Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, July 13, 2013

ഹരിശ്രീ കോഡിനേറ്ററുടെ കുറിപ്പ് -4


സര്‍,

ഹരിശ്രീ ഉദ്ഘാടനങ്ങള്‍ / ശില്പശാലകള്‍

  1. 'നൈപുണി' -[പ്രവൃത്തിപരിചയം ] ശില്പശാല
    20-07-2013 മുഴുദിവസ പരിപാടി. ജില്ലാ പഞ്ചായത്ത് ഹാള്‍
    എല്ലാ സബ് ജില്ലാതല പ്രവൃത്തിപരിചയ ചുമതലക്കാരും
    എല്ലാ സ്കൂള്‍ പ്രവൃത്തിപരിചയ ചുമതലക്കാരും [സൈറ്റിലും ബ്ളോഗിലും ഇട്ടിട്ടുള്ള പെര്‍ഫോര്‍മ പൂരിപ്പിച്ചു വരണം ]
    'നൈപുണി പദ്ധതി ടീം എല്ലാവരും
    ശില്പശാല ഉദ്ഘാടനം 10 മണി ശ്രീമതി സുബൈദ ഇസഹാക്ക് [ വൈസ് പ്രസിഡന്റ് ജി..]
  2. 'നൈപുണി' ജില്ലാ ഉദ്ഘാടനം
    24-07-2013 സി..എഛ്. എസ്. പെരുവെമ്പ 2 മണി
    ഉദ്ഘാടനം ശ്രീ. അശോക് കുമാര്‍ [ ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ജി.]
    പ്രഭാഷണം ശ്രീ. ഷഡാനനന്‍ ആനിക്കത്ത് [ ചിത്രകാരന്‍ ശില്പ്പി സാംസ്കാരിക പ്രവര്‍ത്തകന്‍ - തത്തമംഗലം ]
    തുടര്‍ന്ന് കരകൗശല വിദഗ്ദ്ധരുമായി കുട്ടികള്‍ ചെയ്യുന്ന അഭിമുഖം
  3. കൈത്താങ്ങ് ജില്ലാ ഉദ്ഘാടനം
    26-07-2013 ജി.എഛ്.എസ് വാടാനാംകുറുശ്ശി 2 മണി
    ഉദ്ഘാടനം : ശ്രീമതി സുബൈദ ഇസഹാക്ക് [ വൈസ് പ്രസിഡന്റ് ജി.]
    തുടര്‍ന്ന് കുട്ടികള്‍ക്ക് ആദ്യ ക്ളാസ് [ 8-ം ക്ളാസിലെ കുട്ടികള്‍ക്ക് ]
---------------------------------------------------------------------------------------------------------------------
'നൈപുണി ' കരകൗശല വിദഗ്ദ്ധരുമായി കുട്ടികള്‍ ചെയ്യുന്ന അഭിമുഖം - ആലോചനക്ക്
  • ഉദ്ഘാടനം നടക്കുന്ന സ്കൂളിലെ വിവിധ ക്ളാസുകളിലെ കുട്ടികളാണ് അഭിമുഖം ചെയ്യുന്നത്.
  • കരകൗശല വിദഗ്ദ്ധരെ പ്രാദേശികമായി ക്ഷണിക്കണം. 25-30 പേരേ വരെയാകാം.
  • [ വാദ്യ- സംഗീതോപകരണ നിര്‍മ്മാതാക്കള്‍ , നെയ്ത്തു വിദഗ്ദ്ധര്‍, മറ്റു തൊഴിലുകളില്‍ വിദഗ്ദ്ധരായവര്‍, നല്ല കര്‍ഷകര്‍ , പാചക വിദഗ്ദ്ധര്‍ ....... എന്നിങ്ങനെ. ]
  • ഒരു വിദഗ്ദ്ധനുമായി 5-6 പേരുള്ള കുട്ടികളുടെ ഗ്രൂപ്പുകളാണു 30-35 മിനുട്ട് നേരം അഭിമുഖം നടത്തുന്നത്.
  • അദ്ധ്യാപകര്‍ നന്നായി പ്ളാന്‍ ചെയ്ത് കുട്ടികളെ സജ്ജരാക്കണം
  • ഒരു വിദഗ്ദ്ധനും 5-6 കുട്ടികളും കൂട്ടം കൂടിയിരിക്കുന്ന മട്ടിലാവണം. ഇതുപോലുള്ള 25-30 കൂട്ടങ്ങള്‍ സൗകര്യമുള്ള ഇടങ്ങളില്‍ ഒരുക്കണം. ക്ളാസ് മുറിക്കകത്തുതന്നെ വേണമെന്നില്ല. ആവശ്യമുള്ള അകലം കൂട്ടങ്ങള്‍ക്ക് വേണം.
  • കുട്ടികളുടെ അഭിമുഖ റിപ്പോര്‍ട്ടുകള്‍ ഉണ്ടാവണം. ആയത് സമാഹരിച്ച് നല്ലൊരു പതിപ്പാക്കണം.
  • കരകൗശല വിദഗ്ദ്ധരില്‍ ചിലരെയെങ്കിലും അവരുടെ കൗശലം എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുന്ന ചില സ്ളോട്ടുകള്‍ ഒരുക്കണം.
  • അഭിമുഖാനന്തരം എല്ലാവരും ഒന്നിച്ചിരുന്ന് [മുന്‍കൂട്ടി ഏല്‍പ്പിച്ച] 2-3 കരകൗശല വിദഗ്ദ്ധരുടെ ഫീഡ്ബാക്ക് ഉണ്ടാവണം.
  • ആവശ്യമായ മാധ്യമ പ്രചാരണം ഉണ്ടാവണം. ജില്ലാ ഉദ്ഘാടനത്തിന്നനുയോജ്യമായ ഒരുക്കങ്ങള്‍ ഉണ്ടാവാന്‍ മനസ്സിരുത്തണം.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...