Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Wednesday, May 15, 2013

ഹരിശ്രീ സ്കൂള്‍ കോഡിനേറ്റേര്‍സ് ശില്പശാല

ഹരിശ്രീ സ്കൂള്‍ കോഡിനേറ്റേര്‍സ് ശില്പശാല
ജില്ലാ പഞ്ചായത്ത് ഹാള്‍ 13-05-2013 [10.30-4]

പങ്കെടുത്തവര്‍: ..ഒ മാര്‍, ഹരിശ്രീ ഉപജില്ലാ ചുമതലയുള്ള ഹെഡ്മാസ്റ്റര്‍മാര്‍ , ഹരിശ്രീ സ്കൂള്‍ കോഡിനേറ്റര്‍മാര്‍
ഹരിശ്രീ ജില്ല , വിദ്യാഭ്യാസജില്ലാ ചുമതലക്കാര്‍
ഡി.ഡി., ഡി... മാര്‍, ഡയറ്റ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍, മെമ്പര്‍

നടപടികള്‍ , തീരുമാനങ്ങള്‍
സ്വാഗതം : DDE, അധ്യക്ഷന്‍ : ചെയര്‍മാന്‍, ഉദ്ഘാടനം : ജി..പ്രസിഡന്റ്
ആശംസകള്‍ : DEOs, മെമ്പര്‍ , വൈസ് പ്രസിഡന്റ്
റിസല്‍ട്ട് അവലോകനം : ഡയറ്റ്, ഹരിശ്രീ പദ്ധതി അവതരണം : കോഡിനേറ്റര്‍ , വിജയശ്രീ പദ്ധതി വിശദീകരണം : കോഡിനേറ്റര്‍
ഉപജില്ലാതല ഗ്രൂപ്പ് ചര്‍ച്ച : തുടര്‍ പരിപാടികള്‍ തീര്‍ച്ചയാക്കല്‍, ചുമതലകള്‍ ഉറപ്പിക്കാല്‍

 • മെയ് 14 മുതല്‍ തന്നെ തുടര്‍ച്ചയായി 15 ദിവസം എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് 'ബ്രിഡ്ജ്" - ഇംഗ്ളീഷ്, കണക്ക്, എസ്.എസ്, ഫിസിക്സ്, കെമിസ്റ്റ്‌‌റി വിഷയങ്ങളില്‍ നടക്കണം. മെറ്റീരിയല്സ് ഡയറ്റ് തയ്യാറാക്കിയത് സൈറ്റില്‍ ലഭ്യമാക്കും.
 • മെയ് മാസത്തില്‍ - സ്കൂള്‍ തല പ്ളാനിങ്ങ് : ബ്രിഡ്ജ് കോഴ്സ്, കുട്ടികള്‍ക്കുള്ള കൗണ്‍സലിങ്ങ്, രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണം
 • പ്രവേശനോത്സവം എല്ലാ സ്കൂളിലും. ജില്ലാതലം ഹേമാംബിക സ്കൂളില്‍.
 • അദ്ധ്യാപക സംഗമം
 • സ്കൂള്‍ വിജയോത്സവം - വിജയികളെ അനുമോദിക്കല്‍, വിജയലക്ഷ്യ പ്രഖ്യാപനം
 • ജില്ലാ വിജയോത്സവ {ജൂണ്‍ 10-15 നുള്ളില്‍] ത്തിന്ന് FULL A+ കിട്ടിയ മുഴുവന്‍ കുട്ടികളുടേയും പേര്‍ വിവരം റജിസ്റ്റര്‍ ചെയ്യല്‍ ജൂണ്‍ 1 നു മുന്പ് പൂര്‍ത്തിയാക്കണം [ ലിസ്റ്റ് DDE office ലേക്ക് കൊടുക്കണം ]


