Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Saturday, July 18, 2015

ഐ.ടി. അധിഷ്ഠിത ലൈബ്രറികൾ




ഇനി നമ്മുടെ കുട്ടികൾക്കും അദ്ധ്യാപകർക്കും വായന ഒരൊഴിവുസമയ വിനോദമല്ല; പഠിക്കുന്നതിന്റേയും പഠിപ്പിക്കുന്നതിന്റേയും പ്രവർത്തനങ്ങളിൽ അവിഭാജ്യമാവുകയാണ്`. ലൈബ്രറിയിലോ റീഡിങ്ങ് റൂമിലോ ഉള്ള ഒരു സ്വകാര്യ സംഗതിയായി വായന നിലനിൽക്കരുത് ; ക്ളാസ്, സ്കൂൾ, വീട് , പൊതുസ്ഥലം തുടങ്ങി എല്ലായിടവും വായനക്കുള്ള ഇടങ്ങളും വായന ആവശ്യപ്പെടുന്ന ഇടങ്ങളും ആയി മാറേണ്ടതുണ്ട്. സ്വകാര്യവായനകൾ പൊതുവായനകളും അവ എല്ലാവർക്കും ആനന്ദവും അറിവും നൽകുന്ന വായനകളും ആയിത്തീരുകയാണ്`. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ ' ഹരിശ്രീ പദ്ധതി ' ഡിജിറ്റൽ ലൈബ്രറിയിലൂടെ വായനയുടേയും പഠനത്തിന്റേയും പുതിയ ഒരു സംസ്കാരം സ്രൃഷ്ടിക്കുന്നുണ്ട്


പാലക്കാട് ജില്ലാപഞ്ചയത്ത് ഹരിശ്രീപദ്ധതിയിലൂടെ 13 ഹരിശ്രീമാതൃകാ സ്കൂളുകളിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറികൾ ക്ളാസ്മുറികളുടെ ക്ഷമത വർദ്ധിപ്പിക്കുമെന്ന് കരുതുന്നു

