Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, April 13, 2013

വിദ്യാഭ്യാസ ഗുണനിലവാരവും വിദ്യാബ്ലോഗുകളും-1


അറിവ് ഒരു സാമൂഹിക നിര്‍മിതിയാണ്. സമൂഹത്തന്റെ സമസ്യകള്‍, ആവശ്യങ്ങള്‍, ജിജ്ഞാസകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒറ്റയ്ക്കും കൂട്ടായും ഏറ്റെടുക്കുന്നതിലൂടെ വികസിക്കുന്ന അറിവും വിരുതും അടുത്ത തലമുറ സ്വായത്തമാക്കുന്നതിനായി പണ്ടു മുതലേ പല രീതികള്‍ അവലംബിച്ചിരുന്നു. പഠനത്തിന്റെ ഉളളടക്കം, പ്രദാനം എന്നിവ തീരുമാനിക്കുന്നത് നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയാണെന്നു പറയാം. ഫ്യൂഡല്‍ സമൂഹത്തിലെ പഠനസമ്പ്രദായവും ജനാധിപത്യ സമൂഹത്തിലെ രീതികളും വ്യത്യസ്തമാകുന്നത് ഇക്കാരണത്താലാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടിലും ബന്ധങ്ങളിലും അധികാരഘടനയിലും വിജ്ഞാനസമ്പത്തിലും പൗരബോധത്തിലുമുളള വികാസം വിദ്യാഭ്യാസത്തെ നിര്‍ണയിക്കുന്നു. അതായത് പഠനത്തിന്റെ ലക്ഷ്യവും ഉളളടക്കവും രീതികളും കാലാകാലങ്ങളില്‍ മാറ്റത്തിനു വിധേയമാണ്.ഇന്നലെയുടെ അനുഭവങ്ങളും ഇന്നിന്റെ അവസ്ഥയും നാളെയുടെ ആവശ്യങ്ങളും തമ്മില്‍ കോര്‍ത്തിണക്കുന്ന സാമൂഹിക പ്രക്രിയയായ വിദ്യാഭ്യാസം പരിവര്‍ത്തനോന്മുഖമാണ്. ചലനാത്മകമായ ജനാധിപത്യ സമൂഹത്തില്‍ ഓരോ വ്യക്തിയുടെയും പങ്കാളിത്തശേഷി നിരന്തരം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കണം.പ്രാദേശിക സാര്‍വദേശീയ സംഭവങ്ങള്‍ ഓരോരുത്തരെയും അനുദിനം പലരൂപത്തില്‍ സ്വാധീനിക്കുന്നു. വിവരവിനിമയ സാങ്കേതിക വിദ്യയിലുണ്ടാകുന്ന കുതിച്ചു ചാട്ടങ്ങള്‍ മനുഷ്യശേഷിയുടെ കാര്യക്ഷമതയുടെ ഡിഗ്രി ഉയര്‍ത്തിക്കൊണ്ടേയിരിക്കും. വിജ്ഞാനം,Read More

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...