Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Monday, February 25, 2013

ssl mal grammer part


1

ഭാഷ പദങ്ങളുടെ ആവര്‍ത്തനം
ശ്രദ്ധിക്കുക
  • ഒരു വാക്യത്തില്‍ ഒരേ അര്‍ഥമുള്ള പദങ്ങള്‍ ആവര്‍ത്തിക്കുന്നത് ഭാഷാദോഷമാകുന്നു
  • സവിശേഷസന്ദര്‍ഭങ്ങളില്‍ ആവര്‍ത്തനം ദോഷമല്ല ( പലപ്പോഴും കവിതകളില്‍). പരീക്ഷകളില്‍ ഇത് ചോദിക്കാറില്ല
ചോദ്യരൂപം
  • 'കുട്ടിയോട് അതേ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ചോദിച്ചു.
  • കഥയമമ കഥയമമ കഥകളതിസാദരം...
2
ഭാഷ ആശയങ്ങളുടെ ആവര്‍ത്തനം
ശ്രദ്ധിക്കുക വാക്യങ്ങളില്‍ ഒരേആശയം ആവര്‍ത്തിക്കുന്നത് സാധാരണ മട്ടില്‍ ഭാഷാദോഷമാകുന്നു
ചോദ്യരൂപം ഇന്നലെ നടന്ന സമരത്തില്‍ ഒരുപാട് പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. ഇത് രാജ്യത്തിന്ന് വലിയ നഷ്ടമുണ്ടാക്കി.
3
ഭാഷ സമാസം
ശ്രദ്ധിക്കുക പദങ്ങള്‍ ചേര്‍ത്തും പിരിച്ചും എഴുതുന്നത് അര്‍ഥവ്യത്യാസം ഉണ്ടാക്കാനാണ്
പ്രയോഗങ്ങള്‍ അര്‍ഥ പൂര്‍ണ്ണതക്കാണ്`.
ചോദ്യരൂപം ഇരുമ്പുപെട്ടി / പണപ്പെട്ടി
ആന പുറത്തു കയറി / ആനപ്പുറത്തു കയറി

4
ഭാഷ ക്രമപ്പെടുത്തല്‍ -പട്ടിക
ശ്രദ്ധിക്കുക A-B കോളം ക്രമപ്പെടുത്തല്‍
ചോദ്യരൂപം കവി- കൃതി -കഥാപാത്രം .......
5
ഭാഷ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍ -പിച്ചെഴുതല്‍
ശ്രദ്ധിക്കുക അര്‍ഥവ്യത്യാസം കാണിക്കാന്‍ ഇതു വേണം
ചോദ്യരൂപം ഓട്ടം കണ്ടുനിന്ന കുട്ടി / ഓട്ടം കണ്ട് നിന്ന കുട്ടി
കിടന്നുറങ്ങിയ പായ / കിടന്ന് ഉറങ്ങിയ പായ
6
ഭാഷ വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍-പിരിച്ചെഴുതല്‍
ശ്രദ്ധിക്കുക കൂട്ടിച്ചേര്‍ക്കാവുന്നവ കൂട്ടിച്ചേര്‍ത്തും അതിനു പറ്റാത്തവ പിരിച്ചും എഴുതണം . അതാണ്` ഭാഷാഭംഗി
ചോദ്യരൂപം അവള്‍ വന്നു. അവള്‍ ഇരുന്നു. / അവള്‍ വന്ന് ഇരുന്നു.
ഉണ്ണാന്‍ ഇല്ല. ഉടുക്കാന്‍ ഇല്ല. / ഉണ്ണാനും ഉടുക്കാനും ഇല്ല
7
ഭാഷ പ്രയോഗാര്‍ഥം
ശ്രദ്ധിക്കുക അര്‍ഥ പൂര്‍ത്തിക്കാണിത്
ചോദ്യരൂപം അവര്‍ പേടിപ്പിച്ചു/ അവര്‍ പേടിപ്പിച്ചു കളഞ്ഞു.
പണം കളഞ്ഞു /
പണം വരട്ടെ / പണം വരണം / പണം വരാം
8
ഭാഷ പ്രത്യയം
ശ്രദ്ധിക്കുക അര്‍ഥ പൂര്‍ത്തി
ചോദ്യരൂപം അമ്മ മകനോട് / അമ്മ മകനെ/ അമ്മ മകന്` / അമ്മ മകനാല്‍ /


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...