Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Monday, May 25, 2015

ഹരിശ്രീ സ്കൂളുകള്‍


ഹരിശ്രീ സ്കൂളുകള്‍
കുറിപ്പ് 1
[ഹരിശ്രീമാതൃകാസ്കൂള്‍ കോര്‍ കമ്മറ്റി]

 1. ഹരിശ്രീ സ്കൂള്‍ കോര്‍ കമ്മറ്റി രൂപീകരണം - പ്രവര്‍ത്തനം
 2. സ്കൂള്‍ തുറക്കുമ്പോഴേക്കുമുള്ള തയ്യാറെടുപ്പുകള്‍


ഹരിശ്രീ സ്കൂള്‍തല കോര്‍കമ്മറ്റി
ജില്ലാതലത്തില്‍ ഉള്ളതുപോലെ ഹരിശ്രീസ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരു കോര്‍കമ്മറ്റി അതത് സ്കൂളുകളില്‍ രൂപീകരിക്കണം. 2-3 ദിവസത്തിനുള്ളില്‍ ആദ്യയോഗം ചേര്‍ന്ന് പരിപാടികള്‍ തയ്യാറാക്കണം

ജില്ലാപഞ്ചായത്ത് അംഗം
ചെയര്‍മാന്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയര്‍മാന്‍
പി.ടി.എ പ്രസിഡന്റ്
വൈസ് ചെയര്‍മാന്‍
പ്രിന്‍സിപ്പാള്‍
കണ്‍വീനര്‍
ഹെഡ്മാസ്റ്റര്‍ / ഹെഡ്മിസ്ട്രസ്സ്
ജോ. കണ്‍വീനര്‍
ഹരിശ്രീ കോഡിനേറ്റര്‍
ജോ. കണ്‍വീനര്‍
..
ബി.പി.
ഡയറ്റ് ഫാക്കറ്റി


എം.പി.ടി.എ പ്രസിഡന്റ്


എസ്.എം.സി പ്രധാനചുമതലക്കാരന്‍


പഞ്ചായത്ത്തല എസ്കി. എഞ്ചിനീയര്‍


സ്റ്റാഫ് സെക്രട്ടറി


പ്രാദേശിക സാങ്കേതിക വിദഗ്ദ്ധന്‍


സ്കൂള്‍ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത 1-2 പേര്‍ആദ്യയോഗം 2-3 ദിവസത്തിനുള്ളില്‍ ചേരണം
മുഴുവന്‍ അദ്ധ്യാപകര്‍, ക്ഷണിക്കപ്പെട്ടവര്‍ തുടങ്ങി വലിയൊരു യോഗത്തില്‍ നിന്നു വേണം കോര്‍ കമ്മറ്റി രൂപപ്പെടുത്താന്‍ . 100-150 പേര്‍ ഈ യോഗത്തില്‍ പ്രതീക്ഷിക്കാം . വേണ്ടപ്പെട്ടവരെ ആരെയും വിട്ടുപോകരുത്.

മാതൃക സ്കൂള്‍ സങ്കല്പ്പം വിശദീകരിക്കയും ചര്‍ചെയ്യുകയും തനത് മാതൃകകള്‍ ഉണ്ടാക്കിയെടൂക്കാനുള്ള ആവേശം നിര്‍മ്മിക്കയും വേണം ഈ യോഗത്തില്‍
വാര്‍പ്പുമാതൃകകളല്ല – വാര്‍ത്തെടുക്കുന്ന മാതൃകയായിരിക്കണം " മോഡല്‍ "


