Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Saturday, March 2, 2013

വിജയാശംസകളോടെ


പരീക്ഷ ആരംഭിക്കുകയാണ്`.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇനി എഴുത്തുമാത്രം. നന്നായി എഴുതാന്‍ കഴിയണേ എന്ന പ്രാര്‍ഥനയും അതിനായുള്ള ശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുകയാണ്`.

കഴിഞ്ഞ ഏപ്രില്‍ മുതലുള്ള ഒരുക്കങ്ങളായിരുന്നു. ശരിക്കും 12 മാസം. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റ്, ഗവണ്‍മെന്റ്, ത്രിതല പഞ്ചായത്തുകള്‍...
മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ
എല്ലാവരും ഒത്തുപിടിച്ചത് നാളത്തെ തലമുറയ്ക്കുവേണ്ടിയായിരുന്നു.
അതിന്റെയൊക്കെ ഫലം തീര്‍ച്ചയായും ഉണ്ടാവണം... ഉണ്ടാകും.

നമ്മുടെ ജില്ലാപഞ്ചായത്ത് 'ഹരിശ്രീ-വിജയശ്രീ'പദ്ധതിയിലൂടെ
സാമ്പത്തികസഹായം, അക്കാദമിക്ക് സഹായം
എല്ലാ തലത്തിലും ആവുന്നത്ര ചെയ്യാന്‍ നോക്കിയിട്ടുണ്ട്
ഇക്കഴിഞ്ഞ മോഡല്‍ പരീക്ഷയുടെ നിലപരിശോധനയില്‍
നമുക്ക് വലിയ പ്രതീകഷയുണ്ട്.
കലാ-കായികരംഗത്ത് നമുക്ക് കൈവരിക്കാനായ
അഭിമാനകരമായ നേട്ടം
വരാനിരിക്കുന്ന മികച്ച വിജയത്തിന്റെ മുന്നോടിയായി കാണണം
നമ്മുടെ കുട്ടികള്‍ മികച്ചവരാണ്`
നല്ലൊരു വിജയം നമുക്ക് കാണാനാകും എന്നു ഉറപ്പ്

ത്രിതലപഞ്ചായത്തുകള്‍, ഡി.ഡി.ഇ തൊട്ടുള്ള ഡിപ്പാര്‍ട്ട്മെന്റ്
ഡയറ്റ്, പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍
സന്നദ്ധ സംഘടനകള്‍
അദ്ധ്യാപകര്‍, സ്കൂള്‍ അധികാരികള്‍
രക്ഷിതാക്കള്‍
ഈ പരീക്ഷത്തലേന്ന്
ഹരിശ്രീ- വിജയശ്രീ അഭിവാദ്യം ചെയ്യുന്നു.
ഈ സന്നദ്ധത ഇനിയും നമുക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്
എല്ലാ കുട്ടികള്‍ക്കും നല്ലൊരു വിജയം ആശംസിക്കുന്നു.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...