Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Thursday, August 18, 2011

ഹരിശ്രീ സബ്ജില്ലാതല യോഗം-വിശദാംശങ്ങൾ


ഹരിശ്രീ മോണിറ്ററിങ്ങ്
സബ്ജില്ലാ തല സമിതി രൂപീകരണം
ഒന്നാം ഘട്ടം-യോഗം 22 മുതൽ 26 വരെ
(ആലോചനക്കുള്ള കുറിപ്പ്)


സമിതി ഒന്നാം ഘട്ടം

1.    വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ
2.    ഹരിശ്രീവിജയശ്രീകോഡിനേറ്റർ (ഹെഡ്മാസ്റ്റർ)
3.    അക്കാദമിക്ക് കോഡിനേറ്റർ (അധ്യാപകൻ)
4.    ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ
5.    ഹൈസ്കൂൾ ഹരിശ്രീവിജയശ്രീകോർഡിനേറ്റർമാർ
(ആഗസ്തിൽ നടക്കുന്ന ആദ്യ യോഗത്തിൽ ഇത്രയും പേർ പങ്കെടുക്കും. ഏകദേശം 15-20 പേർ)

പ്രവർത്തനക്രമം

·         വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ യോഗം വിളിച്ചുചേർക്കും
·         യോഗസ്ഥലം-തുടർന്ന് ഹരിശ്രീ കേന്ദ്രമായി അറിയപ്പെടും.എല്ലാവർക്കും സൌകര്യമുള്ള ഒരു സ്ഥലമായിരിക്കണം.
·         ആദ്യ യോഗം 2 മണിക്കൂർ സമയം ആവശ്യമുള്ളതായിരിക്കും

യോഗം
·         അധ്യക്ഷൻ: ..
·         സ്വാഗതം: ഹരിശ്രീ കോഡിനേറ്റർ-എഛ്.എം
·         പരിപാടികളുടെ അവതരണം: ഹരിശ്രീ കോഡിനേറ്റർ-അധ്യാപകൻ
·         ചർച്ച, തീരുമാനങ്ങൾ, രേഖപ്പെടുത്തലുകൾ

വിശദാംശങ്ങൾ

1.    ഓരോ സബ്ജില്ലയും കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും അക്കാദമിക്ക് മോണിറ്ററിങ്ങ് പൂർണ്ണമായും സാധ്യമാക്കുക.ആവശ്യമായ രീതിയിൽ ആഗസ്ത് മുതൽ പലഘട്ടങ്ങളിലായി മോണിറ്ററിങ്ങ് നടക്കണം.കുട്ടികളുടെ പഠിക്കൽ, അധ്യാപകന്റെ പഠിപ്പിക്കൽ, രക്ഷിതാവിന്റെ ഉത്തരവാദിത്തം, പൊതുവേയുള്ള സ്കൂൾ നടത്തിപ്പ് (ഉച്ചഭക്ഷണം, അസംബ്ലി, ക്ലാസ് പി.ടി., കലാ-കായിക-ശാസ്ത്ര-പ്രവൃത്തി പരിചയ-ക്ലബ്ബ്-ലാബ്-ലൈബ്രറി.), നിലവാരം, സബ്ജില്ലാതല ഹരിശ്രീ പരിപാടികൾ, ക്ലസ്റ്റർ, വിവിധ പരിശീലനങ്ങൾ, തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇതെല്ലാം ഫലപ്രദമാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള അന്വേഷണങ്ങളും സഹായങ്ങളും നൽകുന്നതിന്ന്.

2.    അതുകൊണ്ടുതന്നെ ഒരേ മോണിറ്ററിങ്ങ് സമിതിയും ഒരേ മോണിറ്ററിങ്ങ് സൂചകങ്ങളും ആവാൻ കഴിയില്ല. ഓരോ ആവശ്യങ്ങളും മുൻനിർത്തി ആവശ്യമായ വിധത്തിൽ ഇതു ക്രമീകരിക്കേണ്ടിവരും. എല്ലാ വിഭാഗത്തിലും ഉള്ള ആളുകളെ ഉൾപ്പെടുത്തി (വിവിധ വിഷയങ്ങളിലെ എക്സ്പേർട്ട്സ്, ത്രിതല പഞ്ചായത്ത് സംവിധാനം, വിവിധ സംഘടനാ പ്രതിനിധികൾ, മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയൊക്കെ പരിഗണിക്കണം)

3.    അതുപോലെ തന്നെ, ആവർത്തനസ്വഭാവമുള്ള രീതിയിൽ മോണിറ്ററിങ്ങ് പ്ലാൻ ചെയ്യാൻ കഴിയില്ല. കുട്ടികളുടെ പഠനം-ആണ് ഇപ്രാവശ്യം മോണിറ്റർ ചെയ്യാൻ തീരുമാനിക്കുന്നതെങ്കിൽ അത് കുട്ടികളുമായുള്ള അഭിമുഖം, അവരുടെ പഠനോപകരണങ്ങളുടെ പരിശോധന, പരീക്ഷകളിലെ നിലവാരം, ആവശ്യങ്ങൾ അന്വേഷിക്കൽ-നിവർത്തിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും. ഇതു നേരിട്ടോ, ഫോൺ- എസ്.എം.എസ്-മെയിൽ-കത്ത്-പരാതിപ്പെട്ടി-ഡോക്യുമെന്റുകൾ-എന്നിങ്ങനെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയുമാകാം.

