Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Saturday, June 18, 2016

വായനാദിനം - വാരം

എസ്. വി. രാമനുണ്ണി, സുജനിക                                              [ DIET - PKD Note Here]
 1. പി.എൻ. പണിക്കർ 
ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം.  ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.1996 മുതൽ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നു. ലോകമെമ്പാടും വായനാദിനം - പുസ്തകദിനം ആചരിക്കുന്നുണ്ട്. ലോകവായനാദിനം ഏപ്രിൽ 23 [ UNESCO]ആണ്. 

2.  പ്രവർത്തനങ്ങൾ 
 • വായനയുടെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതിനായി  സ്കൂൾ തല യോഗം - പ്രഭാഷണം - ഏറെ സവിശേഷതകളുള്ള പുസ്തകം പരിചയപ്പെടുത്തൽ [ നിർദ്ദേശിക്കാനുള്ള ഒന്ന് : The Book Thief  - is a novel by Australian author Markus Zusak. First published in 2005, the book won several awards and was listed on The New York Times Best Seller list for 375 weeks.] 

 • ലൈബ്രറി കാണൽ - സ്കൂൾ ലൈബ്രറിയോ അടുത്തുള്ള ഒരു വായനശാലയോ കാണൽ.[ വിവിധ ഇനം പുസ്തകങ്ങൾ, വിവിധ ഭാഷാപുസ്തകങ്ങൾ , പത്രമാസികകൾ, പുസ്തകം അടുക്കിവെക്കുന്ന രീതി, വായനാഇടങ്ങൾ , മാധ്യമങ്ങൾ - പത്രം - പുസ്തകം - മോണിറ്റർ - ഇ- ബുക്ക്റീഡേർസ് … എന്നിവ പരിചയപ്പെടണം.] 

 • വീട്ടിൽ ഒരു കുഞ്ഞു ലൈബ്രറി ആരംഭിക്കൽ [ വീട്ടിലുള്ള പുസ്തകങ്ങൾ അടുക്കി ഒതുക്കി വെക്കൽ, ലിസ്റ്റ് തയ്യാറാക്കൽ മെല്ലെമെല്ലെ വികസിപ്പിക്കാനുള്ള ആലോചനകൾ ] [ സാധ്യതയുള്ളവർക്ക് സ്വന്തം മൊബൈലിൽ / ടാബിൽ … ഒരു വായനശാല ആരംഭിക്കൽ / നെറ്റ് - ഇ ബുക്ക്സ് ഇ ബുക്ക് റീഡർ എന്നിവ ഡൗൺലോഡ് ചെയ്ത് പരിചയിക്കൽ ]
 •  
 • സ്കൂൾ അസ്ംബ്ലി കഴിഞ്ഞാൽ 10 മിനുട്ട് ശ്രാവ്യവായന [ സ്കൂളിലെ മുഴുവൻ കുട്ടികളും ക്ലാസിലോ സൗകര്യമുള്ള ഇടങ്ങളിലോ മാറിയിരുന്നു ഒറ്റക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം ഉറക്കെ വായിച്ച് ആസ്വദിക്കൽ . ഒരു ദിവസം ആദ്യം 3-4 പേജിൽ തുടങ്ങി പിന്നെ പിന്നെ വായനാവേഗം കൂടുന്നത് കാണാം . വായിച്ച പുസ്തകങ്ങളെക്കുറിച്ച് ഒറ്റവരിക്കുറിപ്പുകൾ വായനാ കാർഡിൽ എഴുതൽ ] വർഷം മുഴുവൻ ഇടതടവില്ലാത്ത 10 മിനുട്ട് വായന . 

