Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, March 1, 2014

പരീക്ഷ കഴിഞ്ഞാല്‍ .....
പരീക്ഷയെക്കുറിച്ചുള്ള കുട്ടികളുടെ വിലയിരുത്തല്‍ കൃത്യമായി ശേഖരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ഓരോ സ്കൂളിനും ചെയ്യാന്‍ കഴിയണം

പരീക്ഷയെ അദ്ധ്യാപകര്‍ വിലയിരുത്താറുണ്ട്
എളുപ്പമായിരുന്നോ
താന്‍ പഠിപ്പിച്ചതും ചൂണ്ടിക്കാണിച്ചതും വന്നിട്ടുണ്ടോ‌
പഠിപ്പിക്കാത്തവ വന്നിട്ടില്ലല്ലോ
മിടുക്കന്മാര്‍ / മിടുക്കികള്‍ ക്ക് ഒക്കെ നല്ല വിജയം ഉറപ്പാണല്ലോ
ചോദ്യങ്ങളില്‍ തെറ്റു വല്ലതുമുണ്ടോ
ഔട്ടോഫ് സിലബസ്സ് ഉണ്ടോ
പതിവില്ലാത്തവ ഉണ്ടോ
എന്നിങ്ങനെ. അതു അദ്ധ്യാപകന്റെ ഇത്രയും ദിവസത്തെ അദ്ധ്വാനത്തെ ആശ്വസിപ്പിക്കുകയോ നൊരാശപ്പെടുത്തുകയോ ചെയ്യും. തുടര്‍ വര്‍ഷങ്ങളില്‍ ഇത് അദ്ധ്യാപകന്ന് പ്രയോജനം ചെയ്യും.

പത്രമാദ്ധ്യമങ്ങള്‍  വിലയിരുത്താറുണ്ട്

ഗുണദോഷ സമ്മിശ്രം എന്നു എഴുതും
പ്രഗത്ഭരാണ്` വിലയിരുത്തുക
ചെറിയ കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും പൊതുവെ നല്ലതായിരുന്നു എന്നു മാത്രമേ അവര്‍ പറയൂ
കുട്ടികളും അദ്ധ്യാപകരും കുഴപ്പമാണെന്ന് തീരുമാനിച്ചാലും പ്രഗത്ഭര്‍ അങ്ങനെയൊരിക്കലും പറയാറില്ല
പ്രഗ്ത്ഭര്‍ അവരുടെ നിലവാരത്തിലായിരിക്കും പലപ്പോഴും വിലയിരുത്തുക

കുട്ടികള്‍ വിലയിരുത്താറുണ്ട്

പരീക്ഷകഴിഞ്ഞ് ഹാളില്‍ നിന്നിറങ്ങിയാല്‍ കുട്ടികള്‍ പരീക്ഷയെ വിലയിരുത്തുന്നുണ്ട്. അതാരും ശ്രദ്ധിക്കാറില്ല എന്നു മാത്രം
ഈ വര്‍ഷം നമ്മള്‍ [ഹരിശ്രീ ]അത് ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു . ഡയറ്റ് അതിന്ന് മുന്‍കയ്യെടുക്കും. വിവിധ അദ്ധ്യാപക സംഘടനകള്‍ ഇക്കാര്യത്തില്‍ ശ്രമിക്കുമെന്ന് കരുതുന്നു.

പരീക്ഷ കഴിഞ്ഞിറങ്ങുന്ന 10-15 കുട്ടികളെയെങ്കിലും 4-5 അദ്ധ്യാപകര്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ തീരുമാനിക്കണം. വിഷായാധിഷ്ടിതമായ ഒരു പ്രവര്‍ത്തനമല്ല. കുട്ടികളുടെ അഭിപ്രായം ആരായലാണ്`. നമ്മുടെ അറിവും അഭിപ്രായവും അവരെ ബോധ്യപ്പെടുത്തല്‍ ഇവിടെ വേണ്ട .

പരീക്ഷാചുമതലയില്ലാത്ത് 4-5 അദ്ധ്യാപകരെ എസ്.ആര്‍.ജി ഇതിന്നായി നിശ്ചയിക്കണം
അവര്‍ 10-15 കുട്ടികളുമായി സംസാരിക്കണം … രേഖയാക്കിവെക്കണം
അപ്പോഴാണ്` നമ്മുടെ കുട്ടികള്‍ നേരിട്ട പ്രശ്നങ്ങള്‍ മനസ്സിലാവുക / വിഷയാദ്ധ്യാപകര്‍ പിന്നീടൊരിക്കല്‍ ഇക്കാര്യം വകതിരിച്ച് പരിശോധിക്കയും വേണം

അന്വേഷണം [ അനൗപചാരികം , സൗഹൃദപൂര്‍ണ്ണം ]

എല്ലാം എഴുതിയോ
ഏതൊക്കെയാ വിട്ടത്
ഇഷ്ടായോ പരീക്ഷ
സമയം തെകഞ്ഞോ

പിന്നീട് ഓരോ ചോദ്യങ്ങളായി വായിച്ച് പരിശോധിക്കണം

നല്ല ചോദ്യമായിരുന്നോ [ ശിശുസൗഹൃദം / അകൃത്രിമം ]
നന്നായി മനസ്സിലാകുമോ / വക്രീകരണം ഉണ്ടോ / അവ്യക്തത ഉണ്ടോ
ഭിന്നനിലവാരക്കാരെ പരിഗണിക്കുന്നതായിരുന്നോ
ക്ളാസില്‍ ചെയ്ത പ്രവര്‍ത്തനം പോലെയാണോ
ക്ലാസില്‍ ചെയ്യാത്ത പ്രവര്‍ത്തനമാണോ
സ്കോറനുസരിച്ചുള്ള ഉത്തര അളവ് ഉണ്ടോ
എഴുതിയ പോയിന്റ്സ് ശരിയാണെന്ന് ഉറപ്പുണ്ടോ / എത്രത്തോളം ഉറപ്പ്
സമയപാലനം സാധ്യമായോ
[ ഏതു വിഷയം എടുക്കുന്ന അദ്ധ്യാപകനും ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയും ]
[കുട്ടികളുടെ ഉത്തരങ്ങള്‍ കുറിച്ചെടുക്കണം . പിന്നീടവ വിശകലനം ചെയ്യണം ]

ഫലം

നമ്മുടെ കുട്ടികളുടെ പെര്‍ഫോമന്സ് / പ്രയാസങ്ങള്‍ വിലയിരുത്താന്‍ കഴിയും
തുടര്‍ വര്‍ഷങ്ങളിലേക്ക് [ കുട്ടിക്കും മാഷിനും ] സഹായകമാവും
നാളെ വരുന്ന പത്രാഭിപ്രായം / വിദഗ്ദ്ധാഭിപ്രായം നമ്മുടെ കുട്ടികളുടെ യാഥാര്‍ഥ്യവുമായി ഇണങ്ങുന്നുണ്ടോ എന്നു തീരുമാനിക്കാനാവും

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...