Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Monday, June 30, 2014

ഹരിശ്രീ - വിജയശ്രീ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടല്‍ [സെഷന്‍ ]


ഹരിശ്രീ അദ്ധ്യാപക സംഗമം 2014

ഹരിശ്രീ - വിജയശ്രീ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടല്‍ [സെഷന്‍ ]

നമ്പ്ര് പദ്ധതി കുറിപ്പ്
1 വിജയശ്രീ ജി.
2 കലാമുന്നേറ്റം ജി.
3 കായികമുന്നേറ്റം ജി.
4 കരാട്ടെ പരിശീലനം ജി.
5 പോര്‍ട്ടല്‍ ജി.
6 നൈപുണി 13-14 ന്റെ തുടര്‍ച്ച ഡയറ്റ്
7 സിനിമാപഠനം ജി.+ പാലക്കാട് ജില്ല ലൈബ്രറി
8
ഹരിതവിദ്യ
ജി.+ വനം വകുപ്പ്
9
പെഡഗോഗി ലാബ്
ഡയറ്റ്
10
അദ്ധ്യാപക കലോത്സവം
ജി.
11
ഇംഗ്ളീഷ്
ജി.
12
ദേശമലയാളം
ജി.+വിദ്യാരംഗം
13
പി.ടി.. ശാക്തീകരണം
ജി.+ സാമൂഹ്യക്ഷേമം വകുപ്പ്
14
സ്വാവലോകനം
ജി.
15
എഴുത്തും കണക്കും
ഡയറ്റ്
16
ഗുരുശ്രീ / our teacher
ജി.






    വിജയശ്രീ പദ്ധതി
വിശദാംശങ്ങള്‍ തുടര്‍ന്നുള്ള പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്

നമ്പ്ര്
പരിപാടികള്‍
1 പരിശീലനം, ശില്പ്പശാല, യോഗങ്ങള്‍ , പഠനങ്ങള്‍ , HS, HSS, VHSE തലങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണം.
2 സ്റ്റഡി മെറ്റീരിയല്സ് , പരീക്ഷകള്‍
3 ലഘുഭക്ഷണം
4 8,9 ക്ളാസുകളില്‍ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തല്‍, യോഗങ്ങള്‍, ശില്പ്പശാലകള്‍, പരീക്ഷകള്‍ , സ്റ്റഡി മെറ്റീരിയല്സ് [ വിജയശ്രീ 8, 9 ക്ളാസുകളിലേക്ക് വ്യാപിപ്പിക്കുന്നു. ജില്ലാ വിജയ ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം താഴേത്തട്ടില്‍ നിന്ന്
5 ജില്ലയില്‍ പൊതുവായും വിദ്യാഭ്യാസ ജില്ലകളില്‍ ഓരോന്നിലും വിജയശ്രീ കോഡിനേറ്റര്‍മാര്‍ ചുമതലക്കാരായി ഉണ്ടാവും
6 അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ അക്കാദമിക്ക് ഗ്രൂപ്പ് [ വിവിധ വിഷയങ്ങളില്‍ ]
7 ഹരിശ്രീ - വിജയശ്രീ മോണിറ്ററിങ്ങ് സമിതികള്‍ എ..ഓ മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
    കലാമുന്നേറ്റം
കലാരംഗത്ത് മുന്നേറ്റമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്തുപോന്നതിന്റെ തുടര്‍ച്ച. കലാപഠനത്തിനും കലോത്സവങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്കും സ്കൂളിലെ കലാസ്വാദനത്തിന്നായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹായം ചെയ്യുന്നു