കോര്‍ കമ്മറ്റി - ആദ്യ യോഗത്തില്‍ ആലോചിക്കേണ്ട ചിലത്
2 ഹെഡ്ഡുകളിലാണ്` സാമ്പത്തിക സഹായം ലഭിക്കുന്നത്
 1. 25 ലക്ഷം - മെയിന്റനന്‍സ്
 2. 50 ലക്ഷം - നിര്‍മ്മാണപ്രവര്‍ത്തനം
ആദ്യം മെയിന്‍ന്റനന്‍സിന്നാണ്` :
 • ജൂണില്‍ തുറക്കുമ്പോഴേക്കും സ്കൂള്‍ പഠനസജ്ജമാകണം - അറ്റകുറ്റപ്പണികള്‍ , നവീകരണങ്ങള്‍, സജ്ജീകരിക്കല്‍ , വൃത്തിയാക്കല്‍, മോടിയാക്കല്‍
 • "ഹരിശ്രീ മാതൃകാ സ്കൂള്‍ " എന്ന പേര്‍ പ്രദര്‍ശ്രിപ്പിക്കണം
 • പെയിന്റ്, ലേഔട്ട് എന്നിവയിലൊക്കെ അതത് സ്കൂളുകള്‍ക്ക് തീരുമാനമെടുക്കാം. സര്‍ഗാത്മകതയും നവീനതയും സാധ്യമാകുന്നിടത്തോളം ഉണ്ടാക്കണം
 • ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ റൂം എന്നിവയുടെ പ്രവര്‍ത്തനം കഴിയുന്നത്ര ആരംഭിക്കണം. അവയ്ക്കുള്ള ഇടങ്ങള്‍ പ്രദര്‍ശിപ്പിക്കണം
 • 5 വര്‍ഷമെങ്കിലും മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതി ആവിഷ്ക്കരിക്കണം. മാതൃകയാവാന്‍ വേണ്റ്റതൊക്കെ ഉള്‍പ്പെടുത്തണം.
 • ഇതില്‍ ആദ്യവര്‍ഷത്തെ പ്ളാന്‍ പൂര്‍ണ്ണരൂപത്തില്‍ തയ്യാറാക്കി ജില്ലാപഞ്ചായത്തിലും ഡയറ്റിലും നല്‍കണം . മുന്‍ഗണന നിശ്ചയിച്ചിരിക്കണം.
 • സ്കൂള്‍തലത്തില്‍ നേരിട്ടാണ്` മെയിന്‍ന്റനന്‍സ് മുഴുവനും ചെയ്യുക. കോണ്‍ട്രാക്ടര്‍ മുതലായ സംവിധാനങ്ങളില്ല.

ഹരിശ്രീമാതൃകസ്കൂള്‍ : 13 മേഖലകള്‍
[ പാലക്കാട് ശില്പ്പശാലയിലെ കണ്ടെത്തലുകള്‍ ]

 1. കുട്ടികളുടെ ഗാര്‍ഹികമായ സാമൂഹ്യ – സാമ്പത്തിക നിലകള്‍ , രക്ഷിതാക്കള്‍, സാമൂഹ്യബന്ധങ്ങള്‍ എന്നിവയെ കണക്കിലെടുക്കല്‍
 1. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തല്‍
 1. ലബോറട്ടറി, കമ്പ്യൂട്ടര്‍ റൂം സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും
 1. ലൈബ്രറി സൗകര്യങ്ങള്‍ ഉറപ്പുവരുത്തല്‍
 1. അദ്ധ്യാപകര്‍, പഠനതന്ത്രങ്ങള്‍, മൂല്യനിര്‍ണ്ണയം , കുട്ടികള്‍ക്കുവേണ്ട പിന്തുണ ഉറപ്പാക്കല്‍
 1. വിദ്യാഭ്യാസവകുപ്പുമായുള്ള ബന്ധം, സഹായം , ആഗ്രഹങ്ങള്‍
 1. സ്കൂള്‍ പരിസ്ഥിതി, ഭൗതിക സം വിധാനങ്ങള്‍, സ്ഥലസൗകര്യങ്ങള്‍ എന്നിവ പരിഗണിക്കല്‍
 1. അദ്ധ്യാപകമികവ് നിരന്തരമായി വര്‍ദ്ധിപ്പിക്കല്‍
 1. സബ്‌‌ജക്ട് കൗണ്‍സില്‍, എസ്.ആര്‍.ജി, പി.ടി., വിഭവങ്ങള്‍, വ്യക്തികള്‍, സമയം എന്നിവയുടെ മികച്ച മാനേജ്മെന്റ്
 1. സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍, ഒഴിവുസമയങ്ങള്‍, വിശ്രമവേളകള്‍, കളികള്‍, കളിസ്ഥലം, പൊതുഇടങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തല്‍
 1. സ്കൂളിന്റെ സാംസ്കാരിക – സാമൂഹ്യ സാധ്യതകള്‍ പഠനാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തല്‍
 1. കുട്ടികളുടെ സര്‍ഗപരത , മിടുക്കുകള്‍ പ്രയോജനപ്പെടുത്തല്‍
 1. ക്ളാസ്മുറിയും പരിസരവും പഠനസാമഗികളും


