Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Sunday, April 28, 2013

ഹരിശ്രീ- പദ്ധതി 2013-14


ഹരിശ്രീ- പദ്ധതി 2013-14
പ്രോജക്ട് വിശദാംശങ്ങളും ചുമതലക്കാരും താഴെ കൊടുക്കുന്നു


 1. വിജയശ്രീ

എല്ലാ പരിപാടികളുടേയും മുഴുവന്‍ വിശദാംശങ്ങള്‍ ഹരിശ്രീ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നുണ്ട് [ http://harisreepalakkad.org/]

സംഘടനാരൂപം ഫലപ്രദമാവണം . സ്കൂളില്‍ ഒരു ചുമതലക്കാരന്‍ ഉടനെ ഉണ്ടാവണം [ ഹരിശ്രീ കോഡിനേറ്റര്‍ - സ്കൂള്‍ ]
എസ്.എസ്.എല്‍.സി റിസല്‍ട്ട് അനലൈസ് ചെയ്ത് 27-04-13 നു HM യോഗം
ഹരിശ്രീ പ്രവര്‍ത്തനങ്ങളില്‍ HM ന്റെ റോള്‍ പ്രധാനമാണ്`
മെയില്‍ നടക്കുന്ന എസ്.എസ്.എല്‍.സി വെക്കേഷന്‍ ക്ളാസുകളില്‍ ഓരോ വിഷയത്തിന്റേയും [ കണക്ക്, ഇംഗ്ളീഷ് എന്നിവ പ്രത്യേകിച്ച് ] ടാര്‍ജറ്റ് ഗ്രൂപ്പുകള്‍ കണ്ടെത്തണം.
ടാര്‍ജറ്റ് ഗ്രൂപ്പ് ഫോക്കസിങ്ങ് - പഠനസജ്ജരാക്കല്‍ - വെക്കേഷനില്‍ 15 ദിവസ ക്യാമ്പ് എല്ലാ സ്കൂളിലും നടക്കണം . മെറ്റീരിയല്സും മൊഡ്യൂളും നല്‍കണം
എസ്.എസ്.എല്‍.സി കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ പ്രവര്‍ത്തനം മെയ് മാസത്തില്‍ നടക്കണം
രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പ്രവര്‍ത്തനം മെയ് മാസത്തില്‍ നടക്കണം
പരിഹാരബോധനത്തിനുള്ള അധികപഠനസമയം [കണക്ക്, ഇംഗ്ളീഷ് -എന്നിവയില്‍ ഊന്നല്‍ ] ഓരോ സ്കൂളും തനതായി ആലോചിച്ച് തീരുമാനിക്കണം. മെറ്റീരിയല്സ് ജില്ല തയ്യാറാക്കണം

സബ്ജില്ലാതല മോണിറ്ററിങ്ങ് ഓരോ ടേമിലും നടക്കും . DDE, DEO , AEO മാര്‍ നേതൃത്വം നല്‍കും.
HM കോണ്‍ഫറന്‍സുകളില്‍ ഹരിശ്രീ എന്നും ഒരജണ്ടയായിരിക്കും
മോണിറ്ററിങ്ങ് കണ്‍സോളിഡേഷന്‍ പോര്‍ട്ടല്‍ വഴി നടക്കും.
സ്കൂള്‍ തല ഹരിശ്രീ ഓര്‍ഗനൈസിങ്ങ് സമിതി [ PTA, LSG, ഗ്രാമപഞ്ചായത്ത്... ഘടകങ്ങള്‍ ഉള്‍പ്പെട്ടത് ] രൂപീകരിക്കണം

