Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Thursday, August 11, 2011

വിജയശ്രീ- ടാർജറ്റ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ യോഗം റിപ്പോർട്ട്


ഹരിശ്രീ- വിജയശ്രീ- യോഗം
11-08-2011 (2 മണി)


പങ്കെടുത്തവർ
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സറ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ
ഡയറ്റ് പ്രതിനിധി
ഹരിശ്രീ കോർഡിനേറ്റർ
വിജയശ്രീ കോർഡിനേറ്റർ
ടാർജറ്റ് സ്കൂൾ ഹെഡ്മാസ്റ്റർമാർ (പങ്കെടുക്കേണ്ടവർ 53; പങ്കെടുത്തവർ -ഹെഡ്മാസ്റ്റർമാർ 30, പകരക്കാർ [സ്കൂൾ എസ്.ആർജിമാരും അല്ലാത്തവരും] 23)

ഉള്ളടക്കം 1

ഹെഡ്മാസ്റ്റർമാർ സ്കൂളുകളിലെ പ്രവർത്തനങ്ങൾ, പ്രശ്നങ്ങൾ എന്നിവ പൊതുവായി സംസാരിച്ചു
ചെയർമാൻ വിജയശ്രീ പ്രവർത്തനങ്ങൾ അതി ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും  ഹയർ സെക്കണ്ടറി തലത്തിൽ നടക്കുന്ന ഓറിയന്റേഷൻ പ്രവർത്തനങ്ങളും വിശദമാക്കി
ഡി.ഡി. നിലവിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ (ഹരിശ്രീ പരീക്ഷ, പ്രി ടെസ്റ്റ്, ഗ്രൂപ്പിങ്ങ്. ടാഗ്, കൌൺസിലിങ്ങ്, ക്ലാസ്പി.ടി. ) അനുമോദിച്ചു. തുടർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ അഭ്യർഥിച്ചു എസ്.എസ്.എൽ.സി ക്ലാസുകൽക്കൊപ്പം മറ്റു ക്ലാസുകൾക്കും ഈ പ്രവർത്തനങ്ങളുടെ ഗുണം ലഭിക്കണം എന്നും സൂചിപ്പിച്ചു
വിജയശ്രീ കോഡിനേറ്റർ: പരീക്ഷ, വാലുവേഷൻ, ാഗസ്ത് 20 സ്കോർ/ഗ്രേഡ് അപ്പ്ലോഡിങ്ങ് എന്നിവയും, പരീക്ഷ, കൌൺസിലിങ്ങ്, ക്ലാസ് പി.ടി.എ തുടങ്ങിയ പ്രവർത്തനങ്ങൾ സാർഥകമായി സംഘടിപ്പിക്കാനും പുതിയ രീതികൾ സ്കൂൾ തലത്തിൽ ഉരുത്തിരിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യവും വിശദമാക്കി
ഹരിശ്രീ കോഡിനേറ്റർ ജില്ലയിൽ നടക്കുന്നതും നടക്കേണ്ടതുമായ പരിപാടികളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു. സബ്ജില്ലകൾ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസരംഗത്ത് പുതിയ കണ്ടെത്തലുകൾക്ക് സാധ്യത വളർത്തും.
ഡയറ്റ് പ്രതിനിധി വിദ്യാഭ്യാസത്തിന്റെ (ഹരിശ്രീയുടെ) കണ്ടന്റിലും പ്രോസസ്സിലും ഉണ്ടാക്കിയെടുക്കേണ്ട പുതിയ ചിന്തകൾ- പ്രവർത്തനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി

ഉള്ളടക്കം 2

·         കുറേകൂടി അർഥപൂർണ്ണമായ മോണിറ്ററിങ്ങ് ഈ വർഷം ഉണ്ടാകണം
·         ഹരിശ്രീ പരീക്ഷ സ്കോർ/ഗ്രേഡ് നിർബന്ധമായും ആഗസ്ത് 20 അപ്പ്ലോഡ് ചെയ്യണം
·         സബ്ജില്ലതല മോണിറ്ററിങ്ങ് സമിതികൾ ഉടൻ രൂപീകരിക്കും
·         മോണിറ്ററിങ്ങിന്ന് പുതിയ മാതൃകകളും അതിനനുസൃതമായ സോഫ്റ്റ്വെയറും നിർമ്മിക്കും
·         സംസ്ഥാന ശരാശരിക്കൊപ്പം (എസ്.എസ്.എൽ.സി.റിസൽട്ട്) എത്താനുള്ള എല്ലാ ശ്രമങ്ങളും എല്ലാവരിൽ നിന്നും ഉണ്ടാക്കിയെടുക്കണം
·         എസ്.എസ്.എൽ.സി ഒപ്പം തന്നെ മറ്റു ക്ലാസുകളിലും കുറേകൂടി ശ്രദ്ധ കൊടുക്കാൻ നമുക്ക് കഴിയണം
·         ജില്ലാപഞ്ചായത്തിൽനിന്ന് സാമ്പത്തിക സഹായം ടാർജറ്റ് സ്കൂളുകൾക്ക് ഉണ്ടാകും.
·         തുടർന്ന് വരുന്ന യോഗങ്ങൾക്ക് അജണ്ട മുങ്കൂട്ടി അറിയിക്കും. ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാവണം





No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...