Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Monday, February 25, 2013

examination help tricks

പരീക്ഷാസഹായം ആദ്യ ക്ളാസ്
ഉദ്ദേശ്യം : പഠനത്തിന്ന് ഒരു ടൈം ടേബിള്‍ നിര്‍മ്മിക്കുക
പഠിക്കാനുള്ള സംഗതികള്‍ ക്രോഡീകരിക്കുക; ഓഡിറ്റ് ചെയ്യുക
മൂല്യനിര്‍ണ്ണയം എങ്ങനെ?
ഭയരഹിതരായി , പരീക്ഷയെ ആഘോഷമാക്കുക.

ക്ളാസിലെ അംഗസംഖ്യ 35-40
ക്ളാസ് സമയം 80 മിനുട്ട്
2-3 അദ്ധ്യാപകരുടെ പാനല്‍ ക്ളാസ് നടത്തണം
Activity Based Class
...........................................
note book/ scribbling pad
pen
blackboard / chart paper / chalk/ marker
one set of text books


activity 1 [ 20 minute]

Soren Aabye Kierkegaard എന്ന പദം ബോര്‍ഡില്‍ അദ്ധ്യാപകന്‍ എഴുതുന്നു.
നിര്‍ദ്ദേശം :set 1 [ ഒട്ടും അറിയാത്ത ഒന്നും ഇല്ല ]
ഇദ്ദേഹത്തെക്കുറിച്ച് ഒരു പൂര്‍ണ്ണവാക്യം എഴുതുക.
എല്ലാവരും എഴുതണം
ഒരു മിനുട്ട് സമയം നല്‍കുന്നു.
കുട്ടികള്‍ എഴുതുന്നു / എല്ലാവരും അവതരിപ്പിക്കുന്നു
അദ്ധ്യാപകന്‍ പ്രസക്തമായ വാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതുന്നു.

ഇത് ഒരു ആളിന്റെ പേരാണ്
മഹാനായ – ലോകമറിയുന്ന ഒരാളാണിത്
വിദേശീയനാണ്` ഇദ്ദേഹം
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന/ ജീവിച്ചിരിപ്പില്ലാത്ത .....

നിര്‍ദ്ദേശം :set 2 [ നല്ല ഒരു ഉത്തരം ]

ഇതെല്ലാം ചേര്‍ത്ത് നല്ല ഒരു വാക്യം എഴുതൂ.
കുട്ടികള്‍ എഴുതുന്നു [ 1 മിനുട്ട് ]
പൊതുഅവതരണം
ഒരുപാട് തരത്തിലുള്ള നല്ല വാക്യങ്ങള്‍ - 1-2 എണ്ണം ബോര്‍ഡില്‍ എഴുതുന്നു.
കിര്‍ക്കഗോറിനെ കുറിച്ച് കുറച്ചുകൂടി വിശദാംശങ്ങള്‍ അദ്ധ്യാപകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
[Danish philosopher who is generally considered. along with Nietzsche, to be a founder of existentialism (1813-1855)]

നിര്‍ദ്ദേശം :set-3 [ എന്താണ്` മൂല്യനിര്‍ണ്ണയത്തിന്റേ അടിസ്ഥാനം? ]
നല്ല വാക്യം എഴുതാന്‍ പറഞ്ഞപ്പോള്‍ എന്തെല്ലാം പരിഗണനകള്‍ നിങ്ങള്‍ പാലിച്ചു?
കുട്ടികള്‍ കുറിയ്ക്കുന്നു
പൊതുഅവതരണം
Points bb യില്‍ എഴുതുന്നു

എല്ലാ പ്രധാന പോയിന്റ്സും ഉണ്ടാവണം
ഒറ്റ വാക്യമാകണം
വായിക്കാന്‍ ഒഴുക്കും കൗതുകവും വേണം
പുതിയ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കണം

നിര്‍ദ്ദേശം :set-4 [ നല്ല ഉത്തരം എങ്ങനെയുള്ളതാണ്`?]
എന്നാല്‍ മുകളിലെ 2 വാക്യങ്ങള്‍ നോക്കി മാര്‍ക്ക് കൊടുക്കാമോ?
[ പരമാവധി 4 മാര്‍ക്ക് ]
എല്ലാ കുട്ടികളും മാര്‍ക്ക് പറയുന്നു.

ക്രോഡീകരണം
  • ഒട്ടുമേ അറിയില്ല എന്ന ധാരണ തെറ്റല്ലേ
  • ഉള്ള അറിവ് നന്നായി എഴുതിയേ പറ്റൂ
  • നന്നായി ഉത്തരം എഴുതുന്നതെങ്ങനെ
  • ഉത്തരം വിലയിരുത്തുന്നതെങ്ങനെ
  • ഏതു പരീക്ഷക്കും ഇതൊക്കെ ബാധകം
  • ഇതു നിങ്ങള്‍ക്കാവുന്ന കാര്യം മാത്രം . എന്നാല്‍ 10 പരീക്ഷ – ഒരു പരീക്ഷക്ക് 1 മാര്‍ക്ക് വെച്ച് 10 മാര്‍ക്ക് ഇപ്പോഴേ കയ്യിലായില്ലേ ?
  • എന്നല്‍ അങ്ങനെ 1 മാര്‍ക്ക് മതിയോ നമുക്ക്?


