Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, October 19, 2011

Target School HM's One Day Workshop


Target School HM's One Day Workshop
Plakkad Jilla Panchayath hall- 19-10-2011

DDE-Palakkad, DEO-Palakkad Present
DIET,Target School Headmasters, Harisree co-ordinator, Vijayasree co-ordinator also participated/ workshop from 10-30 AM to 3-30PM.



നടപടികള്‍

Target School സംബന്ധിച്ച് വിജയശതമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂന്നി ചര്‍ച്ചയും പരിപാടികളും ആവിഷ്കരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഡി.ഡി.. യോഗം ആരംഭിച്ചു.
ഹരിശ്രീ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഹരിശ്രീ കോഡിനേറ്റര്‍ എസ്.വി.രാമനുണ്ണി അവതരിപ്പിച്ചു. DIET Lecturer നാരായണനുണ്ണി നിലവിലെ അവസ്ഥ വിശദീകരിച്ചു. പാലക്കാട് ഡി... വിജയനുണ്ണി ഹെഡ്മാസ്റ്റര്‍മാരെ അഭിസംബോധനചെയ്തു. വിജയശ്രീ കോഡിനേറ്റര്‍ ഗോവിന്ദരാജന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഉപജില്ലാ ഗ്രൂപ്പുകളായി ഹെഡ്മാസ്റ്റര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടിങ്ങ് നടന്നു.

അവലോകനം :

വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഠിനമായ ശ്രമങ്ങള്‍ എല്ലാ സ്കൂളിലും നന്നായി നടക്കുന്നുണ്ട്. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള അധികപഠനപ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളിലും ആരംഭിച്ചിട്ടുണ്ട്. ഹരിശ്രീ പരീക്ഷ നല്ല നിലയില്‍ നടത്തുകയും റിസള്‍ട്ട് വിശകലനം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്തു. കള്‍ച്ചറല്‍ ഫെസ്റ്റ്, ഹരിശ്രീ സാഹിത്യോത്സവം എന്നിവ കാര്യക്ഷമമായി ചെയ്തുവരുന്നു. ഗൃഹസന്ദര്‍ശനം, TAG, കൗണ്‍സലിങ്ങ്, CPTA, എന്നിവ നന്നായി നടക്കുന്നുണ്ട്.
ഗ്രൂപ്പ് ചര്‍ച്ചകളില്‍ തുടര്‍പരിപാടികള്‍ സമയബന്ധിതമാക്കി.

നമ്പ്ര്
തീയതി
പരിപാടി
1
ഒക്ടോബര്‍ 15-30
ടാര്‍ജറ്റ് ഗ്രൂപ്പ് -ഗൃഹസന്ദര്‍ശനം
2
നവംബര്‍ 1
ടാര്‍ജറ്റ് ഗ്രൂപ്പിന്ന് വൈകുന്നേര ക്ളാസുകള്‍ ആരംഭം
3
നവംബര്‍ 1,2
വിജയശ്രീ പരീക്ഷ DIET Workshop
4
നവംബര്‍ 5
ശനി, ഞായര്‍ അവധിദിന ക്ളാസുകള്‍ ആരംഭം
5
നവംബര്‍ 1-10
ടാര്‍ജറ്റ് ഗ്രൂപ്പ്- കൗണ്‍സലിങ്ങ്
6
നവംബര്‍ 10-15
ടാര്‍ജറ്റ് ഗ്രൂപ്പ്- രക്ഷാകര്തൃബോധവത്ക്കരണം , വിജയശ്രീ പരീക്ഷകള്‍
7
നവംബര്‍ 1-30
സബ്ജില്ലതല പഠനസാമഗ്രികള്‍ വികസനം (FEST )
8
നവംബര്‍ 15-30
വിജയശ്രീ പരീക്ഷ സബ്ജില്ലാ റിവ്യൂ
9
ഡിസംബര്‍ 30
പാഠങ്ങള്‍ പൂര്‍ത്തിയാക്കല്‍
10
ഡിസംബര്‍ 15-25
പാദവാര്‍ഷിക പരീക്ഷകള്‍
11
ജനുവരി 1
പ്രാദേശിക പഠനകേന്ദ്രങ്ങള്‍ , സഹപഠന സംഘങ്ങള്‍ എന്നിവ പൂര്‍ണ്ണരൂപത്തില്‍ ഒരുക്കല്‍
12
ഫിബ്രുവരി 1-15
മോഡല്‍ പരീക്ഷ
13
ഫിബ്രുവരി 15 മുതല്‍
രാത്രി ക്ളാസുകള്‍ സജീവമാക്കുക
14
മാര്‍ച്ച്
പരീക്ഷ


[ 67 ഹെഡ്മാസ്റ്റര്‍മാര്‍ പങ്കെടുക്കേണ്ടിയിരുന്ന യോഗത്തില്‍ 40 ഇല്‍ താഴെ പേര്‍ മാത്രം പങ്കെടുത്തു. ഹാജരാകാതിരുന്ന ഹെഡ്മാസ്റ്റര്‍മാരെ 21-10-2011 നു 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ വീണ്ടും വിളിക്കാന്‍ ഡി.ഡി.. ഉത്തരവിട്ടു. ]




No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...