Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, August 24, 2011

കൾച്ചറൽ ഫെസ്റ്റ്


കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ-വിദ്യാരംഗ മേളകൾ
കൾച്ചറൽ ഫെസ്റ്റ്
സെപ്തമ്പർ 12
മേളകളുടെ കേളികൊട്ട്

(ആലോചനക്കുള്ള കുറിപ്പ്)   pdf download here
ഹൈസ്കൂൾ, യു.പി, എൽ.പി സ്കൂളുകളിലെല്ലാം കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കണം കൾച്ചറൽ ഫെസ്റ്റ് സംഘാടകസമിതി രൂപീകരിക്കണം.തുടർന്ന് സ്കൂൾ മേളകൾക്ക് ഈ സമിതി നേതൃത്വം നൽകും
സ്കൂൾ, സബ്ജില്ല, ജില്ല, സംസ്ഥാനമേളകൾ വരുന്നുവെന്ന സന്ദേശം മുഴുവൻ കുട്ടികൾക്കും ലഭിക്കണം. മേളകളുടെ ആവേശം കുട്ടികളിൽ ഉണരണം.
എല്ലാ കുട്ടികൾക്കും മേളകളിൽ പങ്കെടുക്കാനുള്ള സർഗ്ഗത്മക ഊർജം നിർമ്മിക്കപ്പെടണം
മേളകൾ ആരംഭിക്കുന്നതു സംബന്ധിച്ച സൂചനകൾ സ്കൂൾ അന്തരീക്ഷത്തിൽ (കൊടികൾ, പോസ്റ്ററുകൾ, അലങ്കാരങ്ങൾ, പൂക്കളം, കലാപ്രദർശനം)
മേളവാർത്തകൾക്കുള്ള വാർത്താബോർഡ് തുടർ പ്രവർത്തനം
സ്കൂളുകളിൽ സൂക്ഷമതലത്തിലുള്ള പ്ലാനിങ്ങ്. എല്ലാ ഇനങ്ങളിലും എല്ലാ തലത്തിലും നമ്മുടെ കുട്ടികൾ മികവുറ്റവരായി പങ്കെടുക്കണം
കൾച്ചർ ഫെസ്റ്റിൽ- കുട്ടികളുടെ കലാപരിപാടികൾ, കല വിദ്യാഭ്യാസമികവിന്ന് പ്രഭാഷണം,മുൻ കലാകാരന്മാരുടെ കലാനുഭവങ്ങൾ പങ്കുവെക്കൽ,കലാപ്രതിഭകളെ അനുമോദിക്കൽ, സ്കൂൾ തല (മേള) പ്ലാനിങ്ങ് അവതരണം, ഡോക്യുമെന്റേഷൻ
(കൾച്ചറൽ ഫെസ്റ്റ്  എല്ലാതരത്തിലും ഉഷാറാക്കാൻ ശ്രദ്ധിക്കുമല്ലോ)

അഭിപ്രായം, അധിക നിർദ്ദേശങ്ങൾ, റിപ്പോർട്ടുകൾ എന്നിവ ഹരിശ്രീ കോഡിനേറ്ററുടെ മെയിലിലേക്ക് അയക്കുമല്ലോ: sujanika@gmail.com

1 comment:

  1. ഇന്നലെ ഈ കലാമേള നടത്താന്‍ ഏറെ തയ്യാറെടുപ്പു നടത്തി, പക്ഷേ, മഴ തകര്‍ത്തതിന്നാല്‍ ഒരു ദിവസം നഷ്ടപ്പെട്ടതു മിച്ചമായി. പിന്നെ ഇന്നു വീണ്ടും ... ഒരു വശത്ത് സമ്പൂര്‍ണ്ണയുമായുള്ള കെട്ടിമറിച്ചില്‍ ... മറുവശത്ത് “ഓണപ്പരീക്ഷ”യുടെ പേപ്പര്‍ നോക്കലും മാര്‍ക്ക് (അയ്യോ! തെറ്റിപ്പോയി ... സ്കോര്‍) കമ്പ്യൂട്ടറില്‍ “കയറ്റല്‍” ... അതിനിടയ്ക്ക് ആധാര്‍ കാര്‍ഡിനുള്ള സാക്ഷ്യപത്രം തയ്യാറാക്കല്‍ ... ദന്തഗോപുരത്തിലിരുന്നു താഴേയ്ക്കു നോക്കിയിരിയ്ക്കുന്നവര്‍ക്കു നല്ല രസമായിരിയ്ക്കും ... തിരക്കുള്ള ബസ്സില്‍ സ്വസ്ഥമായി ഇരിയ്ക്കാന്‍ സാധിച്ചവര്‍ക്ക് അതിനുള്ളില്‍ കയറിപ്പറ്റാനായി പുറത്തു ജനം തിരക്കുന്നതു കാ‍ാ‍ാന്‍ രസമാണല്ലോ !!!

    ReplyDelete

you may like these posts also

Related Posts Plugin for WordPress, Blogger...