 • Readathon [ മാരത്തോൺ വായന ] ഓരോക്ലാസിലും ഒരു ദിവസം [ ശനി / ഞായർ] വായന. ഒരു പുസ്തകം തെരഞ്ഞെടുക്കുക. 200 >  പേജ് നോവൽ / കഥാസമാഹാരം / കവിതാസമാഹാരം … രാവിലെ 9.30 - 10.30 / 10.40 - 11.40 / 11.50 - 12.50 / 1.40 - 2.40 / 2.50 - 3.50 വരെ ഈ പുസ്തകം തുടർചയായി വായിച്ചു തീർക്കുക. ഉറക്കെവായിക്കണം. വായിക്കുംപോലെ വായിക്കണം. കഴിവനുസരിച്ച് എല്ലാവരും ഊഴം വെച്ച് വായിക്കണം . എല്ലാവരും നന്നായി ശ്രദ്ധിക്കണം. ഉദ്ഘാടനം സമാപനം ഒന്നും വേണ്ട. വെറും വായന. നോട്ട് വേണ്ട . ചോദ്യം ചോദിക്കേണ്ട.ചുമതലയുള്ള അദ്ധ്യാപിക ആവേശം പകരണം. ആവശ്യമെങ്കിൽ കൊല്ലത്തിൽ ഒന്നോ രണ്ടൊ പ്രാവശ്യം കൂടി ആവാം. 
 • പുസ്തകങ്ങൾ മാറ്റിയെഴുതൽ : കഥകൾ …. കുട്ടിക്ക് മനസ്സിലാവുന്ന മട്ടിലേക്ക് മാറ്റിയെഴുതൽ , സംഭവങ്ങൾ മാറ്റിയെഴുതൽ, കഥാവസാനം മാറ്റിയെഴുതൽ, പ്രാദേശികഭാഷയിലേക്ക് മാറ്റിയെഴുതൽ, വ്യവഹാരം മാറ്റിയെഴുതൽ , ഭാഷ മാറ്റിയെഴുതൽ , ഘടന മാറ്റിയെഴുതൽ , സ്ഥാനം മാറ്റിയെഴുതൽ കഥാപാത്രങ്ങളെ  [ സ്ത്രീ പുരുഷൻ ] മാറ്റിയെഴുതൽ - മാറ്റിയെഴുതിയവയുടെ അവതരണം ചർച… [ ഒരു ഭാഷാ എക്സർസൈസ് എന്ന മട്ടിൽ - കോപ്പിറയ്റ്റ് മുതലായ സങ്കീർണ്ണ ചിന്തകൾ തൽക്കാലം വേണ്ട ] 

 • വായനാപ്രതിജ്ഞ: ഓരോരുത്തരും [ കുട്ടിയും മാഷും ] ദിവസവും 4 പേജെങ്കിലും വായിച്ചിരിക്കുമെന്ന പ്രതിജ്ഞ സ്വയം എടുക്കണം. എന്തെങ്കിലും - പഠിക്കാനും പഠിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്യുന്നവയാകരുത് - അധികവായനയായി വരണം . ശ്രദ്ധാപൂർവം വായിക്കണം. 

 • വായിച്ചത് പങ്കുവെക്കൽ : നാം വായിച്ചവയെ കുറിച്ച് സംസാരിക്കാൻ - കൂട്ടുകാരോട് വർത്തമാനം പറയാൻ ശ്രമിക്കണം. ഉള്ളടക്കം / കഥ , ഉള്ളിൽതട്ടിയ സൻദർഭങ്ങൾ  / കഥാപാത്രങ്ങൾ / ആശയങ്ങൾ / പ്രയോഗങ്ങൾ / എഴുത്തുകാരൻ… എന്തുമാവാം. നമ്മൾ പറഞ്ഞ്തീരുന്നതോടെ കൂട്ടുകാരന്ന് അത് വായിക്കാൻ തോന്നണം. 

 • വീണ്ടും വായന : [ മുതിർന്നവർ പണ്ട് വായിച്ചവ വീണ്ടും തേടിപ്പിടിച്ച് വായിക്കും] വീണ്ടൂം  വായിക്കുമ്പോൾ ആദ്യവായനയിൽ നിന്നു കിട്ടിയതിനേക്കാൾ ആസ്വാദ്യത തീർച്ചയായും ലഭിക്കും. പരീക്ഷിച്ചുനോക്കൂ. 


എഴുതിയത് വായിക്കരുത് 
വായിച്ചത് എഴുതരുത് 

എഴുതിവായിക്കണം 

വായിച്ച് എഴുതണം


അവലംബം : വിക്കിപീഡിയ.......... 

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...