Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Sunday, August 28, 2011

ഹരിശ്രീ -കോഡിനേറ്റർമാരുടെ യോഗം


ഹരിശ്രീ- പാലക്കാട് ജില്ല

ഹരിശ്രീ പദ്ധതിയിലുള്ള വിവിധ ഘടകങ്ങളുടെ കോഡിനേറ്റർമാരുടെ യോഗം 27-08-2011 നു രാവിലെ 10.30 നു ജില്ലാ പഞ്ചായത്തിൽ, വിദ്യാഭ്യാസ സ്റ്റൻഡിങ്ങ് കമ്മറ്റി ചെയർമാന്റെ ചേംബറിൽ, ചെയർമാന്റെ അധ്യക്ഷതയിൽ  ചേർന്നു.

പങ്കെടുത്തവർ
എസ്. അബ്ദുൾ റഹ്മാൻ(ചെയർമാൻ) / എസ്.വി.രാമനുണ്ണി (കോഡിനേറ്റർ)/ ബാബു മാഷ് (ഡയറ്റ് പ്രിൻസിപ്പാൾ) / വി.ടി.ജയറാം (പെഡഗോഗിക് ലാബ്) ഡോ. വാസുദേവൻ (അറിവരങ്ങ്) / രാമദാസ് (ഡി.ഡി.. ഓഫീസ്) എം.പി.ഗോവിന്ദരാജൻ (വിജയശ്രീ)/ എം.പി.രാമദാസ് (-ലേണിങ്ങ്) ജയരാജൻ (ഹരിശ്രീ വെബ്സൈറ്റ് & .ടി.@സ്കൂൾ)

ഓരോ ഘടകങ്ങളും നടന്നുകഴിഞ്ഞ പ്രവർത്തനങ്ങളും ഇപ്പോൾ തുടരുന്ന പരിപാടികളും വിവരിച്ചു. അവലോകന ചർച്ചകൾ നന്നായി നടന്നു.

 തീരുമാനങ്ങളും ധാരണകളും

ഹയർ സെക്കണ്ടറി ഓറിയന്റേഷൻ പ്രോഗ്രാം

 ഓറിയന്റേഷൻ ക്ലാസുകൾ സെപ്തംബർ 18 നു ആരംഭിക്കും. അതിനു മുൻപ് ക്ലാസ് സംഘാടനം സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ ജില്ലയിലെ മുഴുവൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾമാർക്കും ഒരു mail അയക്കാൻ തീരുമാനിച്ചു. ചെയർമാൻ ഈ കത്ത് അയക്കും.അഭിപ്രായങ്ങൾ പ്രിൻസിപ്പാൾമാർ ഉടനെ sujanika@gmail.com എന്ന അഡ്രസ്സിൽ നൽകിയിരിക്കണം [കത്തിൽ: മുഴുവൻ കുട്ടികൾക്കും, സ്കൂളുകൾക്കും ഓറിയന്റേഷൻ ഫലം ലഭിക്കാൻ വേണ്ട നിർദ്ദേശങ്ങൾ, പൊതുവെ ഹയർ സെക്കണ്ടറിയിലെ വിജയശതമാനം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും എൻട്രൻസ് പോലുള്ള പരീക്ഷകളിൽ മികച്ച വിജയം നേടാനും അവസരം ഉണ്ടാകാനുള്ള ധാരണകൾ, അതത് സ്കൂളുകൾ കേന്ദ്രീകരിച്ചു രാവിലെയും വൈകീട്ടും  45 മിനുട്ട് വീതം അധികസമയ പഠനം എന്ന രീതിയിൽ മുഴുവൻ അധ്യാപകരുടേയും സേവനം ലഭിക്കാനുള്ള സാധ്യതകൾ]

വിദ്യാരംഗം
ജില്ലയിൽ ഒക്ടോബർ അവസാനവാരം നല്ലനിലയിൽ സാഹിത്യോത്സവം നടത്താൻ തീരുമാനിച്ചു. ജന്മശതാബ്ദി ആഘോഷിക്കുന്ന സാഹിത്യകാരന്മാരെ അനുസ്മരിക്കുന്നതിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ ആലോചിക്കണം. പരിപാടികളും നടത്തിപ്പും ആലോചിക്കാൻ വിദ്യാരംഗം ചുമതലക്കാരെ വിളിച്ചുള്ള യോഗം നടക്കണം.

പെഡഗോഗി ലാബ്

നിലവിലുള്ള 12 സ്കൂളുകളിൽ ലാബ് തുടരണം. പുതിയ 12 സ്കൂളുകൾ ഏറ്റെടുക്കണം. നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റുകൾ ജില്ലയിൽ എല്ലാവർക്കും മനസ്സിലാക്കാൻ ലഭ്യമാക്കണം.

