Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Tuesday, August 9, 2011

ഹയർസെക്കണ്ടറി വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ജില്ലാപഞ്ചായത്തിന്റെ പദ്ധതി

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജയശ്രീപദ്ധതിയുടെ ഓറിയന്റേഷന്‍ ക്ലാസിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. എന്‍ട്രന്‍സ് ഉള്‍പ്പെടെയുള്ള പരീക്ഷകളി മികവുകാട്ടുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്ന തരത്തി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളി തീവ്രപരിശീലനം നല്‍കും

ജില്ലയിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍നിന്ന് 7,344 വിദ്യാര്‍ഥികളാണ് രജിസ്റ്റ ചെയ്തിട്ടുള്ളത്.

ഗ്രേഡ് അടിസ്ഥാനത്തി വിദ്യാര്‍ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസും മൂല്യനിര്‍ണയവും നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനായി പരിശീലനം നല്‍കും.

ഓറിയന്റേഷന്‍ ക്ലാസിന്റെ ഉദ്ഘാടനം എം.ബി.രാജേഷ് എം.പി. നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ 10ന് മോയന്‍സ്‌കൂളിലാണ് ചടങ്ങ്.എല്ലാ കേന്ദ്രങ്ങളിലും ഇതേ സമയം ഉദ്ഘാടനം നടക്കും.

പത്രസമ്മേളനത്തി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാ എസ്.അബ്ദുള്‍ റഹ്മാൻ, കോ-ഓര്‍ഡിനേറ്റ രാനുണ്ണി എന്നിവ സംസാരിച്ചു.

ഓറിയന്റേഷന്‍ക്ലാസ് നടക്കുന്ന സ്‌കൂളുക:
നെന്മാറ ജി.എച്ച്.എസ്.എസ്,
കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.,
 ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ്.,
ആലത്തൂര്‍ എ.എസ്.എം.എച്ച്.എസ്.,
പറളി എച്ച്.എസ്.എസ്.,
പാലക്കാട് മോയന്‍ എച്ച്.എസ്.എസ്.,
കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ്.,
തച്ചമ്പാറ ഡി.ബി.എച്ച്.എസ്.എസ്.,
ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്.,
ഒറ്റപ്പാലം എന്‍.എസ്.എസ്., കെ.പി.ടി.എച്ച്.എസ്.എസ്.,
പട്ടാമ്പി ജി.എച്ച്.എസ്.എസ്.,
വട്ടേനാട് ജി.വി.എച്ച്.എസ്.എസ്.,
അഗളി ജി.എച്ച്.എസ്.എസ്.,
പാലക്കാട് ബി.ഇ.എം. എച്ച്.എസ്.എസ്.,
ഷൊറണൂ ജി.എച്ച്.എസ്.എസ്.
ഉദ്ഘാടന ചടങ്ങിനു ശേഷം എല്ലാ കേന്ദ്രങ്ങളിലും കുട്ടികളെ വിലയിരുത്തുന്നതിന്ന് എഴുത്തു പരീക്ഷ നടക്കും. 2 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുടെ ചോദ്യങ്ങൾ (കണക്ക്, ഫിസിക്സ്, കെമിസ്റ്റ്‌ട്രി, ബയോളജി)ഡയറ്റ് തയ്യാറാക്കുന്നു.ഇതിന്നടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പ് ചെയ്ത് ക്ലാസുകൾ ആരംഭിക്കും.അതത് കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാർക്കാണ് പരീക്ഷയുടേയും പരിശീലനത്തിന്റേയും  ചുമതല.Details Here

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...