നമ്പ്ര് പരിപാടികള്‍
1 കലാപഠനം - ധനസഹായം
2 കലാസ്വാദന ഗ്രൂപ്പുകള്‍ സ്കൂള്‍ തലത്തില്‍ - കലാപഠനം, കലാസ്വാദനം, ആവിഷ്കാരം എന്നീ തലങ്ങളില്‍ പ്രവര്‍ത്തനം.
3 ഒരു സ്കൂളില്‍ 30-40 പേരുള്ള [ കുട്ടികള്‍ ] കലാവേദികള്‍ / ചുമതലക്കാര്‍ / പ്രോജക്ടുകള്‍ തയ്യാറാക്കല്‍ , നടപ്പാക്കല്‍ , മോണിറ്ററിങ്ങ് , ഡോക്യുമെന്റേഷന്‍, പ്രചരണം.
      കായികമുന്നേറ്റം
      ജില്ലയിലെ കായികമുന്നേറ്റത്തിനുള്ള പരിശീലനങ്ങള്‍ ക്യാമ്പുകള്‍ എന്നിവക്കുള്ള സഹായം മുന്‍ വര്‍ഷങ്ങളിലേതുപോലെ തുടര്‍ന്നും ഉണ്ടാകും
നമ്പ്ര് പരിപാടികള്‍
1 പരിശീലനം - ധനസഹായം
2 ക്യാമ്പുകള്‍ / പ്രവര്‍ത്തന പദ്ധതികള്‍ , മോണിറ്ററിങ്ങ് , ഡോക്യുമെന്റേഷന്‍, പ്രചരണം.

    കരാട്ടെ പരിശീലനം

ഹയര്‍ സെക്കണ്ടറിക്ളാസുകളിലെ പെണ്‍കുട്ടികള്‍ക്കുള്ള ശാക്തീകരണപരിപാടികള്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ തുടര്‍ന്ന് നല്‍കുന്നു

നമ്പ്ര് പരിപാടികള്‍
1 പരിശീലനം - ധനസഹായം
2 സ്ത്രീശാക്തീകരണം സെമിനാര്‍ [ ജില്ല ] ഒരു സ്കൂളില്‍ നിന്ന് 10 പെണ്‍കുട്ടികള്‍ വീതം പങ്കെടുക്കുന്ന ഏകദിന സെമിനാര്‍.
    പോര്‍ട്ടല്‍
ഹരിശ്രീ പോര്‍ട്ടല്‍ തുടര്‍ന്ന് പോകാനും ഓഫീസ് സംവിധാനം, അറിയിപ്പുകള്‍, - ലേണിങ്ങ് പരിപാടികള്‍ ശക്തിപ്പെടുത്താനുമുള്ള പദ്ധതി . കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തും
നമ്പ്ര് പരിപാടികള്‍
1 web site മെയിന്റനന്സ് , നവീകരണം , അപ്പ്ഡേഷന്‍
2 -ലേണിങ്ങ് . ശില്പ്പശാല , അദ്ധ്യാപക, ഓഫ്ഫിസ് ജീവനക്കാര്‍ ക്ക് പരിശീലനം


    നൈപുണി
പ്രവൃത്തിപരിചയമേഖലയില്‍ കുട്ടികള്‍ക്കുള്ള അധിക പരിശീലനം സഹായം എന്നിവ ഉണ്ടാകും സ്കൂളുകളില്‍ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, ജില്ലാ, സംസ്ഥാന തല പ്രവൃത്തിപരിചയ മത്സരാര്‍ഥികള്‍ക്ക് അധിക പരിശീലനം എന്നിവ ഉണ്ടാകും
നമ്പ്ര് പരിപാടികള്‍
1 സ്കൂള്‍ തല പ്രൊഡക്ഷന്‍ യൂണിറ്റ്
2 ജില്ലാതല ശില്പ്പശാല
3 സ്കൂള്‍ തല പ്രോജക്ടുകള്‍ തയ്യാറാക്കല്‍, പ്രവൃത്തിപരിചയ ചുമതലക്കാരുടെ വര്‍ക്ക്ഷോപ്പ്..
    സിനിമാപഠനം
നവമാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്` സിനിമ. ഇതാകട്ടെ കച്ചവട സിനിമയുടെ ആധിപത്യത്തിലാണ്`. കുട്ടികള്‍ക്ക് നല്ല സിനിമ കാണാനും ആസ്വദിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കിയെടുക്കും. ഓരോ സബ്ജില്ലയിലും കുട്ടികള്‍ക്കായി സിനിമാപ്രദര്‍ശനം, ശില്പ്പശാല എന്നിവ ഒരുക്കും.