മെയിന്‍ന്റനന്‍സായാലും മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങളായാലും ഈ 13 ഏരിയകള്‍ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ മികച്ച അക്കാദമിക് അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനുമായിരിക്കണം. അതു പ്ളാനില്‍ സൂചിപ്പിക്കയും വേണം

22- 4-15 നു മുന്പ് 2015-16 വര്‍ഷത്തിലെ പ്ളാന്‍ പൂര്‍ണ്ണരൂപത്തില്‍ തയ്യാറാക്കി ജില്ലാപഞ്ചായത്തിലും ഡയറ്റിലും നല്‍കണം. [25 ഓടുകൂടി ജില്ലാ ഡി. പി.സി യില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട് ]

ജൂണ്‍ 1 നു പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ മാതൃകാസ്കൂള്‍ പ്രത്യക്ഷത്തില്‍ സമൂഹത്തിന്ന് ബോധ്യപ്പെടണം. നല്ലൊരുമാറ്റം ഉണ്ടാവുമെന്ന് ശ്രദ്ധിക്കുന്നവര്‍ക്ക് തോന്നലുണ്ടാവണം.


സ്കൂള്‍ തുറക്കുമ്പോള്‍

 • എല്ലാ സ്കൂളിലും മികച്ചരൂപത്തില്‍ പ്രവേശനോത്സവങ്ങള്‍ ഉണ്ടാകണം
 • അഡ്മിഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാവണം

അതിന്ന്
 • സ്റ്റാഫ് യോഗങ്ങള്‍ , പി, ടി,എ സമിതികള്‍ , സബ്ജക്ട് കമ്മറ്റികള്‍, എസ്.ആര്‍.ജി , മറ്റു വികസനസമിതികള്‍ [ ഉച്ചഭക്ഷണം, പാര്‍ലമെന്റ് …] എന്നിവ കൂടണം
 • വെക്കേഷന്‍ പരിശീലനങ്ങളില്‍ നിയോഗിക്കപ്പെടുന്നവര്‍ മുഴുവന്‍ പങ്കെടുക്കണം
 • കോര്‍ കമ്മറ്റി ഇടക്ക് ചേര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങളടക്കം വിലയിരുത്തണം
 • ഡോക്യുമെണ്ടേഷന്‍ [ ചിത്രങ്ങള്‍, നോട്ടിസുകള്‍, മിനുട്ട്സ്, പത്രവാര്‍ത്തകള്‍, വീഡിയോകള്‍, സ്കെച്ചുകള്‍...] നന്നായി ചെയ്യണം. നിലവിലെ സ്കൂള്‍ അവസ്ഥ – വരുത്തുന്ന നവീകരണങ്ങള്‍ - ഒരുവര്‍ഷം കൊണ്ട് ഉണ്ടായ മാറ്റം - നാം സൃഷ്ടിച്ച സ്കൂള്‍ മാതൃക
 • സ്കൂള്‍ തുറന്ന ഉടനെ കുട്ടികളുമായി ഇക്കാര്യങ്ങള്‍ പങ്കുവെക്കണം. എല്ലാ കാര്യത്തിലും അവരുടെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവ പരിഗണിക്കപ്പെടണം
 • ഫേസ്ബുക്ക്, ബ്ളോഗ് തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഓരോ സ്കൂളും പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെത്തിക്കണം
  മാറ്റം എല്ലാവരുടേയും ആഗ്രഹാഭിലാഷങ്ങള്‍ കണക്കാക്കി , എല്ലാവരുടേയും പങ്കാളിത്തത്തോടെ , തുടര്‍ച്ചയും വികാസവും ഉറപ്പുവരുത്തുന്നതാവണം . മാതൃക – പകര്‍ത്തുന്നതോ പിന്‍തുടരുന്നതോ അല്ല ; നാം സൃഷ്ടിക്കുന്നതാണ്`.

