Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, December 7, 2011

'ഹരിശ്രീ ' വിദ്യാഭ്യാസ സമിതി


'ഹരിശ്രീ ' വിദ്യാഭ്യാസ സമിതി
പാലക്കാട് ജില്ലാ പഞ്ചായത്ത് [07-12-2011]

യോഗ തീരുമാനങ്ങള്‍ .....

07-12- 2011 നു 2.15 ന് 'ഹരിശ്രീ' വിദ്യാഭ്യാസ സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് നിലവിലുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനവും തുടര്‍ പരിപാടികളും ചര്‍ച്ചചെയ്ത് തീരുമാനിച്ചു.
photo: samsung tab
[ സമിതിയില്‍ 21 പേര്‍ മുഴുവന്‍ സമയം പങ്കെടുത്തു.]

അവലോകനം
  1. വിജയശ്രീ - രണ്ടാം പാദ നിലനിര്‍ണ്ണയം പരീക്ഷ നന്നായി നടന്നു. സ്കൂള്‍തലത്തില്‍ റിസള്‍ട്ട് വിശകലനം ചെയ്ത് ഹരിശ്രീ വെബ്സൈറ്റില്‍ അപ്പ്ലോഡ് ചെയ്തു . [ വളരെ കുറച്ച് സ്കൂളുകള്‍ ഇനിയും ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് സമിതിയുടെ ശ്രദ്ധയില്‍ ഉണ്ട് ]
  2. കായികമുന്നേറ്റം പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ ആരംഭിച്ചിരിക്കുന്നു. 43 സ്കൂളുകളില്‍ 2012 ജനുവരി 1 മുതല്‍ [ 45 പ്രവൃത്തിദിവസം] 25-30 കുട്ടികള്‍ക്ക് മികച്ച പരിശീലനം ആരംഭിക്കും. [ ഇതിനാവശ്യമായ സാമ്പത്തികസഹായം ഈ സ്കൂളുകള്‍ക്ക് നല്കും. ]
  3. 25 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്കാന്‍ തീരുമാനിച്ചിരുന്നു. ഇതു മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ സ്കൂള്‍ അധികാരികള്‍ ഒന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
  4. കലാമുന്നേറ്റം 12 സബ്ജില്ലകളില്‍ ഓരോ സ്കൂളുകളില്‍ ഒരു സംഘകല പഠിപ്പിക്കാനുള്ള പദ്ധതി തയ്യാറായിട്ടുണ്ട്.
  5. സര്‍ഗോത്സവം സ്കൂളുകളില്‍ ഉഷാറായി നടക്കുന്നു. സബ്ജില്ല, ജില്ലാ തല ആസൂത്രണം കുറേകൂടി വേഗതയാര്‍ജിക്കണം .
  6. ഹരിശ്രീ പത്രികയുടെ പ്രവര്‍ത്തനം വേഗതയിലാക്കണം
  7. ടാര്‍ജറ്റ് സ്കൂളുകളിലേക്കുള്ള [63] പഠന സാമഗ്രികള്‍ തയ്യാറായിട്ടുണ്ട്. eng, ss, maths, phy, che വിഷയങ്ങളില്‍ നമ്മുടെ srg, drg അധ്യാപകര്‍ ഇതിനുവേണ്ട മൊദ്യൂളുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
  8. നമ്മുടെ എല്ലാ സ്കൂളുകളും പൊതുവേയും ടാര്‍ജറ്റ് സ്കൂളുകള്‍ സവിശേഷമായും മികച്ച വിജയത്തിലേക്ക് എത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ ആവേശം കാണിക്കുന്നുണ്ട്. കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഡിപ്പാര്‍ട്ട്മെന്റ്, ത്രിതലപഞ്ചായത്തുകള്‍ എല്ലാം ഒത്തൊരുമിച്ച് നില്ക്കുന്നു. അതുകൊണ്ടുതന്നെ തിളക്കമുള്ള ഒരു വിജയം ഈ വര്‍ഷം നമുക്ക് പ്രതീക്ഷിക്കാം.
തീരുമാനങ്ങള്‍

