Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Saturday, October 29, 2011

സാഹിത്യോത്സവം

Check out Palakkad District News, Local News,പാലക്കാട്‌ , ,സാഹിത്യോത്സവം ,Kerala - Mathrubhumi

കൂറ്റനാട്: തൃത്താല ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവവും ഹരിശ്രീ സര്‍ഗോത്സവവും ഇരുമ്പകശ്ശേരി എ.യു.പി. സ്‌കൂളില്‍ നടന്നു. തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി. റഷീദയുടെ അധ്യക്ഷതയില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം. അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. സി.പി. സുലൈമാന്‍ സ്വാഗതവും സി. മൂസ നന്ദിയും പറഞ്ഞു. മെമ്പര്‍മാരായ ഷാജിത, ശാരദ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ മിനിമോള്‍, ബി.പി.ഒ. ഗംഗാധരന്‍, സി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം തിരുമിറ്റക്കോട് വൈസ്​പ്രസിഡന്റ് പി.എം. രാജേഷ് ഉദ്ഘാടനംചെയ്തു. മെമ്പര്‍ അനുഗോവിന്ദ് അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ പ്രധാനാധ്യാപിക സീന സ്വാഗതവും സി.സി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. തൃത്താല എ.ഇ.ഒ. ഇ.കെ. രാജന്‍ സമ്മാനദാനം നടത്തി. മോഹന്‍ദാസ്, സി.ജെ. പ്രകാശ്, സുഹറാഷാജി എന്നിവര്‍ സംസാരിച്ചു.


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...