Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Thursday, March 8, 2012

എസ്.എസ്.എല്‍.സി. പരീക്ഷയെ ഉത്സവാന്തരീക്ഷത്തില്‍ വരവേല്‍ക്കും

എസ്.എസ്.എല്‍ സി പരീക്ഷ: പത്രക്കുറിപ്പ് പാലക്കാട്: തിങ്കളാഴ്ച ആരംഭിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയെ സ്‌കൂളുകളില്‍ ഉത്സവാന്തരീക്ഷത്തില്‍ വരവേല്‍ക്കും. കുട്ടികള്‍ക്ക് പരീക്ഷാപ്പേടി അകറ്റാനാണ് നിര്‍ദേശം നല്‍കിയതെന്ന് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എസ്. അബ്ദുള്‍റഹ്മാനും ഡി.ഡി.ഇ. വി. രാമചന്ദ്രനും പറഞ്ഞു. സ്‌കൂളുകളില്‍ അലങ്കരിച്ച ക്ലാസ്മുറികള്‍ ആഘോഷാന്തരീക്ഷത്തിലാക്കും. ആവശ്യമായ ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് ഭക്ഷണംനല്‍കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലകളിലായി 42,251 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇത്തവണ പാഠ്യപദ്ധതിയിലും പരീക്ഷാ ചോദ്യപേപ്പറിലും ചെറിയ മാറ്റങ്ങളുണ്ട്. മാറിയ ചോദ്യപേപ്പറുമായി കുട്ടിയെ മാതൃകാപരീക്ഷയില്‍ പരിചയപ്പെടുത്തിക്കഴിഞ്ഞു. പരീക്ഷാദിവസങ്ങളില്‍ രാവിലെ കുറച്ചുസമയം കുട്ടികള്‍ക്ക് ആത്മവിശ്വാസം ഉറപ്പിക്കാന്‍ അധ്യാപകര്‍ അവരുമായി സംസാരിക്കും. സംശയനിവാരണത്തിനും അവസരമുണ്ടാകും. ജില്ലാപഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ്, ഡയറ്റ് എന്നിവചേര്‍ന്ന് നടത്തിയ വിജയശ്രീ പദ്ധതിക്ക് കുട്ടികളില്‍ മികച്ചപ്രതികരണം ഉണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജില്ലാ ശരാശരിയില്‍ (86 ശതമാനം) താഴെ വിജയമുള്ള സ്‌കൂളുകള്‍ക്ക് (68 എണ്ണം) ജില്ലാ പഞ്ചായത്ത് പ്രത്യേകധനസഹായം അനുവദിച്ചിരുന്നു. ഇത്തവണ 90 ശതമാനം വിജയമെങ്കിലും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളും സ്‌കൂളുകളുടെ പഠനപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഡി.ഡി.ഇ. വി. രാമചന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സി. ബാബു, ഹരിശ്രീ-വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍മാരായ രാമനുണ്ണി, ഗോവിന്ദരാജന്‍ എന്നിവര്‍ക്കായിരുന്നു. 2010-11ലെ 83 ശതമാനം വിജയശരാശരിയില്‍നിന്ന് കഴിഞ്ഞവര്‍ഷം 86 ശതമാനം നേട്ടംകൈവരിക്കാന്‍ പ്രത്യേക പരിശീലന പദ്ധതികള്‍ക്ക് കഴിഞ്ഞതായും ഇവര്‍ പറഞ്ഞു. മാതൃഭൂമി വാര്‍ത്ത

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...