Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Monday, November 18, 2013

'നൈപുണി' യുടെ ഉള്ള്


എസ്.വി.രാമനുണ്ണി, സുജനിക

പാലക്കാട് ജില്ലാപഞ്ചായത്ത് നടപ്പാക്കിവരുന്ന 'ഹരിശ്രീ' പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒരു ഘടക പദ്ധതിയാണ്` 'നൈപുണി' . പ്രവൃത്തിപരിചയ പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തലാണ്` ഇതിന്റെ ഉന്നം. സ്കൂള്‍ തലത്തില്‍ ഉല്‍പ്പന്ന നിര്‍മ്മാണ കേന്ദ്രങ്ങളും [ പ്രൊഡക്ഷന്‍ യൂണിറ്റ് ] സബജില്ലാതലത്തില്‍ പ്രവൃത്തിപരിചയമേഖലക്ക് പൊതുവേയും പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്ക് സവിശേഷമായും വേണ്ട അധിക പരിശീലനം നല്‍കുന്നത് ഇത്നെ ഭാഗമായാണ്`. ജില്ലാതലത്തില്‍ പ്രവൃത്തിപരിചയമേളയില്‍ വിജയികളായി സംസ്ഥാന മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള അധിക പരിശീലനവും 'നൈപുണിയുടെ പരിപാടിയാകുന്നു. നവംബര്‍ 16 , 17 തീയതികളില്‍ ബി..എം. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് അതു നന്നായി നടന്നു .
ആദ്യദിവസം 19 പ്രവൃത്തിപരിചയ ഇനങ്ങളില്‍ 60തിലധികം കുട്ടികള്‍ പങ്കെടുത്തു. 19 ആര്‍.പി.മാര്‍ [ സംസ്ഥാനതലത്തില്‍ ഈ രംഗത്ത് വിദഗ്ദ്ധരായവര്‍ ] കുട്ടികളെ സഹായിക്കാനുണ്ടായിരുന്നു. രണ്ടാം ദിവസം 16 ഇനങ്ങളില്‍ 40തിലധികം കുട്ടികളും 4 വിദഗ്ദ്ധരും ഉണ്ടായിരുന്നു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ മാന്‍ പി.സി. അശോക്കുമാര്‍ രണ്ടു ദിവസവും പൂര്‍ണ്ണമായി ഉണ്ടായിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് ചെയര്‍മാന്‍ സുബൈദ ഇസഹാക്ക് ശില്പ്പശാല സന്ദര്‍ശിച്ചു. പ്രവൃത്തിപരിചയ ജില്ലാ ചുമതലയുള്ള പ്രസാദ് മാഷ്, നൈപുണി ചുമതലയുള്ള പി.എം. നാരായണന്‍, ഹരിശ്രീ ജില്ലാ കോഡിനേറ്റര്‍ എസ്.വി. രാമനുണ്ണീ സുജനിക, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റില്‍ ഹരിശ്രീ ചുമതലയുള്ള രാമദാസ് എന്നിവര്‍ ശില്പ്പശാലക്ക് നേതൃത്വം നല്‍കി .


ഉള്ളടക്കം
  • അവരവരുടെ ഇനത്തില്‍ നല്ല നിര്‍മ്മിതികള്‍ ചെയ്യുക
  • അതിനെ മെച്ചപ്പെടുത്താനുള്ള വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ ഉണ്ടാവും [ പെര്‍ഫെക്ഷന്‍ പ്രധാനമാണ്` ]
  • വിജയ സാധ്യതയുള്ള ഉല്‍പ്പങ്ങളെ കുറിച്ച് അറിവ് പകരല്‍
  • മത്സരമല്ല; പഠനമാണ്` - വൈദഗ്ദ്ധ്യം വികസിപ്പിക്കല്‍
  • ഉല്പ്പന്നങ്ങളുടെ മൂല്യനിര്‍ണ്ണയ രീതികള്‍, സൂചകങ്ങള്‍ പരിചയപ്പെടുത്തല്‍
  • മത്സര - വിലയിരുത്തല്‍ രീതികള്‍
  • മികച്ച പങ്കാളിത്തം ഉറപ്പാക്കല്‍

കുട്ടികളുടെ ഫീഡ് ബാക്ക്
  • ഉല്‍പ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍ വൈദഗ്ദ്ധ്യം ഉണ്ടെങ്കിലും മത്സരരീതികളെ കുറിച്ച് അധിക അറിവുകള്‍ ലഭിച്ചു
  • മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ മനസ്സിലായി
  • പെര്‍ഫെക്ഷന്റെ അര്‍ഥം മനസ്സിലായി
  • ആത്മവിശ്വാസം വര്‍ദ്ധിച്ചു
  • തങ്ങള്‍ ചെയ്യുന്നതിന്റെ അക്കാദമിക്ക് മൂല്യം ബോധ്യപ്പെട്ടു
  • അതത് രംഗത്തെ വിദഗ്ദ്ധരുമായുള്ള അടുപ്പം ഉണ്ടാക്കാനായി
  • ജില്ലാപഞ്ചായത്തിന്ന് ഇക്കാര്യങ്ങളിലുള്ള ശുഷ്ക്കാന്തി ബോധ്യപ്പെട്ടു


വിദഗ്ദ്ധരുടെ ഫീഡ് ബാക്ക്
  • നിര്‍മ്മാണ / വൈദഗ്ദ്ധ്യത്തില്‍ മുന്‍പന്തിയിലാണ്` കുട്ടികള്‍
  • കുട്ടികളുടെ സമര്‍പ്പിത മനോഭാവം ചെറുതല്ല
  • ജില്ലാപഞ്ചായത്ത് ഈ രംഗത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വലുതാണ്`
  • സംസ്ഥാനത്തൊരിടത്തും ഇതുപോലെഒരു സംരംഭം നടന്നിട്ടില്ല [ മാതൃകയാണ്`]
സംഘാടകരുടെ ഫീഡ്ബാക്ക്
  • വളരെയേറേ സാധ്യതകള്‍ നിലനില്‍ക്കുന്ന ഒരു മേഖലയാണിത്
  • സ്കൂളുകള്‍ പ്രവൃത്തിപരിചയ പഠനം കുറേക്കൂടി കാര്യമായെടുക്കേണ്ടതുണ്ട്
  • എല്ലാ സ്കൂളിലും വിദഗ്ദ്ധ സഹായം ലഭ്യമാക്കണം
  • ജില്ലാതലത്തില്‍ ഇനിയും വലിയ സംരംഭങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാവണം
  • കല - കായിക – അക്കാദമിക്ക് - രംഗങ്ങള്‍ പോലെ പ്രവൃത്തിപരിചയ പഠനം ജി..യുടെ [ വിദ്യാഭ്യാസം ] മുഖ്യ അജണ്ടകളില്‍ ഒന്നായിരിക്കണം




No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...