തീയതികള്‍
 • 16 ഏപ്രില്‍ ജില്ലാ കോര്‍ കമ്മറ്റി
 • 18 നുള്ളില്‍ സ്കൂള്‍ കോര്‍കമ്മറ്റി
 • 19 – 21 പ്ളാന്‍ തയ്യാറാക്കല്‍
 • 22 ഏപ്രില്‍ പ്ളാന്‍ ജില്ലാപഞ്ചായത്തില്‍
 • മെയ് 10 ജില്ലാ കോര്‍കമ്മറ്റി സ്കൂള്‍ സന്ദര്‍ശനം
 • മെയ് 20 നുള്ളില്‍ സ്കൂള്‍ സമിതികള്‍ എല്ലാം കൂടണം
 • മെയ് 25 മെയിന്‍റ്റനന്സ് പൂര്‍ത്തീകരണം
 • ജൂണ്‍ 1 പ്രവേശനോത്സവം

മാതൃക എങ്ങനെ ?

 • ചെറുതും വലുതുമായ വിവിധ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ , യോഗതീരുമാനങ്ങള്‍ രേഖപ്പെടുത്തുന്നതില്‍, അവ പരസ്പരം അറിയിക്കുന്നതില്‍, തുടര്‍ന്നുള്ള ചിന്തകളില്‍, പ്രവര്‍ത്തനങ്ങളില്‍
 • പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി പിന്തുടരുന്നതില്‍ , കൃത്യമായി വിലയിരുത്തുന്നതില്‍, നവീകരിക്കുന്നതില്‍
 • ജനാധിപത്യരീതികള്‍ പിന്തുടരുന്നതില്‍
 • സ്ഥല - സമയ മാനേജ്മെന്റില്‍
 • ക്ളാസ് റൂം പ്രവര്‍ത്തനങ്ങളില്‍
 • ഓഫീസ് പ്രവര്‍ത്തനങ്ങളില്‍
 • സാമൂഹ്യബന്ധങ്ങളില്‍
 • കുട്ടികളെ അറിയുന്നതില്‍ , അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞ് സഹായിക്കുന്നതില്‍
 • അദ്ധ്യാപകരുടെ കുട്ടികളുടെ - സര്‍ഗാത്മകത വികസിപ്പിക്കുന്നതില്‍
 • ലാബ്, ലൈബ്രറി , കളിസ്ഥലം, പൊതുസ്ഥലം എന്നിവ പഠനാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതില്‍
 • ക്ളാബ്ബുകള്‍, ദിനാചരണങ്ങള്‍, അസംബ്ളി, പാര്‍ലമെന്റ് , മൂല്യനിര്‍ണ്ണയം, കൗണ്സലിങ്ങ്, പ്രശ്നപരിഹാരങ്ങള്‍ എന്നിവയില്‍
 • കുട്ടികളുടെ വിനോദ വിശ്രമസമയങ്ങള്‍ അക്കാദമികമാക്കുന്നതില്‍
 • കൂടുതല്‍ മികച്ച തലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതില്‍
 • സ്ക്കൂളിന്റെ സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുന്നതില്‍
 • സൃഷ്ടിപരമായ ആവേശം കുട്ടികളിലും അദ്ധ്യാപകരിലും രക്ഷിതാക്കളിലും സൃഷ്ടിക്കുന്നതില്‍
 • സ്കൂളിന്റെ സമ്പൂര്‍ണ്ണ സാമൂഹ്യവത്ക്കരണത്തില്‍

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...