 1. കൈത്താങ്ങ്

5 ,8 ക്ളാസുകളില്‍ പൊതുനിലവാരത്തില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഉദ്ദേശിക്കപ്പെട്ട പരിപാടിയാണ്` കൈത്താങ്ങ്. 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്രമപ്പെടുത്തിയ ക്ളാസ്റൂം പ്രവര്‍ത്തനങ്ങളാണ്` ഇത്. 5 ല്‍ മലയാളവും 8 ല്‍ ഗണിതവും ആണ്` ഊന്നല്‍ മേഖല. ഓരോ സ്കൂളിന്റേയും ചുറ്റുപാടനുസരിച്ച് ഒരു മണിക്കൂര്‍ അധികസമയ പഠനമാണ്` ഇതില്‍ ഉണ്ടാവുക. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങളും സമയക്രമവും മോണിറ്ററിങ്ങും DIET നിര്‍വഹിക്കുന്നു.


 1. വെബ്പോര്‍ട്ടല്‍

കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിച്ചതാണ്` ഹരിശ്രീ പോര്‍ട്ടലിന്ന് . അതുകൊണ്ടുതന്നെ
interfacee അടക്കം പോര്‍ട്ടല്‍ പുതുക്കിയെടുക്കും
നവീകരിച്ച പോര്‍ട്ടല്‍ മെയ് ആദ്യവാരം ചേരുന്ന HM യോഗത്തില്‍ പ്രകാശനം
അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും എന്നും ആശ്രയിക്കാവുന്ന ഒന്നാവണം പോര്‍ട്ടല്‍
എസ്.എസ്.എല്‍.സി റിസല്‍ട്ട് അനാലിസിസ് പ്രസിദ്ധീകരിക്കും
6th working day വിശദാംശങ്ങള്‍ ശേഖരിക്കും
പോര്‍ട്ടലിലെ അക്കാദമിക്ക് വിഭാഗം ശക്തിപ്പെടുത്തും
ഉടനെ പോര്‍ട്ടല്‍ സമിതി രൂപീകരിക്കും
പോര്‍ട്ടല്‍ സമിതി അക്കാദമിക്ക് കാര്യങ്ങളടക്കം ആലോചിച്ച് നടപ്പാക്കും
 1. സ്പന്ദനം
   1. ക്ളാസുകളില്‍ മലയാളം ഇംഗ്ളീഷ് ഗണിതം ശാസ്ത്രം ചരിത്രം വിഷയങ്ങളില്‍ അതത് നിലവാരമില്ലാത്തവരെ ഉദ്ദേശിച്ചുള്ള പരിഹാരബോധന സ്വഭാവമുള്ള , സമയബന്ധിതമായ പ്രവര്‍ത്തനങ്ങളുടെ സംഘാതമാണ്` സ്പന്ദനം . ആവശ്യമായ നിലവാരത്തിലെത്തിക്കാനുള്ള ഒരു ബ്രിഡ്ജ് പ്രവര്‍ത്തനം. DIET ഇതിനാവശ്യമായ മൊഡ്യൂള്‍, സമയക്രമം എന്നിവ തയ്യാറാക്കുന്നു.

 1. ഇംഗ്ളീഷ്

teacher empowerment ല്‍ ഊന്നിയാണ്` ഈ പദ്ധതി.
8,9,10 ക്ളാസുകളില്‍ ഇംഗ്ളീഷ് ഭാഷാന്തരീക്ഷം മെച്ചപ്പെടുത്തും
രണ്ടാഴ്ചയിലൊരിക്കല്‍ ഒരു ENGLISH HOUR [ സാഹിത്യസമാജം മാതൃക] എല്ലാ ക്ളാസിലും നടത്തണം
വര്‍ഷത്തിലൊരുദിവസം ENGLISH FEST എല്ലാ സ്കൂളിലും
ആവശ്യമായ മെറ്റീരിയല്സ് എല്ലാവര്‍ക്കും ജില്ലയില്‍ നിന്ന് ലഭ്യമാക്കും
പ്രൊജ്ജക്റ്റ് സമിതി ചുമതലക്കാരെ ഉടനെ വിളിച്ചുചേര്‍ത്ത് സമയക്രമവും മെറ്റീരിയല്സും തയ്യാറാക്കും.

