Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Tuesday, November 26, 2013

വിദ്യാഭ്യാസ സമിതി [ 23-11-13]


ഹരിശ്രീ വിദ്യാഭ്യാസ സമിതി
23-11-2013


ധാരണകള്‍

  • ഇനിയുള്ള ദിവസങ്ങളില്‍ വിജയശ്രീ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധയും മോണിറ്ററിങ്ങും വേണം
  • എല്ലാ പദ്ധതികളുടേയും തുടര്‍ച്ച ശക്തമായി മുന്നോട്ടു പോകണം

  1. വിജയശ്രീ പരീക്ഷ [ നവംബര്‍ ] റിസല്‍ട്ട് 30-11-2013 നു ഹരിശ്രീ സൈറ്റില്‍ അപ്പ്ലോഡ് ചെയ്യണം
  2. റിസല്‍ട്ട് വിശകലനം ഉപജില്ലാടിസ്ഥാനത്തില്‍ ചെയ്യണം
  3. ഹെഡ്മാസ്റ്റര്‍മാര്‍, സ്കൂള്‍ ഹരിശ്രീ കോഡിനേറ്റര്‍മാര്‍ , പിടിഎ പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം [ 1 മണിക്കൂര്‍] യോഗം ഉപജില്ലാകേന്ദ്രങ്ങളില്‍ ചേരണം. ..ഒ മാര്‍ തീയതിയും സമയവും നിശ്ചയിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളണം
  4. ഉപജില്ലാ അവലോകനയോഗങ്ങള്‍ ഡിസംബര്‍ 9 മുതല്‍ 13 വരെയുള്ള തീയതികളില്‍ ആലോചിക്കണം
  5. സ്കൂള്‍ ഹരിശ്രീ കോഡിനേറ്റര്‍മാര്‍ യോഗത്തിലേക്ക് കൊണ്ടുവരേണ്ട വിവരങ്ങളുടെ ഫോര്‍മാറ്റ് സൈറ്റിലും ബ്ളോഗിലും കാണാം
  6. സ്കൂള്‍ വിസിറ്റ് ഡി.ഡി., ഡി..ഒ മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉടനെ നടക്കും
  7. വിജയശ്രീ ഫണ്ട് എല്ലാ സ്കൂളുകള്‍ക്കും ഉടനെ നല്‍കും . അതോടനുബന്ധിച്ച് ഹെഡ്മാസ്റ്റര്‍മാരുടെ യോഗം ഉണ്ടാവും . തീയതി ഡി.ഡി.ഇ അറിയിക്കും
  • ഇ ലേണിങ്ങിന്റെ ഭാഗമായി വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
  • ജില്ലാതല കലോത്സവവിജയികള്‍ക്ക് സംസ്ഥാന മത്സരത്തിന്നു മുന്പ് വിവിധ ഇനങ്ങളില്‍ അധിക പരിശീലനം ഒരുക്കുന്നു. വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...