Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, April 25, 2012

RTE act- ചര്‍ച്ചയില്‍ പങ്കെടുക്കൂ.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്ക്കൂളുകളില്‍ ഘടനാപരമായ മാറ്റം നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണുമല്ലോ. ഘടനാപരമായ മാറ്റത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ കരട് രൂപം ചുവടെ നല്‍കിയിരിക്കുന്നു. അവ വ്യക്തമായി വായിച്ച് നോക്കി ഗുണപരമായ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
[mathsblog]
Discussion Here.  
........................................................................................................................................
my note

ചര്‍ച്ചചെയ്യേണ്ട ഒരു പോസ്റ്റ് തന്നെ. അതും ബ്ളോഗില്‍. പത്രമാധ്യമങ്ങളില്‍ വരുന്ന സംഘടനാനേതാക്കളുടെ ചര്‍ച്ചകള്‍ ഒരു ഘട്ടം കഴിയുന്നതോടെ കഷിരാഷ്ട്രീയത്തില്‍ അമരുകയാണല്ലോ പതിവ്.

 • രേഖപ്രകാരം 21000 അധ്യാപകര്‍ക്ക് പലതലത്തിലുള്ള സ്ഥാന ചലനം ഉണ്ടാവുമെന്ന് കാണാം. ഇതൊരു ഭാഗം മാത്രം. മദര്‍ സ്കൂള്‍ / ക്ളസ്റ്റര്‍ വരുന്നതോടെ മുഴുവന്‍ അധ്യാപകര്‍ക്കും സ്ഥന ചലനം ഉണ്ടാവാം...
 • സ്ഥന ചലനം നല്ലതുതന്നെ. അതു മികച്ചതിലേക്കാവുമ്പോള്‍. നിലവിലുള്ളതിനേക്കാള്‍ മികച്ച ഏതു മാറ്റവും / സ്ഥനചലനവും ഉത്തരവാദിത്വത്തോടെ ആരും സമ്മതിക്കും. മറിച്ചായാലോ? എന്നും അവസാനിക്കാത്ത അസ്വസ്ഥതകള്‍ വിദ്യാഭ്യാസരംഗത്തെ കുഴപ്പത്തിലാക്കും. ഒരിക്കലും തീരാത്ത വ്യവഹാരങ്ങളില്‍ കുരുങ്ങും. അധികൃതരുടെ സ്ഥിരശീലമായ ' തീരുമാനങ്ങള്‍ വൈകിക്കലും / എടുക്കാതിരിക്കലും ( ഓഡിറ്റില്‍ പെന്‍ഷന്‍ കുടുങ്ങരുതല്ലോ) കൂടിയാവുമ്പോള്‍ ......
 • സര്‍ക്കാര്‍ സ്കൂളുകളും മാനേജ്മെന്റ് സ്കൂളുകളും ഭിന്ന തലങ്ങളില്‍ കിടക്കുന്നു. ഒരു മൂത്രപ്പുരക്കുപോലും മാനേജ്മെന്റ് സ്കൂളിന്ന് ഫണ്ടില്ല. മാനേജ്മെന്റിനെ ഭരിക്കാന്‍ സര്‍ക്കാര്‍ ഇഛാശക്തിയോടെ മുന്നോട്ടുവരികയുമില്ല. അപ്പോള്‍ ' മദര്‍ സ്കൂള്‍ / ക്ളസ്റ്റര്‍ എന്നിവയുടെ സങ്കല്പ്പനം എന്താവും? സ്വപ്നം നല്ലത്; നടപ്പാകുമോഎന്നാരും സംശയിക്കും.
 • ASWAS കൊള്ളാം. പക്ഷെ, അത് എല്ലാ സ്കൂളിലും ലഭ്യമാകണം. ആശ്വാസിന്ന് ഫ്രീ ബസ്സില്‍ മറ്റു സ്കൂളിലേക്കുള്ള യാത്ര കൊല്ലത്തിലൊരിക്കലുള്ള ഒരു ചടങ്ങുമാത്രമാവും. എല്ലാ സ്കൂളിലും ASWAS ലഭ്യമാക്കലാവണം പരിപാടി.
