Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Tuesday, April 22, 2014

എസ്.എസ്.എല്‍.സി 2014 മാര്‍ച്ച് - റിസള്‍ട്ട് വിശകലനം



1990 കളില്‍ 40 ശതമാനത്തില്‍ നിന്ന് പടിപടിയായ ഉയര്‍ച്ച നമ്മുടെ എസ്.എസ്.എല്‍.സി റിസള്‍ട്ടില്‍ ഉണ്ടായിട്ടുണ്ട്. ഇന്നത് 91.28 ശതമാനമായിരിക്കുന്നു.
ഈ വളര്‍ച്ച അദ്ധ്യാപകര്‍, ഹെഡ്മാസ്റ്റര്‍മാര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ കഠിനപ്രയത്നം കൊണ്ടുമാത്രമാണ്`. ഒപ്പം ജില്ലാ പഞ്ചായത്ത്, ബ്ളോക്ക്- ഗ്രാമ – മുനിസിപ്പാലിറ്റി തലങ്ങളിലേയും ഡി.ഡി.ഇ തൊട്ടുള്ള ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായവും ശ്രദ്ധയും ഉണ്ടായി. അദ്ധ്യാപക സംഘടനകളുടെ നിര്‍ദ്ദേശങ്ങളും സഹായങ്ങളും എന്നും നമ്മോടൊപ്പമുണ്ടായിരുന്നു.
എല്ലാവരേയും ഹരിശ്രീ അഭിവാദ്യം ചെയ്യുന്നു.
ഈ വര്‍ഷം കുറേകൂടി സുഘടിതമായ മട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ആലോചിക്കേണ്ടതുണ്ട്. അതിന്റെ ആദ്യ പടിയായി ഏപ്രില്‍ 25 നു ഹെഡ്മാസ്റ്റേര്‍സ് യോഗത്തില്‍ റിസള്‍ട്ട് വിശകലന ശ്രമങ്ങള്‍ തുടങ്ങും. ഹരിശ്രീ സൈറ്റിലും ബ്ളോഗിലും ഒരു ഗൂഗിള്‍ ഫോറം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളും [ ഹെഡ്മാസ്റ്റര്‍, ഹരിശ്രീ കോഡിനേറ്റര്‍ ] ആ ഫോറത്തില്‍ മെയ് 1 നു മുന്പ് ഡാറ്റ അപ്പ്ലോഡ് ചെയ്യണം. തുടര്‍ന്ന് അതിന്റെ വിശകലനം നടക്കണം.
നാം ഊന്നേണ്ട ഏരിയകള്‍ കൃത്യതയോടെ ചെയ്യുന്നതിനുവേണ്ടി എല്ലാവരും സഹകരിക്കണമെന്ന് പറയേണ്ടതില്ലല്ലോ.

CLICK TO SEE FORM HERE 

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...