Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Friday, September 2, 2011

ഹരിശ്രീ-പ്രതിമാസ ബുള്ളറ്റിന്‍


ഒരു ദശകത്തിലേറെയായി നമ്മുടെ സ്കൂളുകളിൽ ഹരിശ്രീയുടെ നേതൃത്വത്തിലും തനതായും അക്കാദമിക്ക് തലത്തിൽ നിറയെ പുതുമയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വളരെ മൌലികവും മാതൃകപരവുമായ ഈ പ്രവർത്തനങ്ങളുടെ ശക്തമായ ഡോക്യുമെന്റേഷൻ ഇതുവരെ നടന്നിട്ടില്ല എന്നു പറയാം. തുടരുപയോഗത്തിനും പങ്കുവെക്കുന്നതിനും ഇത് അവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ.
അതുകൊണ്ട്
പ്രതിമാസ ഹരിശ്രീ വാർത്താ ബുള്ളറ്റിൻ - നെറ്റിൽ പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നു. വാർത്തകൾ, ചിത്രങ്ങൾ എന്നിവയോടൊപ്പം
സവിശേഷ ക്ലാസ്രൂം പ്രവർത്തനങ്ങൾ, സ്കൂൾ പരിപാടികൾ, അഭിമുഖങ്ങൾ, പ്രോജക്ടുകൾ, പഠനങ്ങൾ തുടങ്ങിയ എല്ലാ സംഗതികളും ചേർത്തുള്ള ഒരു ബുള്ളറ്റിൻ നമുക്ക് ആരംഭിക്കാം.എൽ.പി.ക്ലാസുകൾ മുതൽ ഹയർസെക്കണ്ടറി ക്ലാസുകൾ വരെ ഉൾപ്പെടുത്തി, എല്ലാ വിഷയങ്ങളും ഉൾപെടുത്തിയുള്ള ഈ ബുള്ളറ്റിൻ വിജയിപ്പിക്കാനുള്ള നിർദ്ദേശങ്ങളും, പ്രസിദ്ധീകരിക്കാനുള്ള മെറ്റീരിയത്സും ഹരിശ്രീ ക്ഷണിക്കുന്നു.
റ്റെക്സ്റ്റ്, ചിത്രം, ഓഡിയോ, വീഡിയോ ഫോർമാറ്റുകളിൽ
sujanika@gmail.com വിലാസത്തിൽ മെയിൽ ചെയ്യുക.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...