 • 18000 ത്തോളം പുതിയ ക്ളാസ് മുറികള്‍. അതില്‍ പാതിയിലധികം മാനേജ്മെന്റ് സ്കൂളുകളില്‍... ആവശ്യമായ മൂത്രപ്പുരകള്‍ ഉണ്ടാക്കാന്‍ വരെ നമുക്കായിട്ടില്ല... എന്നിട്ടാ പുതിയ ക്ളാസ്മുറി! മിക്ക സ്കൂളുകളിലും അതിന്ന് സ്ഥലം തന്നെ ഉണ്ടാവില്ല എന്നതു മറ്റൊരുകാര്യം.
ഘടനാപരമായ മാറ്റം. ... അത് 5 എല്‍.പി യിലാക്കിയോ 8 ഉയു. പി.യിലാക്കിയോ ഒന്നുമല്ല ആലോചന തുടങ്ങേണ്ടത്. അതൊക്കെ തികച്ചും സാങ്കേതികം. ഫണ്ട് ലഭ്യമാവാനുള്ള എളുപ്പപ്പണി. അഖിലേന്ത്യാ പരിപ്രേക്ഷ്യത്തില്‍ ആലോചനയില്‍ വരുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷതകള്‍ വെച്ചുള്ള ഘടനാമാറ്റം വേണം. ഇതെല്ലാരും എത്രയോ തവണ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്`. നമ്മുടെ ചിന്തയിലെ ഘടനാമാറ്റം ഇങ്ങനെ തുടങ്ങണം.
 • എല്‍.പി., യു.പി. സ്കൂളുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ ആരംഭിക്കണം
 • അദ്ധ്യാപക വിദ്യാര്‍ഥി അനുപാതം രേഖയില്‍ പറയുന്നത് സ്വീകരിക്കണം
 • നിലവിലുള്ള സ്കൂളുകളില്‍ ഇനിയും വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കണം
 • ത്രിതല പഞ്ചായത്തുകളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കണം
 • ക്ളാസ്മുറികളില്‍ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നുവെന്ന് നൂറുവട്ടം ഉറപ്പാക്കണം.ഇതിന്നായി PTA, ഗ്രാമപഞ്ചായത്ത് എന്നിവക്ക് വിപുലമായ അധികാരം നല്കണം.
 • അധ്യാപകനെ തന്റെ തൊഴിലില്‍ മികവ് വര്‍ദ്ധിപ്പിക്കാന്‍ - സ്വന്തം ചെലവില്‍ [ ക്ളസ്റ്ററല്ല ] പ്രേരിപ്പിക്കണം. മികച്ചവര്‍ക്ക് പ്രത്യേക പരിഗണന നല്കണം. പ്രതിമാസ മോണിറ്ററിങ്ങ് - ഏറ്റവും ശാസ്ത്രീയമായി - ഉണ്ടാവണം.
 • ക്ളാസില്‍ എന്തുപഠിപ്പിച്ചുവെന്നത് പ്രധാനമാണ്`. അതിന്റെ റിസള്‍ട്ടും പ്രധാനം. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ' എങ്ങനെ പഠിപ്പിച്ചു ' എന്നതാവണം. Tracking ശാസ്ത്രീയമാക്കാണം.
 • പുതിയ രീതികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തണം. വിലയിരുത്തലുകളും മികച്ചതിലേക്കൂള്ള മുന്നോട്ടുപോക്കും ഉണ്ടാവണം.
 • പൊള്ളയായ പരിശീലനങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കണം. സ്വയം പരിശീലിക്കാനുള്ള വിപുലമായ സാധ്യതകള്‍ ഉണ്ടാക്കണം. അധികമികവുകള്‍ ഓരോരുത്തര്‍ക്കും സമ്പത്തായിത്തീരണം. അധ്യാപകന്റെ ആര്‍ജവവും ആത്മാഭിമാനവും ഉയര്‍ത്തപ്പെടണം.
  തുടരാം......