 1. കലാമുന്നേറ്റം
ഈ വര്‍ഷം സംസ്ഥാനകലോത്സവം നമ്മുടെ ചുമതലയിലാണ്`.
കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ കലാമുന്നേറ്റം പ്രോജക്റ്റ് തുടരും.
ആവശ്യമായ സ്കൂളുകളിലേക്ക് സാമ്പത്തികസഹായമടക്കം അനുവദിക്കും
കലാപഠനം എന്നതുപോലെ പ്രധാനമാണ്` കലാസ്വാദനവും. കലാസ്വാദനത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടക്കണം. ചിത്രകലയടക്കം എല്ലാം പരിഗണിക്കണം
ജില്ലാതല കലാപ്രദര്‍ശനം ഉണ്ടാവണം
പരിപാടികളുടെ വിശദാംശങ്ങള്‍ ഒന്നു കൂടി ക്രമപ്പെടുത്താന്‍ പി. എം. നാരായണന്‍ മാഷ്, .പി. കേലുമാഷ് , എസ്.വി.ആര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരിക്കുന്നു. 1. കായികമുന്നേറ്റം

കായികമുന്നേറ്റം പദ്ധതി നേരത്തെ നാം ചെയ്തുകൊണ്ടിരിക്കുന്നതാണ്`. ഒന്നുകൂടി ചിട്ടപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാന്‍ കായികമുന്നേറ്റം സമിതി ഉടനെ ചേരും.
സാമ്പത്തിക സഹായമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.

 1. അധ്യാപക കലോത്സവം

ജില്ലയിലെ മുഴുവന്‍ അദ്ധ്യാപകരേയും ഉള്‍പ്പെടുത്തിയുള്ള അദ്ധ്യാപക കലോത്സവം ജില്ലാതലത്തില്‍ ഒരു മുഴുവന്‍ ദിവസം സംഘടിപ്പിക്കും. വ്യക്തിപരമായും ഗ്രൂപ്പുകളായും ഉള്ള മത്സര‌‌ഇനങ്ങള്‍ ആലോചിക്കും.

.
 1. ഹരിശ്രീ പത്രം

ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍
ഡോക്യുമെന്റ് ചെയ്യാന്‍
സവിശേഷ സംഗതികള്‍ ഷെയര്‍ ചെയ്യാന്‍
പുതിയ ആശയങ്ങള്‍ കൈമാറാനും ചര്‍ച്ച ചെയ്യാനും
വെബ് പോര്‍ട്ടല്‍ ഉപയോഗിച്ചും പ്രിന്റ് മീഡിയ ഉപയോഗിച്ചും ഉള്ള പത്രപ്രവര്‍ത്തനം ജൂണ്‍ ആദ്യം മുതല്‍ ആരംഭിക്കും 1. നൈപുണ്യം

ജില്ലയിലെ മുഴുവന്‍ പ്രവൃത്തിപരിചയ മേഖലയില്‍ ഇടപെടുന്ന അദ്ധ്യാപകരുടെ സഹായത്തോടെ കുട്ടികള്‍ക്ക് 'പ്രവൃത്തിപരിചയ ' പരിശീലനം നല്‍കുന്നു.
സബ്-ജില്ല, ജില്ല, സംസ്ഥാന തല പ്രവൃത്തിപരിചയ മേളകളില്‍ നമ്മുടെ സാന്നിദ്ധ്യം കുറേകൂടി മെച്ചപ്പെടുത്താനുന്നിയാണ്` പദ്ധതി രൂപീകരിക്കുന്നത്.
DIET ന്റെ സഹായത്തോടെ 'നൈപുണ്യം സമിതി പ്രവര്‍ത്തനങ്ങളും സമയക്രമവും മോണിറ്ററിങ്ങും ചിട്ടപ്പെടുത്തും

 1. പെഡഗോഗി ലാബ്

മുന്‍വര്‍ഷങ്ങളില്‍ നടന്നുപോന്ന പെഡഗോഗി ലാബ് പ്രവര്‍ത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചു.