നമ്പ്ര് പരിപാടികള്‍
1 ഉപജില്ലാതല സിനിമാ ക്ളബ്ബുകള്‍ [ പ്രദര്‍ശനം, ആസ്വാദനം ശില്പ്പശാല ]
2 സിനിമ ലൈബ്രറി [ ക്ളാസിക്കുകള്‍ ] ജില്ലാതലം
3 ഓരോ സബ്ജില്ലയിലും 500-600 കുട്ടികളും അദ്ധ്യാപകരും ഉള്പ്പെടുന്ന ആസ്വാദകക്കൂട്ടം . 2 ദിവസ ഫിലിം ഫെസ്റ്റിവെല്‍ എല്ലാ സബ്‌‌ജില്ലയിലും [ ഒരു ദിവസം സിനിമ പ്രദര്‍ശനം, ഒരു ദിവസം സെമിനാര്‍ ]
4 സിനിമാസ്വാദനം അര്‍ഥപൂര്‍ണ്ണമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍.


പെഡഗോഗി ലാബ്
ഡയറ്റ് സ്കൂളുകളില്‍ ഗുണനിലവാര വര്‍ദ്ധനക്കായി നടപ്പാക്കുന്ന സഹായക പരിപാടികള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ച

നമ്പ്ര് പരിപാടികള്‍
1 സ്കൂള്‍ തല പരിശീലനം , പഠനസാമഗ്രികള്‍ നല്‍കല്‍
2 ജില്ലാതല ശില്പ്പശാല



ഹരിതവിദ്യ
പരിസര ദിനാചരണം മുതല്‍ ഓരോ ദിനാചരണപരിപാടികളും പരസ്പരം ബന്ധിപ്പിക്കാനും അര്‍ഥപൂര്‍ണ്ണമായ ക്ളാസ്റൂം പ്രവര്‍ത്തനങ്ങളാക്കിത്തീര്‍ക്കാനുമുള്ള ശ്രമം. ഈ വര്‍ഷത്തെ പുതിയ പദ്ധതി. പരിസ്ഥിതി രംഗത്ത് പുതിയ അവബോധവും പഠനസാധ്യതയും കണ്ടെത്താനുള്ള ശ്രമം സ്കൂളുകളില്‍ ജൂണ്‍ 5 ടെ ആരംഭിച്ചു. സ്കൂളുകളില്‍ ഹരിതവിദ്യ ക്ളബ്ബുകള്‍ ആരംഭിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ പ്ളാന്‍ ചെയ്യുന്നു

നമ്പ്ര് പരിപാടികള്‍
1 ഹരിതവിദ്യാലയം പരിപാടികള്‍. ഡയറ്റ് ആസൂത്രണം നടത്തിപ്പ്
2 അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരിശീലനങ്ങള്‍ , പ്രോത്സാഹന സമ്മാനങ്ങള്‍
3 സ്കൂളുകളില്‍ പരിസ്ഥിതി ക്ളബ്ബുകള്‍, ചുമതലക്കാരായ അദ്ധ്യാപകര്‍.
4 ജൂണ്‍ 5 ദിനാചരണങ്ങള്‍, വൃക്ഷവത്ക്കരണം, പഠനപ്രവര്‍ത്തനങ്ങള്‍
5 ജില്ലതല ക്യാമ്പുകള്‍ , സെമിനാറുകള്‍...