സ്കൂൾ ഉച്ചഭക്ഷണം, ലാബ്, ക്ലസ്റ്റർ പരിശീലനങ്ങൾ എന്നിങ്ങനെയുള്ള പരിപാടികൾ മോണിറ്ററിങ്ങ് ചെയ്യുന്നത് ഇതു പോലെ ഭിന്നരൂപങ്ങളിലും രീതികളിലും ആവും.
ഓരോന്നിനും ആവശ്യമായ രീതിയിൽ സമിതിയും സൂചകങ്ങളും തയ്യാറാക്കിയിരിക്കണം.

വിജയശ്രീ പരീക്ഷകളുടെ സ്കോർ-ഗ്രേഡ് അപ്പ്ലോഡിങ്ങ് കണിശമാക്കണം. എസ്..ടി.സി മാരുടെ സന്നദ്ധത പ്രയോജനപ്പെടുത്തണം

റിപ്പോർട്ടുകൾ വിശകലനം ചെയ്ത് ആയതിന്റെ തുടർച്ചയും പരിഹാരപ്രവർത്തനങ്ങളും അടങ്ങിയ ഡയറികൾ അക്കാദമിക്ക് കോർഡിനേറ്റർ  സൂക്ഷിക്കണം. ജില്ലാ യോഗങ്ങളിൽ ഇതെല്ലാം പ്രയോജനപ്പെടുത്തണം.


4.    അതുകൊണ്ടുതന്നെ മാസാദ്യത്തിൽ സബ്ജില്ലാ സമിതി യോഗം ചേർന്ന് പരിപാടികൾ വിശദമായി ആസൂത്രണം ചെയ്യണം. ..ഒ കോൺഫറൻസുകളിൽഹരിശ്രീഅജണ്ടയാകണം.ഈ നടക്കുന്ന ആദ്യയോഗത്തിൽ വാർഷിക രൂപരേഖ തയ്യാറാക്കണം. തുടർന്നുള്ള പ്രതിമാസയോഗങ്ങളിൽ ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കണം.

5.    ഓരോ സബ്ജില്ലയും സവിശേഷമായി ഏറ്റെടുത്തിട്ടുള്ള പ്രവർത്തനം സമയബന്ധിതമാക്കാൻ ഈ ആദ്യയോഗത്തിൽ വിശദമായ ചർച്ചയും പ്ലാനിങ്ങും വേണം. ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രസ്താവിക്കുന്ന ബ്രോഷറുകൾ തയ്യാറാക്കണം. സബ്ജില്ലയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന തനത് രൂപത്തിൽ ആലോചിക്കണം.

6.    ഹരിശ്രീ സൈറ്റ്, ഹരിശ്രീ കോഡിനേറ്ററുടെ ബ്ലോഗ് (http://harisreeco.blogspot.com/) എന്നിവ പൂർണ്ണമായും പ്രയോജനപ്പെടുത്തണം. സബ്ജില്ലാതലത്തിൽ ഹരിശ്രീ കോഡിനേറ്ററുടെ ബ്ലൊഗ് ആലോചിക്കാവുന്നതാണ്. സ്കൂൾ തലത്തിൽ ബ്ലോഗുകൾ ഉണ്ടാവണം. വിഷയാടിസ്ഥാനത്തിൽ ഇതാലോചിക്കാം. എല്ലാ സൈറ്റിടങ്ങളും ഹരിശ്രീ സൈറ്റുമായി കണ്ണിചേരണം. ജില്ലയിൽ വിദ്യാഭ്യാസരംഗത്ത് വലിയൊരു കുതിപ്പിന്ന് വഴിയൊരുക്കണം.


സബ്ജില്ലാതല യോഗങ്ങൾ

നമ്പ്ര്
സബ്ജില്ല
തീയതി-സമയം
സ്ഥലം

1
തൃത്താല
22-8-11/ 10 മണി

SVR(9400317972)
2
പട്ടാമ്പി
22-8-11/ 2 മണി
BRC
SVR
3
ഷോർണൂർ
23-8-11 / 10 മണി
BRC
SVR
4
ഒറ്റപ്പാലം
23-8-11 / 2മണി
LSN
SVR
5
ചെർപ്പ്ളശേരി
26-8-11 / 10 മണി
HSS SKPURAM
SVR
6
മണ്ണാർക്കാട്
26-8-11 / 2 മണി
KTMHSS
SVR
7
പറളി
25-8-11 / 10 മണി
HSS MUNDUR
SVR
8
പാലക്കാട്
25-8-11 / 10മണി

MPG(9447840023)
9
ചിറ്റൂർ
22-8-11 / 10 മണി
BRC
MPG
10
കുഴൽമന്ദം
22-8-11 / 2 മണി
HSS KOTTAYI
MPG
11
ആലത്തൂർ
23-8-11 / 10 മണി
GGHSS
MPG
12
കൊല്ലങ്കോട്
23-8-11/ 2 മണി
AEO
MPG


(25-8-11 2 PM: SVR, MPG ജില്ലാ പഞ്ചായത്തിൽ അവലോകനം)


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...