Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Wednesday, June 11, 2014

അശ്വതി ജി.കെ. ബാലശ്രീ ദേശീയ അവാര്‍ഡ് വിന്നര്‍

Balasree Award 2014

  • ദേശീയ ബാലഭവന്‍ വര്‍ഷം തോറും ഇന്ത്യയിലെ മികച്ച ബാല പ്രതിഭകളെ കണ്ടെത്താറുണ്ട് . അവരെ ബാലശ്രീ അവാര്‍ഡ് നല്‍കി അനുമോദിക്കാറുണ്ട്. ദേശീയതലത്തില്‍ കുട്ടികള്‍ക്കായുള്ള ഏറ്റവും വലിയ ബഹുമതിയാണ്` ബാലശ്രീ .... മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന പത്മശ്രീപോലെ എന്നു പറയാം.
  • 16 വയസ്സില്‍ താഴെയുള്ളവരും സാഹിത്യരചന , ചിത്രം, നൃത്തം എന്നിവയിലേതിലെങ്കിലും നല്ല പ്രതിഭകളുള്ളവരെയാണ്` ബാലശ്രീ അവാര്‍ഡിന്നായി തെരഞ്ഞെടുക്കുന്നത്
  • ജില്ല – സംസ്ഥാന- മേഖല - തലങ്ങളില്‍ ബാലഭവനുകള്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാലകളില്‍ മികച്ച പ്രകടനം നടത്തുന്ന കുട്ടികളെതിരിച്ചറിഞ്ഞ് അവരില്‍ നിന്നാണ്` ഓരോ വര്‍ഷവും പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്
  • 2014 ല്‍ ബാലശ്രീ ദേശീയ അവാര്‍ഡ് നേടിയത് അശ്വതി ജി.കെ യാണ്`. ക്രിയേറ്റീവ് റൈറ്റിങ്ങ് വിഭാഗത്തില്‍ കവിതയെഴുത്തിനാണ്` അംഗീകാരം.
  • ചളവറ ഹൈസ്കൂളില്‍ 9 ക്ളാസില്‍ പഠിക്കുന്ന അശ്വതി ഗോവിന്ദരാജന്‍ മാഷിന്റേയും ജ്യോതിടീച്ചറുടേയും മകളാണ്`...
  • 2005 മുതല്‍ അശ്വതി കവിതകള്‍ എഴുതാറുണ്ട്.
  • ജില്ലാതലത്തില്‍ നടന്ന നിരവധി ശില്‍പ്പശാലകളില്‍ - ബാലസംഘം, ശാസ്ത്രസാഹിത്യപരിഷത്ത്, ഹരിശ്രീ ശില്പ്പശാലകളില്‍ അശ്വതി പൂര്‍ണ്ണസമയം പങ്കെടുക്കാറുണ്ട്
  • മാതൃഭൂമി വാരികയില്‍ ബാലപംക്തിയിലാണ്` മിക്ക കവിതകളും പ്രകാശിപ്പിക്കപ്പെട്ടത്
  • യുറീക്ക , സ്കൂള്‍ മാസികകള്‍, ശില്പ്പശാലാ ഉല്പ്പന്നങ്ങള്‍ എന്നിവയിലും ധാരാളം എഴുതുന്നുണ്ട്
  • കലോത്സവങ്ങളില്‍ വിവിധ തലങ്ങളില്‍ സമ്മാനിതയായിട്ടുണ്ട്
  • ഇപ്രാവശ്യം നടന്ന അദ്ധ്യാപക പരിശീലനത്തില്‍ അശ്വതിയുടെ - പിരിയുന്ന കുട്ടി - എന്ന കവിത ചര്‍ച്ചാ വിഷയമായിരുന്നു
  • വളരെ പ്രസാദാത്മകവും വായനയുടേയും ആലോചനകളുടേയും ഫലമായുള്ള ഉള്‍ക്കാഴ്ചകളും അശ്വതിയുടെ കവിതകളുടെ സ്വഭാവമാണ്`.
  • രാഷ്ടീയം, സാഹിത്യം , സാമൂഹ്യപരമായ സംഭവങ്ങള്‍ , കുടുംബജീവിതം എന്നിവയില്‍ വീട്ടിനകത്ത് നടക്കുന്ന സംഭാഷണങ്ങള്‍ അശ്വതിയുടെ എഴുത്തിനെ വളരെയേറെ മുന്നോട്ടുകൊണ്ടുപോകുന്നുന്ന്ട്. ഒരു പക്ഷെ, ഈ കുടുംബാന്തരീക്ഷം , സ്കൂള്‍ അന്തരീക്ഷം എന്നിവ ബാലപ്രതിഭയാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

1 comment:

you may like these posts also

Related Posts Plugin for WordPress, Blogger...