അദ്ധ്യാപക കലോത്സവം
അദ്ധ്യാപകരുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി. ഒരു പൂര്‍ണ്ണദിവസ കലോത്സവം ഓണം വെക്കേഷനില്‍ നടത്താന്‍ ആലോചിക്കുന്നു. കഴിഞ്ഞവര്‍ഷം തൊട്ട് ആലോചിച്ചത്. മറ്റു തിരക്കുകള്‍ കൊണ്ട് നടാക്കാതെ പോയത് ഈ വര്‍ഷം കുറേകൂടി പ്ളാന്‍ ചെയ്തു നടപ്പാനുള്ള പദ്ധതി

നമ്പ്ര് പരിപാടികള്‍
1 അദ്ധ്യാപക ജില്ലാ കലോത്സവം
2 അനുമോദനം, സമ്മാനം, സംഘാടനം, പരസ്യം



ഇംഗ്ളീഷ്
കഴിഞ്ഞ വര്‍ഷാവസാനം ആരംഭിച്ചത്. ഇംഗ്ളീഷ് പഠനം കുറേകൂടി രസകരവും സാര്‍ഥകവുമായി നടപ്പാക്കാനുള്ള പദ്ധതി എല്ലാ സ്കൂളിലും

നമ്പ്ര് പരിപാടികള്‍
1 ഇംഗ്ളീഷ് അവര്‍ എല്ലാ സ്കൂളിലും , മാസത്തിലൊരിക്കല്‍ ഇംഗ്ളീഷ് സാഹിത്യ സമാജം
2 പരിശീലനം, മെറ്റീരിയല്‍ നിര്‍മ്മാണം

ദേശമലയാളം
ഓരോപ്രദേശത്തും സാഹിത്യം, കല, എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മഹാവ്യക്തികളുടെ സ്പര്‍ശമുണ്ട്. അതു തിരിച്ചറിയാനും പഠനത്തിന്ന് പ്രയോജനപ്പെടുത്താനുമുള്ള പ്രോജക്ട്

നമ്പ്ര് പരിപാടികള്‍
1 മലയാളഭാഷയും സംസ്കാരവും മനസ്സിലാക്കാനും വളര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളിലും
2 ചിറ്റൂര്‍ തുഞ്ചന്‍ മഠം, കുഞ്ചന്‍ മഠം, മേഴത്തൂര്‍, തുടങ്ങി എല്ലാ സബ്‌‌ജില്ലയിലും ഉള്ള സാംസ്കാരികപ്രാധാന്യമുള്ള കേന്ദ്രങ്ങളില്‍ കുട്ടികളുടെ സാഹിത്യോത്സവം - വിദ്യാരംഗവുമായി സംയോജിച്ച്
3 സ്കൂള്‍ കേന്ദ്രീകരിച്ച് പഠനങ്ങള്‍ , പരിശീലനങ്ങള്‍ , മെറ്റീരിയല്സ് തയ്യാറാക്കല്‍, അവതരണങ്ങള്‍
4 ഓരോ സബ്‌‌ജില്ലയിലേയും പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ചര്‍ച്ച, പഠനം
5 ജില്ലയിലെ എഴുത്തുകാര്‍, കലാകാരന്മാര്‍ ഡയറക്ടറി തയ്യാറാക്കല്‍, പ്രകാശനം


പി.ടി.. ശാക്തീകരണം

സ്കൂള്‍ ശാക്തീകരണം, മോണിറ്ററിങ്ങ് സഹായങ്ങളെത്തിക്കല്‍ തുടങ്ങിയ രക്ഷാകത്തൃ ശാക്തീകരണം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം തങ്ങളുടെ കുട്ടികള്‍ക്ക് ഉറപ്പാനുള്ള ശ്രമം

നമ്പ്ര് പരിപാടികള്‍
1 പി.ടി.എ ശാക്തീകരണം, എം.പി.ടി.എ പ്രവര്‍ത്തനങ്ങള്‍ , മോണിറ്ററിങ്ങ് പരിശീലനം
2 ജില്ലാതല ശില്പ്പശാല കള്‍, മെറ്റീരിയല്‍സ്


സ്വാവലോകനം
കുട്ടിക്ക് സ്വയം വിലയിരുത്താനുള്ള പരിശീലനം. പഠനവസ്തുതകള്‍, പഠനനില , മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശീലിപ്പിക്കുന്നു ഈ പദ്ധതിയില്‍