 1. വായനാരത്നം

വായനയുടെ മേഖലയില്‍ വളരെ പുതുമകളോടെ ഹരിശ്രീ പ്രവേശിക്കുകയാണ്`.
വിദ്യാരംഗത്തിന്റെ സഹായത്തോടെ എല്ലാ സ്കൂളുകളിലും നടക്കും
ഒരു മാസം ഒരു പുസ്തകം... ഏഴുമാസം തുടര്‍ചയായി
പ്രതിമാസം ഓരോ സ്കൂളിലും ഓരോ വായനാരത്നം
ജൂണില്‍ ആരംഭിക്കും
സബ്ജില്ലയില്‍ / ജില്ലയില്‍ വായനാരത്നങ്ങളുടെ കൂട്ടായ്മ
പുസ്തക പരിചയങ്ങള്‍, ഗ്രന്‍ഥകാരന്മാരുമായി സര്‍ഗസംവാദം...
വിശദാംശങ്ങളും സമയക്രമീകരണങ്ങളും ചുമതലക്കാര്‍ എത്രയും വേഗം പ്രസിദ്ധപ്പെടുത്തും.
 1. എന്റെ ദേശത്തിന്റെ കഥ
എസ്.കെ പൊറ്റേക്കാടിന്റെ നൂറാം ജന്മദിനം ആചരിക്കുന്നു
സാമൂഹ്യശാസ്ത്രക്ളബ്ബ്, സാഹിത്യവേദി, ചരിത്ര ക്ളബ്ബ്.. തുടങ്ങിയവയുടെ സഹായത്തോടെ
എല്ലാ സ്കൂളിലും പ്രാദേശിക ചരിത്ര സമ്പാദനം
കുറിപ്പുകള്‍, ചിത്രങ്ങള്‍, വീഡിയോ ക്ളിപ്പുകള്‍
സ്കൂള്‍ , സബ്ജില്ല, ജില്ല തലങ്ങളില്‍ 'എന്റെ ദേശത്തിന്റെ കഥ' അവതരണങ്ങള്‍, ശില്പ്പശാലകള്‍
വിശദാംശങ്ങളും സമയക്രമീകരണങ്ങളും ചുമതലക്കാര്‍ എത്രയും വേഗം പ്രസിദ്ധപ്പെടുത്തും.

ഹരിശ്രീ കലണ്ടര്‍ 2013-14

നമ്പ്ര്
സമയം
പരിപാടി - സ്കൂള്‍ തലം
1
ഏപ്രില്‍
HM s ജില്ലാതലയോഗം
2
മെയ്
 • സ്കൂള്‍ തലത്തില്‍ ഹരിശ്രീ സമിതി-വാര്‍ഷിക പ്ളാനിങ്ങ്
 • വിജയശ്രീ ക്യാമ്പ് 15 ദിവസം
 • ടാര്‍ജറ്റ് ഗ്രൂപ്പിങ്ങ്
 • ടാഗ് തുടക്കം

3
ജൂണ്‍
 • പ്രവേശനോത്സവം
 • വിജയോത്സവം &sslc 100% പ്രഖ്യാപനം / മോട്ടിവേഷന്‍ - രക്ഷിതാവിനും കുട്ടിക്കും
 • english project തുടക്കം
 • ആദ്യ ENGLISH Hour [ തുടര്‍ന്ന് 2 ആഴ്ചയിലൊരിക്കല്‍ ]
 • അദ്ധ്യാപക സംഗമം [ഗ്രാമ പഞ്ചായത്തില്‍ ]
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • വായനാരത്നം ഒന്നാം പുസ്തകം
 • എന്റെ ദേശത്തിന്റെ കഥ തുടക്കം
4
ജൂലായ്
 • നൈപുണ്യം ഉദ്ഘാടനം
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • വായനാരത്നം രണ്ടാം പുസ്തകം
 • വിജയശ്രീ നിലനിര്‍ണ്ണയം
 • കൈത്താങ്ങ് & സ്പന്ദനം ആരംഭം [ 50 മണിക്കൂര്‍ ]
5
ആഗസ്ത്
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • വായനാരത്നം മൂന്നാം പുസ്തകം
6
സെപ്തമ്പര്‍
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • വായനാരത്നം നാലാം പുസ്തകം
 • വിജയശ്രീ നിലനിര്‍ണ്ണയം
 • school ENGLISH FEST one day
7
ഒക്ടോബര്‍
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • വായനാരത്നം അഞ്ചാം പുസ്തകം