 • ഉപജില്ലാതല മോണിറ്ററിങ്ങ് സമിതി രൂപീകരിച്ചു. [ AEO, HM co ordinator, BPO, DIET , ഹരിശ്രീ കോഡിനേറ്റര്‍, എല്ലാ സ്കൂളിലേയും കോഡിനേറ്റര്‍ മാര്‍. ] അതത് സമയങ്ങളില്‍ ആവശ്യമുള്ളവരെ ഉള്‍പ്പെടുത്തി വിപുലീകരിക്കും.
 • സ്കൂള്‍ തല ഹരിശ്രീ സമിതികള്‍ പൂര്‍ണ്ണ രൂപത്തില്‍ പ്രവര്‍ത്തിക്കണം.
 • സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും പങ്കിട്ടു നല്‍കണം. ;ഹരിശ്രീ പ്രോജക്ടുകളില്‍ എതിലെങ്കിലും ഒന്നില്‍ എല്ലാ അധ്യാപകര്‍ക്കും ചുമതല ഉണ്ടാവണം.
 • പ്രതിമാസ അവലോകനം / റിപ്പോര്‍ട്ടുകള്‍ സ്കൂളില്‍ ഉണ്ടാവണം
 • പ്രതിമാസ അവലോകനം ഹെഡ്മാസ്റ്റേര്‍സ് യോഗങ്ങളില്‍ ഒരജണ്ടയാവാണം.
 • ടേമിലൊരിക്കല്‍ സ്കൂള്‍ വിസിറ്റ് - മോണിറ്ററിങ്ങ് ടീം


 • മെയ് 21 ഓടെ ഹരിശ്രീ സൈറ്റ് പുതുക്കിയെടുക്കും. കുറേകൂടി മെച്ചപ്പെട്ട സേവനം എല്ലാവര്‍ക്കും ലഭ്യമാക്കും
 • ഹരിശ്രീ പത്രിക ജൂണ്‍ ആദ്യ ദിവസങ്ങളില്‍ ലഭ്യമാക്കും. തുടര്‍ന്ന് പ്രതിമാസം പ്രസിദ്ധീകരിക്കും
 • കായിക മുന്നേറ്റം , കലാമുന്നേറ്റം പ്രവര്‍ത്തനങ്ങളില്‍ കുറേകൂടി ചിട്ടപ്പെടുത്തലുകള്‍ വേണം.
 • നൈപുണി, സ്പന്ദനം, കൈത്താങ്ങ് , വായനാരത്നം, എന്റെ ദേശത്തിന്റെ കഥ പ്രോജക്ടുകള്‍ എത്രയും വേഗം സ്കൂളുകളില്‍ പ്രാവര്‍ത്തികമായി ത്തീരണം.
 • സ്കൂള്‍ തല വാര്‍ത്തകള്‍ ,ചിത്രങ്ങള്‍ ,അനുഭവങ്ങള്‍, പരീക്ഷണങ്ങള്‍ - പഠനങ്ങള്‍ എന്നിവ സൈറ്റിലേക്ക് ലഭ്യമാക്കണം.
 • ഹരിശ്രീ കോഡിനേറ്ററുടെ ബ്ളോഗ്ഗ്, ഹരിശ്രീ പാലക്കാട് ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങിയ സോഷ്യല്‍ ഇടങ്ങള്‍ പ്രയോജനപ്പെടുത്തണം.
 • എല്ലാ സ്കൂളുകളും സ്വന്തം ബ്ളോഗുകള്‍, സൈറ്റുകള്‍ , ഫേസ്ബുക്ക് തുടങ്ങിയവ പ്രയോജനപ്പെടുത്തണം.


 • സ്കൂളുകളില്‍ തനിമയുള്ള പരിപാടികള്‍ - പൊതു വിദ്യാഭ്യാസം, റിസല്‍ട്ട് വര്‍ദ്ധന, കൗണ്‍സലിങ്ങ്, കലാ-കായിക രംഗം, രക്ഷാകര്‍ത്തൃശാക്തീകരണം, പുതിയ പഠനരീതികള്‍ … തുടങ്ങിയ രംഗങ്ങളിലൊക്കെ തനിമയുള്ള പരിപാടികള്‍ ആലോചിക്കണം. വിശദാംശങ്ങള്‍ ജില്ലാതലത്തില്‍ എത്തിക്കണം.
 • ഭിന്ന നിലവാര ക്ളാസുകള്‍, പരിഹാര ബോധനം, കുട്ടികളുടെ സ്വയം നിലനിര്‍ണ്ണയം തുടങ്ങിയ മേഖലകളില്‍ മികച്ച ടൂളുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. എല്ലാ അദ്ധ്യാപകരുടേയും ചിന്തകള്‍ - പ്രവര്‍ത്തനങ്ങള്‍ ഇതിന്നായി ഉണ്ടാവണം.No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...