Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Tuesday, April 30, 2013

വിദ്യാഭ്യാസ സമിതി & ഹെഡ്മാസ്റ്റേര്‍സ് യോഗം

വിദ്യാഭ്യാസ സമിതി & ഹെഡ്മാസ്റ്റേര്‍സ് യോഗം
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------------------------------------------------27-04-2013 പാലക്കാട്

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി.എന്‍ കണ്ടമുത്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിശ്രീ വിദ്യാഭ്യാസ സമിതി
പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ അശോക് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹെഡ്മാസ്റ്റേര്‍സ് യോഗം
[രണ്ടിലും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പങ്കെടുത്തു ]
പ്രധാന തീരുമാനങ്ങള്‍

  • ഹരിശ്രീ - വിജയശ്രീ പ്രവര്‍ത്തനങ്ങള്‍ കുറേകൂടി കാര്യക്ഷമമായി എല്ലാവരും ഏറ്റെടുക്കേണ്ടതുണ്ട്
  • പദ്ധതിയുടെ ഭാഗമായി രൂപപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി , അര്‍ഥപൂര്‍ണ്ണമായി നടപ്പാക്കേണ്ടതുണ്ട്
  • ഡിപ്പാര്‍ട്ട്മെന്റ്, ത്രിതല പഞ്ചായത്തുകള്‍, ഡയറ്റ്, എസ്.എസ്.എ എന്നീ സംവിധാനങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഹരിശ്രീ പദ്ധതിയുടെ വിജയത്തിന്ന് പ്രധാനമാണ്`
  • 5, 8, 9,10 ക്ളാസുകള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം . ഹയര്‍സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്കുകൂടി പ്രയോജനം ചെയ്യാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ വേണം
  • വിജയശ്രീ, കൈത്താങ്ങ്, സ്പന്ദനം , നൈപുണി, ഹരിശ്രീ പത്രം, പോര്‍ട്ടല്‍, കലാമുന്നേറ്റം, കായികമുന്നേറ്റം, അധ്യാപക കലോത്സവം, വായനാരത്നം, എന്റെ ദേശത്തിന്റെ കഥ, പെഡഗോഗി ലാബ്, ഇംഗ്ളീഷ് , എന്നിങ്ങനെ 13 പദ്ധതികള്‍ ഹരിശ്രീ നടപ്പാക്കുന്നു. ഒപ്പം പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലന പദ്ധതിയും
  • മെയ് ആദ്യ ദിവസം മുതല്‍ പരിപാടികള്‍ ആരംഭിക്കും
  • ദൈനം ദിന ഇടപെടലുകള്‍ ഹരിശ്രീ വെബ്ബ് പോര്‍ട്ടലിലൂടെ അതിവേഗത്തിലാക്കും. -മെയില്‍ തുടങ്ങിയ സങ്കേതങ്ങള്‍ ചുമതലക്കാരായവര്‍ [എല്ലാ തലങ്ങളിലേയും ] വിപുലമായി പ്രയോജനപ്പെടുത്തണം
  • പദ്ധതികളുടെ മോണിറ്ററിങ്ങ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടക്കും
  • സ്കൂള്‍തലം തൊട്ട് എല്ലാ തലത്തിലും പ്രതിമാസ അവലോകനം ഉണ്ടാവണം
  • സ്കൂളുകളില്‍ ഹരിശ്രീ കോഡിനേറ്റര്‍മാര്‍ [മെയ് 3നു മുന്പ് സ്കൂള്‍ കോഡിനേറ്റര്‍മാരുടെ പേര്‍, ഫോണ്‍ നമ്പ്ര്, -മെയില്‍ ഐ.ഡി എന്നിവ അതത് ഹെഡ്മാസ്റ്റര്‍മാര്‍ ജില്ലാതലത്തില്‍ അറിയിക്കണം . സ്കൂള്‍ തല ഹരിശ്രീ വിദ്യാഭ്യാസ സമിതി എത്രയും വേഗം രൂപീകരിക്കണം . ഹരിശ്രീ ജില്ലാ കോഡിനേറ്ററുടെ ഇ-മെയില്‍ : sujanika@gmail.com ]
  • സബ് ജില്ലാതത്തില്‍ ചുമതല എ.., ഹരിശ്രീ ചുമതലയുള്ള ഒരു ഹെഡ്മാസ്റ്റര്‍ , ഉപജില്ലാതല ഹരിശ്രീ വിദ്യാഭ്യാസ സമിതി, ഉപജില്ലാതല കണ്‍വീനര്‍ [അധ്യാപകന്‍/ അധ്യാപിക ] എന്നിവര്‍ക്കായിരിക്കും
  • വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഡി.., ഹരിശ്രീ വിദ്യാഭ്യാസ ജില്ലാതല കോഡിനേറ്റര്‍ എന്നിവര്‍ക്കായിരിക്കും

  • ജില്ലാതലത്തില്‍ എല്ലാ പ്രോജക്ടുകള്‍ക്കും സമിതിയും ചുമതലക്കാരും ഉണ്ട്
  • ഹരിശ്രീ വിദ്യാഭ്യാസ സമിതിയില്‍ [ജില്ലാതലത്തില്‍ ] NCC, SCOUT, RED CROSS വിഭാഗങ്ങളുടെ പ്രതിനിധിയായി ഒരാള്‍ ഉണ്ടാവണം
  • കലാമുന്നേറ്റം,കായികമുന്നേറ്റം തുടങ്ങി എല്ലാ പദ്ധതികളുമായും ബന്ധപ്പെട്ട പ്രസക്തമായ നിര്‍ദ്ദേശങ്ങള്‍ , മൗലികമായ പ്രോജക്ടുകള്‍ എന്നിവ [ സ്കൂളുകളില്‍ നിന്ന് ലഭിക്കുന്നവ ] ജില്ലാപദ്ധതികളില്‍ പരിഗണിക്കപ്പെടണം
  • കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ശാക്തീകരണം ഉന്നം വെച്ചുള്ള പരിശീലനങ്ങള്‍ അദ്ധ്യാപകര്‍ക്കായി അസൂത്രണം ചെയ്യണം

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...