8
നവംബര്‍
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • വായനാരത്നം ആറാം പുസ്തകം
 • വിജയശ്രീ നിലനിര്‍ണ്ണയം
9
ഡിസംബര്‍
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • വായനാരത്നം ഏഴാം പുസ്തകം
 • വിജയശ്രീ നിലനിര്‍ണ്ണയം
 • എന്റെ ദേശത്തിന്റെ കഥ പൂര്‍ത്തിയാക്കല്‍ / പ്രകാശനം
10
ജനുവരി
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • സ്കൂള്‍ പ്രവൃത്തിപരിചയ പ്രകാശനം
11
ഫിബ്രുവരി
 • സ്കൂള്‍ സമിതി പ്രതിമാസ അവലോകന യോഗം
 • വിജയശ്രീ നിലനിര്‍ണ്ണയം
12
മാര്‍ച്ച്
 • സ്കൂള്‍ സമിതി വാര്‍ഷിക അവലോകന യോഗം
 • പദ്ധതി പ്ളാനിങ്ങ്- നിര്‍ദ്ദേശങ്ങള്‍ചുമതല

നമ്പ്ര്
പദ്ധതി
ചുമതല
1
ഹരിശ്രീ
കോഡിനേറ്റര്‍ : എസ്.വി.രാമനുണ്ണി
2
ഹരിശ്രീ പോര്‍ട്ടല്‍
അഡ്മിനിസ്ത്രേഷന്‍ : .മോഹന്‍ദാസ്
അക്കാദമിക്ക്: എം.പി.രാമദാസ്
3
വിജയശ്രീ
കോഡിനേറ്റര്‍ : എം.പി. ഗോവിന്ദരാജന്‍
പാലക്കാട് വി.ജി. : കൃഷ്ണദാസ് , HS Mundur
ഒറ്റപ്പാലംവി.ജി: സി. മോഹന്‍ദാസ് HS cherplasery
4
കൈത്താങ്ങ്
കെ.രാമചന്ദ്രന്‍ [ഡയറ്റ്]
5
സ്പന്ദനം
എം.പി. നാരായണനുണ്ണി [ഡയറ്റ്]
6
ഇംഗ്ളീഷ്
ബാലഗോപലന്‍ [HM Nellikurussi]
7
കലാമുന്നേറ്റം
.പി.കേലു [HS Pulappata]
8
കായികമുന്നേറ്റം
എം. ചന്ദ്രന്‍ [HS Muthalamada]
9
അദ്ധ്യാപക കലോത്‌‌സവം
കെ.സിഅലി ഇക്ബാല്‍ [HM Koppam]
10
ഹരിശ്രീ പത്രം
പി.എം.നാരായണന്‍ [എലുമ്പിലാശ്ശേരി]
11
നൈപുണ്യം
പി.എം.നാരായണന്‍
12
പെഡഗോഗി ലാബ്
പി. ശശിധരന്‍ [ഡയറ്റ് ]
13
വായനാരത്നം
എം.വി.രാജന്‍ [HM Thrithala]
14
എന്റെ ദേശത്തിന്റെ കഥ
എം.കൃഷ്ണദാസ് [കാരാകുറുശ്ശി]

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...