലെല്ലാം നമ്മുടെ ജില്ലയിലെ സ്കൂളുകൾ അഭിനന്ദനീയമായ നിലവാരം കണ്ടെത്തി
·         സർക്കാർ സംവിധാനങ്ങളും ജനകീയ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കാനുള്ള പുതിയ മാതൃകകൾ സൃഷ്ടിക്കപ്പെട്ടു

ഇനി

എല്ലാ ക്ലാസുകളിലും , പ്രത്യേകിച്ച് എസ്.എസ്.എൽ.സി യിലും ഉയർന്ന വിജയശതമാനം
വിദ്യാഭ്യാസത്തിന്റെതായ ഒരു സാംസ്കാരികാന്തരീക്ഷം സ്കൂളിൽനിന്നും സമൂഹത്തിലേക്ക് പ്രസരിക്കണം
സമൂഹം മുഴുവൻ തങ്ങളുടെ കുട്ടികളുടെ പഠനകാര്യങ്ങളിൽ ബദ്ധശ്രദ്ധരാവുന്ന ഒരവസ്ഥ ഉണ്ടാക്കണം
പൊതുവിദ്യാലയങ്ങൾ നാടിന്റെ സമ്പത്തായി തിരിച്ചറിയുന്ന, സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹം ഉണ്ടായിത്തീരണം
മുഴുവൻ കുട്ടികളും മികച്ച വിജയം കൊയ്യുന്നവരും മുഴുവൻ അധ്യാപകസമൂഹവും ഇതിന്നായി നിരന്തരം ഇടപെടുന്നവരുമായിത്തീരണം.(കോഡിനേറ്റർ) Download Link

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...