activity 2 [ 30 മിനുട്ട് ]

ഒരു ചെറിയ പാഠഭാഗം വായിക്കുന്നു

ഇതിലെത്ര 'കീര്‍ക്കഗോര്‍' ഉണ്ട് ?
[ഈ പാഠത്തില്‍ എതെല്ലാം പഠിക്കാനുണ്ട്? ]
വിശദമായ ചര്‍ച്ച
ലിസ്റ്റ് ചെയ്യുന്നു BB യില്‍ [പട്ടിക രൂപത്തില്‍ ]
[ പട്ടിക: ആശയപരമായ പോയിന്റ്സ് , സാമൂഹ്യപ്രശ്നങ്ങളളായ പോയിന്റ്സ് , വ്യവഹാരരൂപസംബന്ധിയായ പോയിന്റ്സ് ]
ഇതില്‍ നമുക്ക് എന്തറിയാം?
ഇനിയും എന്തുകൂടി അറിഞ്ഞേപറ്റൂ?
വിശദമായ ചര്‍ച്ച

അങ്ങനെയാണെങ്കില്‍ ഇനി ഇതില്‍ എത്ര പാഠങ്ങളുണ്ട്
എത്ര വിഷയങ്ങള്‍ പഠിക്കാനുണ്ട് ?
അതിലൊക്കെ എത്ര പാഠങ്ങളുണ്ട്?

ഇതൊക്കെ ഒറ്റക്ക് ചെയ്യാനാവുമോ?

ഒരു ഗ്രൂപ്പ് ഒരു വിഷയം ആലോചിക്കാമോ?

എത്ര സമയം [ ദിവസം ] വേണം?
നാളെ വീണ്ടും ഇവിടെ കൂടി ചെയ്യാന്‍ കഴിയുമോ?
അല്ലെങ്കില്‍ എങ്ങനെ? എപ്പോള്‍?

ക്രോഡീകരണം:
എല്ലാ പാഠങ്ങളും പരിശോധിച്ച് എന്തെല്ലാം പഠിച്ചിരിക്കണം എന്ന് അറിയണം.
ഒറ്റക്കോ കൂട്ടായോ ഉടനടി അതു ചെയ്തേ പറ്റൂ
എന്നാലേ എനിക്ക് എന്തറിയാം? എന്തിനിയും അറിയണം എന്നറിയാനാവൂ
ഒരു പാഠത്തിലെ സംഗതികള്‍ മറ്റു പാഠങ്ങളില്‍ ആവര്‍ത്തിക്കും
ഒരു വിഷയത്തിലേത് മറ്റു വിഷയങ്ങളില്‍ ആവര്‍ത്തിക്കും
ഒരു വര്‍ഷത്തേത് അടുത്തവര്‍ഷം ആവര്‍ത്തിക്കും
എസ്.എസ്.എല്‍.സി.കഴിഞ്ഞാലും ഇവ ജീവതത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ?
[ ചെറു ചര്‍ച്ച]

എല്ലാം കണ്ടെത്തി അദ്ധ്യാപകന്റെ സഹായത്തോടെ ക്രോഡീകരിച്ചല്‍ പഠിക്കാനത്രയൊന്നും ഇല്ലെന്ന് മനസ്സിലാകും
നമുക്ക് കഴിയാത്തതായി ഒന്നുമില്ല ഈ പരീക്ഷക്ക്

activity -3 [ 20 minute]

അപ്പോള്‍ പരീക്ഷക്ക് പഠിക്കുക എന്നു പറയുന്നത് എന്താണ്`

നമൂക്ക് എന്തൊക്കെ അറിയാം? ഇനി എന്തെല്ലാം അറിയണം? എന്ന് മനസ്സിലാക്കലാണ്` [ പഠിക്കലാണ്`] പരീക്ഷക്കുള്ള പഠിപ്പ്
അതിനിനി 20 -22 ദിവസമേ കയ്യിലുള്ളൂ
എങ്ങനെ ഉപയോഗപ്പെടുത്തണം
ചിട്ട ഉണ്ടാക്കുന്നതെങ്ങനെ
[ വ്യക്തിപരമായി കുറിച്ചു വെക്കുന്നു ] 2 മിനുട്ട്
പൊതുഅവതരണം
BB യില്‍ കുറിയ്ക്കുന്നു
ഞാന്‍ ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തും?
Time Table
ക്രോഡീകരണം
ഓരോ കുട്ടിയും വ്യക്തിപരമായി ഒരു ചെറു Timetable തയ്യാറാക്കുന്നു


activity-4 [10 mts ]

പരീക്ഷക്ക് എത്തുമ്പോള്‍
½ മണിക്കൂര്‍ മുന്പ്
കൂളോഫ് ടൈം
ബുക്ക്മാര്‍ക്കിങ്ങ്
ധ്യാനം
ഏതാദ്യം.. ഏതൊക്കെNo comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...