നമ്പ്ര് പരിപാടികള്‍
1 സി.. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍, 5, 8 ക്ളാസുകള്‍ കേന്ദ്രീകരിച്ച പരിഹാരബോധനം , കുട്ടികള്‍ക്ക് സ്വയം വിലയിരുത്താനുള്ള പരിപാടികള്‍, പരിശീലനങ്ങള്‍
2 ജില്ലാതല , സബ്‌‌ജില്ലതല, പഞ്ചായത്ത് തല ശില്പ്പശാലകള്‍
3 ഡിജിറ്റല്‍ ലൈബ്രറി, പോര്‍ട്ടല്‍ എന്നിവയുമായി സംയോജിപ്പിക്കല്‍

എഴുത്തും കണക്കും
5, 7, 9 ക്ളാസുകളില്‍ എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമം. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള അധികപ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ഈ പാദ്ധതിയില്‍ ഉണ്ട്

നമ്പ്ര് പരിപാടികള്‍
1 5, 8 ക്ളാസുകളില്‍ അക്ഷരവും കണക്കും അറിയാത്ത ഒരു കുട്ടിയും ഉണ്ടാവരുത്
2 ശില്പ്പശാലകള്‍, മെറ്റീരിയല്സ് , ടെസ്റ്റുകള്‍.....
ഗുരുശ്രീ / our teacher
പദ്ധതികളുടെ പ്രവര്‍ത്തനം ഏറ്റവും ശ്രമകരവും എന്നാല്‍ തീര്‍ച്ചയായും നടപ്പാക്കേണ്ടതുമാണ്`. ഇതിന്നായി കഠിനശ്രമം ചെയ്യുന്ന അദ്ധ്യാപകരെ അനുമോദിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്`. മികച്ച അദ്ധ്യാപകരെ ആദരിക്കുന്നതിനുള്ള പദ്ധതി

നമ്പ്ര് പരിപാടികള്‍
1 മികച്ച അദ്ധ്യാപകരെ ആദരിക്കല്‍, അനുമോദിക്കല്‍, അംഗീകരിക്കല്‍ [ വിശദാംശങ്ങള്‍ ഡയറ്റ് ആലോചിക്കും ]
2 എല്ലാ സബ്‌‌ജില്ലയില്‍ നിന്നും എല്‍.പി, യു.പി, എഛ്.എസ് വിഭാഗത്തില്‍ നിന്ന് രണ്ടു പേര്‍ വീതം [ ഒരു പുരുഷന്‍ ഒരു സ്ത്രീ ]
3 ഒറ്റദിവസ തെരഞ്ഞെടുപ്പ് - തയ്യാറാക്കിയ ഫോര്‍മാറ്റില്‍ കുട്ടികളും രക്ഷിതാക്കളും സ്കോറ് കൊടുക്കുന്ന രീതി
4 തെരഞ്ഞെടുപ്പ് പ്രോസസ്സ്, ക്രൈറ്റീരിയ തീരുമാനിക്കാനുള്ള ശില്പ്പശാല നടത്തും , പരിപാടി പ്രഖ്യാപനം ഔദ്യോഗികമായി ഉടനെ ഉണ്ടാവും
5 രക്ഷിതാക്കള്‍, കുട്ടികള്‍ ,എന്നിവര്‍ തെരഞ്ഞെടുക്കുന്നു
6 അനുമോദന യോഗം, വിദ്യാഭ്യാസ സെമിനാര്‍, സമ്മാനങ്ങള്‍ , സര്‍ട്ടിഫിക്കറ്റുകള്‍
സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. അതത് സമയത്തെ പരിപാടികളും തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഹരിശ്രീ വെബ്ബ് സൈറ്റിലും ഹരിശ്രീ കോഡിനേറ്റേര്‍സ് ബോള്ഗിലും ഹരിശ്രീ ഫേസ്ബുക്ക് പേജിലും ഉണ്ടായിരിക്കും. എസ്.എം.എസ്, മെയില്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ഥികുന്നു.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...