Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Saturday, March 1, 2014

പരീക്ഷക്ക് മുന്പ്



പരീക്ഷക്കുമുന്പുള്ള ഒരുക്കങ്ങള്‍ തീരുകയാണ്`. ഓരോ സ്കൂളും അതാതിന്റെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. അവധി സമയപഠനം, രാത്രി പഠനം, പ്രാദേശിക പഠന കേന്ദ്രങ്ങള്‍ , ലോക്കല്‍ റിസോര്‍സുകള്‍, ടീച്ചര്‍ പാരന്റിങ്ങ്, പഠനഗ്രൂപ്പുകള്‍, ടീച്ചര്‍ അഡോപ്റ്റഡ് ഗ്രൂപ്പുകള്‍, ലഘുഭക്ഷണവും ക്ളാസും, അതിതീക്ളാസുകള്‍, പത്രങ്ങളിലും നെറ്റിലും ലഭ്യമായ ശേഖരിക്കല്‍ - ഉപയോഗപ്പെടുത്തല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള പടവുകള്‍ , ഒരുക്കം , പരീക്ഷാപ്പേടി മാറ്റാനുള്ള കൗണ്‍സലിങ്ങുകള്‍,സ്ക്രൈബ്സഹായം ഉറപ്പാക്കല്‍ ......

ഇനി പരീക്ഷാദിവസങ്ങളാണ്`......

ഉച്ചക്കാണ്` പരീക്ഷ. ഉച്ചവരെ കുട്ടികളെ സ്കൂളില്‍ത്തന്നെ ഇരുത്തി വേണ്ട സഹായങ്ങള്‍ എല്ലാ സ്കൂളിലും ഉണ്ട്. ഏറ്റവും നല്ല ഒരേര്‍പ്പാടാണ്` ഇതെന്ന് തീര്‍ച്ച . തുടരണം

സ്കൂളുകള്‍ പരീക്ഷക്ക് ആകര്‍ഷകമായി ഒരുങ്ങണം . നന്നായി അലങ്കാരങ്ങള്‍ ചെയ്യണം. അതു കുട്ടികളില്‍ ഉന്മേഷം നിറയ്ക്കും

ക്ളാസുമുറികള്‍ കഴിയുന്നത്ര സന്തോഷപ്രദമാക്കണം. നട്ടുച്ചക്കാണ്` പരീക്ഷ. മേശവിരി, പൂപ്പാലിക.... തുടങ്ങിയവ പറ്റുമോന്ന് നോക്കണം. ബോര്‍ഡില്‍ / ഡസ്കില്‍ കലാപരമായി നമ്പറുകള്‍ എഴുതണം [ ഇപ്പോ ചെയ്യുന്നതുപോലെ കുത്തിവരച്ച് എഴുതരുത് ]

പരീക്ഷക്കുമുന്പുവരെ പരീക്ഷക്ക് സഹായകമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. [ ചോദ്യങ്ങള്‍ - ഉത്തരങ്ങള്‍, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം, പരീക്ഷാ ടെക്ക്നിക്കുകള്‍ ]

കുട്ടികളെ ചെറുഗ്രൂപ്പുകളായി തിരിച്ച് അവരുടെ നിലവാരത്തില്‍ കാര്യങ്ങള്‍ എത്തിക്കണം. എല്ലാവരേയും കൂട്ടിയിരുത്തിയുള്ള ഒരേര്‍പ്പാടും കുട്ടിക്ക് പ്രയോജനം ചെയ്യില്ല.

രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ നേരിട്ട് ഭക്ഷണം വിളമ്പിക്കൊടുക്കണം. വളരെ വളരെ സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉറപ്പുവരുത്തണം

പരീക്ഷക്കുള്ള ഉപകരണങ്ങളൊക്കെ കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തി കുട്ടികളെ ക്ളാസില്‍ കയറ്റിയിരുത്താന്‍ വരെ സ്കൂളിന്ന് കഴിയണം.


പരീക്ഷ കഴിഞ്ഞാല്‍

കഴിയുന്നത്ര കുട്ടികളോട് പരീക്ഷയെക്കുറിച്ച് സംസാരിക്കണം .... നാളെക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...