Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Thursday, November 17, 2011

ജില്ലാപഞ്ചായത്ത് ഭരണസമിതി ഒന്നാംവാര്‍ഷികാഘോഷം

Check out Palakkad District News,Palakkadu Local News,പാലക്കാട്‌ ,പാലക്കാട് ,ജില്ലാപഞ്ചായത്ത് ഭരണസമിതി ഒന്നാംവാര്‍ഷികാഘോഷം ,Kerala - Mathrubhumi

പാലക്കാട്: ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാംവാര്‍ഷികാഘോഷം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ്​പ്രസിഡന്റ് സുബൈദാ ഇസ്ഹാക്ക്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ഇ. ഹനീഫ, കെ.ജി. ജയന്തി, കെ. ശ്രീജ, ജില്ലാ പഞ്ചായത്തംഗം ഇ.പി. ഹസന്‍, എം.പി. ഗോപാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ്, ജോസഫ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

വിവിധ പദ്ധതികളുടെ ആനുകൂല്യവിതരണം നടന്നു. ജില്ലാ ആസ്​പത്രിയില്‍ 2.5 കോടി കാത്ത്‌ലാബ് ആരംഭിക്കാനുള്ള നടപടി തുടങ്ങി.

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 30വരെ നടക്കും.

ഭവനനിര്‍മാണത്തിനുള്ള 5.59 കോടിയുടെ ധനസഹായം ബ്ലോക്ക്പഞ്ചായത്തുകള്‍ക്ക് നല്‍കും. നെല്‍കര്‍ഷകര്‍ക്ക് ഉഴവുകൂലിനല്‍കുന്ന 3 കോടിയുടെ പദ്ധതിപ്രകാരം ആദ്യഗഡു 18ലക്ഷം നല്‍കി. 32 മിനി കുടിവെള്ള പദ്ധതിക്കായി 3.13 കോടി കേരള വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. 45 അങ്കണവാടിക്ക് 45.5 ലക്ഷം രൂപയുടെ വേയിങ് മെഷീന്‍, കുക്കര്‍, ഫര്‍ണീച്ചര്‍, അടുക്കള ഉപകരണങ്ങള്‍ മുതലായവയും വികലാംഗ വിദ്യാര്‍ഥികള്‍ക്കുകള്ള സ്‌കോളര്‍ഷിപ്പിനത്തില്‍ 38 ലക്ഷം, കലാകായികവികസനത്തിന് പരിശീലനം നല്‍കുന്ന പ്രോജക്ടുകള്‍ക്ക് 10 ലക്ഷം, ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാതഭക്ഷണത്തിനായി 40 ലക്ഷം രൂപ തുടങ്ങിയവ നല്‍കി.


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...