Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, April 28, 2012

തുറന്നു പറയൂ.....


കഴിഞ്ഞ 15 വര്‍ഷമായി നമ്മുടെ ജില്ലാപഞ്ചായത്ത് പൊതുവിദ്യാഭ്യാസരംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരിക്കയാണ്`. ജില്ലാ, ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകള്‍, അദ്ധ്യാപകസംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പി.ടി.എ കള്‍, അദ്ധ്യാപകര്‍....എല്ലാവരും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ആവുന്നതൊക്കെ ചെയ്യുന്നു.
മറ്റു പലരും എസ്.എസ്.എല്‍.സി ക്ളാസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും എസ്.എസ്.എല്‍.സി വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഠിനപ്രയത്നങ്ങളില്‍ മുഴുകുകയും ചെയ്യുമമ്പോള്‍ നമ്മുടെ ജില്ലാ പഞ്ചായത്ത് 'ഹരിശ്രീ'യിലൂടെ മുഴുവന്‍ ക്ളാസുകളിലേയും പഠനപ്രവര്‍ത്തനങ്ങളേയും 'വിജയശ്രീ' എസ്.എസ്.എല്‍.സി കേന്ദ്രീകരിച്ചും നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരുക്കുകയുണ്ടായി. പൊതുവിദ്യാഭ്യാസം മൊത്തമായും എസ്.എസ്.എല്‍.സി റിസള്‍ട്ട് സവിശേഷമായും മുന്നില്‍കണ്ടുകൊണ്ടുള്ള പരിപാടികള്‍ ഇപ്പോള്‍ ഒരു അവലോകനത്തിന്ന് സമയമായോ?

40-50 % sslc result 10-15 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമായി 85% ത്തിനടുത്തായി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും 4-5 വര്‍ഷമായി 85% ത്തില്‍ ചുറ്റിത്തിരിയുകയാണ്`. നമ്മോടൊപ്പമുണ്ടായിരുന്നവരൊക്കെ 9 മറ്റുജില്ലകള്‍) 90% കടന്നുപോയി. നമുക്കതിന്ന് ആവാത്തതെന്താ? പരിപാടികള്‍ ഇല്ലാഞ്ഞിട്ടോ പണം ചെലവാക്കാഞ്ഞിട്ടോ അല്ലല്ലോ. അദ്ധ്യാപകരും രക്ഷിതാക്കളും സംഘടനകളും താല്‍പ്പര്യം കാണിക്കാത്തതുമല്ല. കുട്ടികള്‍ മറ്റു ജില്ലകളിലെ കുട്ടികളില്‍ നിന്ന് വളരെ വ്യത്യസ്ഥരൊന്നും അല്ല. സര്‍ക്കാര്‍തലത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങളും നിര്‍ബന്ധങ്ങളും ഇല്ലാഞ്ഞിട്ടുമല്ല. എന്നിട്ടും ഈ 85% ചുറ്റും തിരിയേണ്ടിവരുന്നതെന്താ?

സ്വന്ത സ്കൂള്‍ അനുഭവം മുന്‍നിര്‍ത്തി ഈ ചര്‍ച്ചയില്‍ പങ്കെടുക്കൂ. എന്തേ എന്റെ സ്കൂള്‍ 100% വിജയം 100 %+ എന്ന സ്വപ്നത്തില്‍ എത്തിച്ചേരാത്തത്? നാമെന്നും ഈ 14 -ആം സ്ഥനത്തുതന്നെ മതിയോ ? നമുക്കൊക്കെ അതിനുള്ള അര്‍ഹതയേ ഉള്ളൂ?

1 comment:

  1. 40-50 % sslc result 10-15 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമായി 85% ത്തിനടുത്തായി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും 4-5 വര്‍ഷമായി 85% ത്തില്‍ ചുറ്റിത്തിരിയുകയാണ്`. നമ്മോടൊപ്പമുണ്ടായിരുന്നവരൊക്കെ 9 മറ്റുജില്ലകള്‍) 90% കടന്നുപോയി. നമുക്കതിന്ന് ആവാത്തതെന്താ? പരിപാടികള്‍ ഇല്ലാഞ്ഞിട്ടോ പണം ചെലവാക്കാഞ്ഞിട്ടോ അല്ലല്ലോ. അദ്ധ്യാപകരും രക്ഷിതാക്കളും സംഘടനകളും താല്‍പ്പര്യം കാണിക്കാത്തതുമല്ല. കുട്ടികള്‍ മറ്റു ജില്ലകളിലെ കുട്ടികളില്‍ നിന്ന് വളരെ വ്യത്യസ്ഥരൊന്നും അല്ല. സര്‍ക്കാര്‍തലത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങളും നിര്‍ബന്ധങ്ങളും ഇല്ലാഞ്ഞിട്ടുമല്ല. എന്നിട്ടും ഈ 85% ചുറ്റും തിരിയേണ്ടിവരുന്നതെന്താ?

    ReplyDelete

you may like these posts also

Related Posts Plugin for WordPress, Blogger...