അറിവരങ്ങ്
ചെയ്ത പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ എല്ലാർക്കും ലഭ്യമാക്കാൻ സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം.സെപ്തമ്പർ വെക്കേഷനിൽ 27 സ്കൂളുകളിൽ നടക്കുന്ന ക്യമ്പുകൾ നന്നായി മോണിറ്റർ ചെയ്യാൻ കഴിയണം. മൊഡ്യൂളുകൾ എല്ലാ സ്കൂളുകൾക്കും കിട്ടണം. സ്കൂളുകൾ അവയെല്ലാം നന്നായി പ്രയോജനപ്പെടുത്തണം.

-ലേണിങ്ങ്

ഹരിശ്രീ സൈറ്റ് ഇനിയും സ്കൂളുകൾ, അധ്യാപകർ, കുട്ടികൾ പ്രയോജനപ്പെടുത്തണം. ഓഫീസ് സംവിധാനങ്ങൾ സൈറ്റ് എല്ലാ തരത്തിലും ഉപയോഗപ്പെടുത്തണം.മ്യൂണിക്കേഷൻ സാധ്യതകൾ ഇനിയും നമുക്ക് നന്നായി പ്രയോജനപ്പെടുത്താനായിട്ടില്ല.
കുട്ടികൾക്കും അധ്യാപകർക്കുമുള്ള പരിശീലനങ്ങൾ തുടരണം. മൂഡിൽ പോലുള്ള സംവിധാനങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ നമുക്കാവണം..ടി നന്നായി പ്രയോജനപ്പെടുത്തുന്ന സ്കൂളുകൾക്ക് സബ്ജില്ലാ തലത്തിൽ അംഗീകാരവും സമ്മാനങ്ങളും നൽകണം.ജനുവരിയിൽ ജില്ലാതലത്തിൽ ഐ.ടി.ഫെസ്റ്റ് സംഘടിപ്പിക്കണം.
സബ്ജില്ല കേന്ദ്രീകരിച്ചുള്ളഓഷ്യൻ ഓഫ് മാത്സ്പോലുള്ള പദ്ധതികൾ ഇ-ലേണിങ്ങുമായി ഇഴചേരണം.

മോണിറ്ററിങ്ങ്
സബ്ജില്ലാതലത്തിൽ മോണിറ്ററിങ്ങ് സമിതികളുടെ (പ്രാഥമിക ഘട്ടം) രൂപീകരണം പൂർത്തിയായി. ഡയറ്റ് പോലുള്ള അക്കാദമിക്ക് സംവിധാനങ്ങൾ, ജനപ്രതിനിധികളുടെ ഇടപെടൽ സാധ്യമാക്കുന്ന കാര്യങ്ങൾ എന്നിവയിലൂന്നി ഇതിനെ ശക്തിപ്പെടുത്തണം. ആധികാരികമായ നിർദ്ദേശങ്ങൾ ഡി.ഡി.ഇ തലത്തിൽ ഉണ്ടാവണം.
മോണിറ്ററിങ്ങ് നിലവാര വർദ്ധനവ് മുന്നിൽ കണ്ടുള്ള സഹായമായിരിക്കണം. മികവുകൾ  ജില്ലയിലുടനീളം എത്തിക്കാനും പോരായ്മകൾ നികത്താനുള്ള സഹായസംവിധാനങ്ങൾ ഉണ്ടാകണം. പഠനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് അനുഗുണമായപ്രോസസ്സ് ഓറിയന്റഡ്മോണിറ്ററിങ്ങ് ആണ് ഉണ്ടാവേണ്ടത്.

കല വിദ്യാഭ്യാസമികവിന്ന്
കല വിദ്യാഭ്യാസമികവിന്ന്  എന്ന സന്ദേശം ഉയർത്തുന്ന രീതിയിൽ സെപ്തബർ 12 നു എല്ലാ സ്കൂളിലും കൾച്ചറൽ ഫെസ്റ്റ് നടക്കണം. മേളകൾ ഇതിന്ന് പ്രയോജനപ്പെടുത്തണം.കലാമുന്നേറ്റം, കായികമുന്നേറ്റം പരിപാടികൾ ഈ ഉദ്ദേശ്യത്തിലൂന്നി നടപ്പാക്കണം.

അന്വേഷണം
25 സ്കൂളുകൾ കേന്ദ്രീകരിച്ച് ഡയറ്റ് നടത്തിയ പഠനം പൂർത്തിയായി. റിപ്പോർട്ട് സൈറ്റിൽ പ്രസിദ്ധീകരിക്കും. തുടർ പ്രവർത്തനങ്ങൾ ആലോചിക്കണം.

ക്ലാസ് സഭകൾ
ക്ലാസ് സഭകളുടെ പ്രവർത്തനം ചിട്ടപ്പെടുത്തണം. ക്ലാസ് ലീഡർമാർക്ക് പരിശീലനം നൽകണം. ക്ലാസ്മുറിയിലെ ജനാധിപത്യം പഠനമികവിന്ന് കാരണമാകണം

ബജറ്റ്
ഓരോഘടകങ്ങളുടേയും ബജറ്റ് പൊതുവായി ചർച്ച ചെയ്ത് അംഗീകാരത്തിന്നായി സമർപ്പിച്ചു.

യോഗം 1 മണിവരെ ഉണ്ടായി.
svr/harisree-2011


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...