.ടി അധിഷ്ടിത ലൈബ്രറി - ഡിജിറ്റൽ ലൈബ്രറി - ജില്ലയിൽ 12 സബ്‌‌ജില്ലകളിൽ ഓരോ സ്കൂളിലും അഗളി ഹൈസ്കൂളിലും [ ആകെ 13] രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമാണ്` ഹരിശ്രീ ഈ പദ്ധതിയിലൂടെ നിർവഹിക്കുന്നത്. ഹരിശ്രീ മാതൃകാ സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതാണിത്.
അങ്ങനെ
  • നിലവിലുള്ള സ്കൂൾ ലൈബ്രറി [ പുസ്തകങ്ങൾ, സിഡികൾ, മറ്റുള്ളവ എല്ലാം ] ഡിജിറ്റലൈസ് ചെയ്ത് പ്രവർത്തനക്ഷമമാക്കുക
  • റഫറൻസിങ്ങ് പരിശീലിപ്പിക്കുക
  • ലൈബ്രറി, ക്ളാസ്‌‌മുറി, പൊതുഇടങ്ങൾ എന്നിവ വായനാസൗഹൃദമാക്കുക
  • കമ്പ്യൂട്ടർ, ടാബ്, മൊബൈൽ തുടങ്ങിയ ഉപകരണങ്ങൾ വായനാനുകൂലമാക്കുക
ക്ളാസ് റൂം പ്രവർത്തനങ്ങൾക്ക് വായന അവശ്യസംഗതിയാക്കുക. അതിനുവേണ്ട പ്രവർത്തനങ്ങൾ എല്ലാ വിഷയങ്ങളിലും എസ്. ആർ.ജി പോലുള്ള ഘടകങ്ങൾകൊണ്ടും ടി.എം കൊണ്ടും ഉറപ്പാക്കുക
  • അതത് സ്കൂളുകളിൽ സവിശേഷ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് വായന , എഴുത്ത്, ചർച്ചകൾ, മത്സരങ്ങൾ, വായനക്കുറിപ്പുകൾ എന്നിവ ചെയ്യുകയും മറ്റുസ്കൂളുകളുമായി പങ്കുവെക്കുകയും ചെയ്യുക
  • അദ്ധ്യാപകർ, കുട്ടികൾ , രക്ഷിതാക്കൾ എന്നിവരെ വായനയുടെ സംസ്കാരത്തിലേക്ക് നയിക്കുക. വായന പഠനത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഉറപ്പാക്കുക
  • വായന പങ്കുവെക്കുകയും വായനാനുഭവങ്ങൾ കൈമാറുകയും ചെയ്യുക
  • വായനയിൽ നിന്ന് എഴുത്തിലേക്ക് നയിക്കുക
  • സ്കൂൾ ലൈബ്രറി 27 *7 പ്രവൃത്തിസമയം ഉറപ്പാക്കുക
എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളിൽ ഊന്നിയാണ്` ' ഡിജിറ്റൽ ലൈബ്രറി ' പദ്ധതി നടപ്പാക്കുന്നത് .
ഇതിന്`
  • 13 സ്കൂളുകളുടെ ഡിജിറ്റൽ ലൈബ്രറി പ്രവർത്തനങ്ങൾ ഏകോപിപ്പികാനായി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റന്റിങ്ങ് കമ്മറ്റി ചെയർമാൻ അദ്ധ്യക്ഷനായുള്ള ഒരു കോർഗ്രൂപ്പ്
  • സ്കൂളുകളിൽ ഡിജിറ്റൽ ലൈബ്രറി സമിതി [ കുട്ടികൾ ഉൾപ്പെട്ടത് ]
  • ജില്ലാപഞ്ചായത്തിന്റെ ധനസഹായം
  • ഡിജിറ്റലിസേഷൻ, സോഫ്റ്റ്വെയർ ഡവലപ്പ്മെന്റ്, ഓൺ ലയിൻ & സ്പോട്ട് സപ്പോർട്ട് , മോണിറ്ററിങ്ങ് , നവീകരണം എന്നിവക്കായി സഹായമെത്തിക്കാനുള്ള ഘടകം
എന്നീ സംവിധാനങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രവർത്തനങ്ങൾ
  • ബ്ളോഗിങ്ങ് പോലുള്ള നെറ്റ്വർക്കുകൾ
  • ബുക്ക് ഇന്ഡെക്സിങ്ങ്
  • ബുക്ക് കാർഡുകൾ ഉണ്ടാക്കിയെടുക്കൽ
  • ഡാറ്റ എന്റ്രി - സോഫ്ട്വെയർ ഒരുക്കൽ
  • വായനാ ഇടങ്ങൾ ഒരുക്കൽ - നെറ്റ്വർക്കിങ്ങ് - ഷെയറിങ്ങ് - 24*7 ലൈബ്രറി
  • അദ്ധ്യാപകർക്കും കുട്ടികൾക്കും പരിശീലനം
  • വായന പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ
  • വാനനാനുഭവം, ചർച്ചകൾ, ഇന്റർവ്യൂകൾ, കാറ്റലോഗിങ്ങ്, വായനാസമഗ്രികൾ - കണ്ടെത്തലും പങ്കുവെക്കലും
  • ക്ളാസ് മുറികളിൽ പ്രയോജനപ്പെടുത്തൽ [ അവശ്യ ഘടകമായി ]
  • വായനാസംസ്കാരം വളർത്താനുള്ള പരിപാടികൾ
  • എസ്. ആർ. ജി / ടി.എം എന്നിവയിൽ [ എല്ലാ വിഷയങ്ങൾക്കും ഉൾപ്പെടുത്തൽ
  • വായനമുറി, ലൈബ്രറി , വായനക്കുള്ള സ്വകാര്യ / പൊതുഇടങ്ങൾ എന്നിവ ഘടനാപരമായി നവീകരിക്കൽ
  • ഡിജിറ്റൽ മാസികകൾ / ഡിജിറ്റൽ ടി.എം, / ഡിജിറ്റൽ നോട്ടുബുക്കുകൾ എന്നിവ സ്കൂളുകളിൽ ഉണ്ടാക്കിയെടുക്കൽ - പങ്കുവെക്കൽ
  • ഒന്നോ രണ്ടോ വർഷം കൊണ്ട് സ്കൂളുകളിൽ LEMS [ LEARNING EXPERIENCE MANAGEMENT SYSTEM ] എന്ന വികസിത രൂപത്തിലേക്ക് പ്രവേശിക്കൽ
എന്നിങ്ങനെ ഉടനെയും പിന്നെയുമായി നിരവധി സാധ്യതകൾ രൂപപ്പെടുത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ പദ്ധതി വിഭാവനം ചെയ്യുന്നു. കേവലമായ ലൈബ്രറി ഓട്ടോമേഷൻ എന്ന സങ്കൽപ്പത്തിൽ നിന്ന് കുട്ടിയുടെ / അദ്ധ്യാപകന്റെ പഠനാവശ്യങ്ങൾക്കുള്ള .ടി സാധ്യതകൾ പരമാധി ഡിജിറ്റലിസേഷനിലൂടെ ഉണ്ടാകിയെടുക്കാൻ ശ്രമിക്കുന്നുണ്ട്.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...