ഘടനാപരമായ മാറ്റം
നിറയെ സ്കൂള്‍ സംവിധാനമുള്ള കേരളത്തിലും സ്കൂള്‍ ഏര്‍പ്പാട് വളരെ കുറവായ മറ്റു സംസ്ഥാനങ്ങളിലും ഒരേപോലുള്ള മാറ്റം എന്നതു തന്നെ തികച്ചും അശാസ്ത്രീയം . സ്കൂള്‍ കുറവായ സ്ഥലങ്ങളില്‍ ഘടന മാറുന്നത് സ്കൂളുകള്‍ ഉണ്ടാക്കിയെടുക്കാനാവണം. സ്കൂളുകള്‍ താരതമ്യേന നല്ല നിലവാരത്തില്‍ ഉള്ള സ്ഥലങ്ങളില്‍ ഘടന നിലവാര വര്‍ദ്ധനക്കാവണം.
 1. ഭൗതികമായ ഘടന 2. അക്കാദമികമായ ഘടന
അക്കാദമികമായ ഘടനയിലാണ് കേരളമ്പോലുള്ള സംസ്ഥാനങ്ങള്‍ ചര്‍ച്ച കേന്ദ്രീകരിക്കേണ്ടത്..
പഠിപ്പിക്കേണ്ട വിഷയങ്ങള്‍, ഉള്ളടക്കം, പഠന- ബോധന രീതികള്‍, മൂല്യനിര്‍ണ്ണയനം, തുടര്‍പഠനം, തൊഴില്‍വികസനം.... തുടങ്ങിയ മേഖലകളില്‍ നിലവാരവര്‍ദ്ധനക്കുള്ള കാര്യങ്ങള്‍ അന്വേഷിച്ച് നടപ്പാക്കണം.
എന്നാല്‍ ഇപ്പോള്‍ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത് ഭൗതികഘടനയിലാണ്`. അതാകട്ടെ തൊഴില്‍പരമായ അസ്വസ്ഥതകള്‍, മൂല്യവര്‍ദ്ധനക്കുതാകാത്ത പണച്ചെലവ് എന്നിവയിലേക്ക് ഉടനടി നയിക്കുകയും ചെയ്യുന്നു.
രക്ഷിതാവ് ആത്യന്തികമായി ആഗ്രഹിക്കുന്നത് കുട്ടിക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെന്നതുമാത്രമാണ്`. അതിന് 5 തരം ഇപ്പോള്‍ ഉള്ളപോലെ നിന്നാലോ / മാറ്റിയാലോ ഒന്നും ഒരു തരിമ്പും വ്യത്യാസമില്ല. +1,+2 പണ്ട് കോളേജ് തലത്തിലായിരുന്നപ്പോഴും അതു മാറ്റി ഇപ്പോള്‍ സ്കൂളിലേക്ക് വന്നപ്പോഴും ഒരു വ്യത്യാസവും ഉണ്ടായില്ല.രക്ഷിതാവ് ആഗ്രഹിക്കുന്ന - ആവശ്യമുള്ള - മികച്ച വിദ്യാഭ്യാസം കിട്ടുന്നിടത്ത് ഒരു കുഴപ്പവും ക്ളാസിനകത്ത് ഇല്ല. എന്നാല്‍ ജീവനക്കാരുടെ കാര്യത്തിലും മറ്റും ഇന്നും തീരാത്ത പ്രശ്നങ്ങളും കിടപ്പാണ്`. തൊഴിലെടുക്കുന്നവനെ പ്രശ്നങ്ങളില്‍ കുരുക്കി ഏതു തൊഴില്‍ മേഖലയിലാണ്` മികവുകള്‍ ഉണ്ടാക്കാനാവുക?
5 ഇല്‍ കുട്ടിയെ ചേര്‍ത്താല്‍ കുട്ടിക്ക് നന്നായി ക്ളാസുകള്‍ കിട്ടണമെന്നേ ആവശ്യമുള്ളൂ. അത് കൊടുക്കാനായില്ലെങ്കില്‍ ഏതു മാറ്റവും ഗുണപരമെന്നും കരുതാനാവില്ല.No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...