  1. എസ്.എസ്.എല്‍.സി റിസള്‍ട്ട് - വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലായ്പ്പോഴും മുന്‍ഗണന ഉണ്ടാവണം.
    ]. ഡിസംമ്പര്‍ 31 നു മുന്‍പ് എസ്.എസ്.എല്‍.സി പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കണം
    ]. ബ്ളോക്ക് തല മോണിറ്ററിങ്ങ് സമിതികളുടെ രണ്ടാം ഘട്ട ഡിസംമ്പര്‍ 31 നു മുന്പ് സന്ദര്‍ശനം എല്ലാ സ്കൂളിലും പൂര്‍ത്തിയാക്കണം
    ]. ഡിസംമ്പര്‍ 31 നു മുന്പ് എല്ലാ കുട്ടികളുടേയും ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കണം
    ]. ടാര്ഗറ്റ് ഗ്രൂപ്പുകള്‍ക്ക് അധികസമയ പഠനം, ഴിവുദിവസപഠനം , രാത്രിപഠനം എന്നിവ പ്ളാന്‍ ചെയ്യണം.
    ]. ടാര്‍ജറ്റ് ഗ്രൂപ്പുകള്ക്ക് വേണ്ട പഠനസഹായികള്‍ - പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയത് ഉടനെ സ്കൂളുകളില്‍ ലഭ്യമാക്കണം. Eng, maths, ss, phy, che - വിഷയങ്ങളില്‍ ടാര്‍ജറ്റ് സ്കൂളുകളില്‍ നിന്ന് ഓരോ അധ്യാപകരെ ജില്ലാ തലത്തില്‍ വിളിച്ചു ചേര്‍ത്ത് [ 5 ക്യാമ്പുകളിലായി] ഏകദിന പരിശീലനം ഉടന്‍ നല്കണം. ഡേറ്റ് ഉടനെ അറിയിക്കണം.
    ].ജനുവരി - ഫിബ്രുവരി - മാര്‍ച്ച് മാസങ്ങള്‍ 'ശ്രമമാസ' ങ്ങളായി കാണണം. കൂടുതല്‍ നല്ല വിജയത്തിലേക്കുള്ള ശ്രമം.
  2. നല്ല കൗണ്‍സലിങ്ങ് ക്ളാസുകള്‍ സ്കൂളുകളില്‍ ഒക്കെ നടക്കണം. അനായാസമായി കുട്ടിക്ക് പരീക്ഷ നേരിടാന്‍ കഴിയണം.
  3. കായികമുന്നേറ്റം പരിപാടി 2012 ജനുവരി 1 നു ആരംഭിക്കണം. [ വൈകീട്ട് 4 മണി മുതല്‍ പരിശീലനം. 25-30 കുട്ടികള്‍ . 45 ദിവസം തുടര്‍ച്ചയായി. ]
  4. കലാമുന്നേറ്റം ചുമതലക്കാരുടെ യോഗം ഉടനെ വിളിക്കണം. യോഗത്തില്‍ DDE യുടെ സാന്നിധ്യം വേണം.
  5. ടാര്ജറ്റ് സ്കൂള്‍ - 5 വിഷയം - 5 അധ്യാപകര്‍ - 5 ക്യാമ്പ് ഉടന്‍ നടത്തണം. വിജയശ്രീക്ക് ചുമതല
  6. സര്‍ഗോത്സവം, പത്രിക എന്നിവയുടെ ചുമതലക്കാരെ ഉടന്‍ വിളിച്ച് യോഗം ചേരണം.
  7. 25 ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ആലോചിച്ച കരാട്ടെ പരിശീലനം [ ദിവസം കുറച്ച് ] 50സ്കൂളുകളില്‍ ജനുവരി 1 നു തുടങ്ങണം.

യോഗം 3.40 മണിവരെ ഉണ്ടായി.


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...